Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇടവേള കഴിഞ്ഞു; കാവ്യ മാധവൻ വീണ്ടും വെള്ളിത്തിരയിലേക്ക്; ആരോടും മത്സരിക്കാൻ ഇല്ലെന്നും കാവ്യ

ഇടവേള കഴിഞ്ഞു; കാവ്യ മാധവൻ വീണ്ടും വെള്ളിത്തിരയിലേക്ക്; ആരോടും മത്സരിക്കാൻ ഇല്ലെന്നും കാവ്യ

കൊച്ചി: ഒരു വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം നടി കാവ്യ മാധവൻ വീണ്ടും വെള്ളിത്തിരയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്. ഇടവേളയിൽ ഓസ്‌ട്രേലിയൻ യാത്രയ്കും മറ്റു തിരക്കുകളിലുമായിരുന്നു നടി. ഈ തിരക്കുകളെല്ലാം തീർത്ത് കാവ്യ ഒരു പുതിയ പ്രമേയവുമായി വെള്ളിത്തിരയിലേക്ക് എത്തുകയാണ്. സാമൂഹിക പ്രസക്തിയുള്ള പ്രമേയവുമായാണ് പുതിയ സിനിമയുമായാണ് കാവ്യ എത്തുന്നത്.

ലോക്പാലിനും ബ്രേക്കിങ് ന്യൂസിനും അഞ്ചുസുന്ദരികൾക്കും ശേഷം സിനിമയിൽ നിന്നും കാവ്യ ഒരു വർഷത്തെ ഇടവേള എടുക്കുകയായിരുന്നു. നവാഗതനായ സുനീഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ കാവ്യ മാധവൻ വീണ്ടും വെള്ളിത്തിരയിലേക്ക്. അടച്ചുപൂട്ടാൻ പോകുന്ന സർക്കാർ വിദ്യാലയങ്ങളുടെ കഥയാണ് പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിലൂടെ പറയുന്നത്.

അതേസമയം തിരിച്ചുവരവിൽ താൻ ആരോടും മത്സരിക്കാൻ ഇല്ലെന്നാണ് താരം പറയുന്നത്. സിനിമയിൽ നിന്നും മാറി നിന്നാലും തനിക്ക് ലഭിക്കാനുള്ള അവസരങ്ങൽ തന്നെ തേടിയെത്തുമെന്നും കാവ്യ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP