Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി ചെയ്യാനുള്ളത് നമ്മൾ നന്നായിരിക്കുകമാത്രം; ഒരു കുടുംബ ജീവിതം ആഗ്രഹിക്കുന്നില്ലെന്നും കാവ്യാ മാധവൻ

ഇനി ചെയ്യാനുള്ളത് നമ്മൾ നന്നായിരിക്കുകമാത്രം; ഒരു കുടുംബ ജീവിതം ആഗ്രഹിക്കുന്നില്ലെന്നും കാവ്യാ മാധവൻ

രു വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമായിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം കാവ്യാ മാധവൻ. എന്നാൽ ആദ്യ വിവാഹം പരാജയമായതോടെ കാവ്യയുടെ രണ്ടാം കല്യാണം എന്നാണെന്നാണ് ആരാധകർക്കറിയേണ്ടത്. ഇടയ്ക്ക് കാവ്യയുടെ വിവാഹത്തെ ചുറ്റിപ്പറ്റി ഗോസിപ്പും ഉണ്ടാകാറുണ്ട്. എന്നാൽ എല്ലാം വെറും ഗോസിപ്പ് മാത്രമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് കാവ്യ ചെയ്യുന്നത്.

ഇപ്പോൾ തന്റെ വിവാഹത്തെക്കുറിച്ചുള്ള നിലപാടിനെ പറ്റി തുറന്നുപറഞ്ഞ് കാവ്യ രംഗത്ത് എത്തിയിരിക്കുകയാണ്. ഇനിയൊരു കുടുംബ ജീവിതം താൻ ആഗ്രഹിക്കുന്നില്ലെന്ന് അടുത്തിടെ ഒരു പ്രമുഖ മാഗസിനു നൽകിയ അഭിമുഖത്തിൽ കാവ്യ വ്യക്തമാക്കിയിരിക്കുകയാണ്. കുടുംബ ജീവിതം മാത്രമാണോ എല്ലാം എന്നാണ് കാവ്യയുടെ ചോദ്യം. നമ്മൾ നന്നായിരിക്കുകയല്ലേ ആദ്യം വേണ്ടത്. അതിന് ശേഷം അങ്ങനെയുള്ളൊരു കുടുംബ ജീവിതത്തെ കുറിച്ച് ചിന്തിച്ചാൽ മതി കാവ്യ പറഞ്ഞു. ഇനിയൊരു കുടുംബ ജീവിതം ആഗ്രഹിക്കുന്നില്ലെന്നും കാവ്യ കൂട്ടിച്ചേർത്തു.

ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകുകയാണ് കാവ്യ. വിവാഹമോചനത്തിന് ശേഷം പാപ്പി അപ്പച്ചായിലൂടെ സിനിമയിൽ സജീവസാന്നിധ്യമായി കാവ്യ മാറിയിരുന്നു. ക്രിസ്ത്യൻ ബ്രദേർസ്, ചൈന ടൗൺ, വെനീസിലെ വ്യാപാരി, വെള്ളരി പ്രാവിന്റെ ചങ്ങാതി, ബാവുട്ടിയുടെ നാമത്തിൽ തുടങ്ങിയ അരഡസനിലേറെ ചിത്രങ്ങളിലാണ് കാവ്യ അഭിനയിച്ചത്. 2013ൽ പുറത്തിറങ്ങിയ അഞ്ചുസുന്ദരികളിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. ഇതിലെ ആഷിഖ് അബുവിന്റെ ഗൗരിയിലെ കഥാപാത്രം അവതരിപ്പിച്ചശേഷം ഒരു വർഷത്തോളമാണ് സിനിമയിൽ നിന്നും കാവ്യ വിട്ടുനിന്നിരുന്നത്.

സജി സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന ഷീ ടാക്‌സിയിലൂടെയാണ് ഇപ്പോൾ കാവ്യ വീണ്ടും സിനിമയിലേക്ക് മടങ്ങിയത്. ഷീ ടാക്‌സിയിൽ ഡ്രൈവറായിട്ടാണ് കാവ്യ വേഷമിട്ടത്. പത്താംക്ലാസിൽ തോറ്റശേഷം ഡ്രൈവറായ യുവതിയുടെ കഥയാണ് സിനിമ പറയുന്നത്. ഇതിന് പിന്നാലെ ചാനൽ പ്രവർത്തകയായി ആകാശവാണി എന്ന ചിത്രത്തിലും കാവ്യ നായികയായി ഖായിസ് മിലൻ ആണ് സംവിധാനം. രണ്ടു ചിത്രങ്ങളും സ്ത്രീ പ്രാധാന്യമുള്ള സിനിമയാണെന്നതിനാൽ കാവ്യ ഏറെ പ്രതീക്ഷയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP