Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്റെ അമ്മയിൽ കാവ്യ എത്തുന്നത് 20 കാരന്റെ അമ്മയായി; അമ്മ മകൻ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ നടി 47 വയസുകാരിയുടെ വേഷത്തിൽ

എന്റെ അമ്മയിൽ കാവ്യ എത്തുന്നത് 20 കാരന്റെ അമ്മയായി; അമ്മ മകൻ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ നടി 47 വയസുകാരിയുടെ വേഷത്തിൽ

'ആകാശവാണി'യിലെ അമ്മവേഷത്തിനു പിന്നാലെ കാവ്യ 20 കാരന്റെ അമ്മയായി എത്തുമെന്ന് റിപ്പോർട്ട്. അമ്മയും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമായ എന്റെ അമ്മയിലാണ് നടി 47 കാരിയായി എത്തുന്നത്. നവാഗതനായ അനിൽ കുഞ്ഞപ്പ സംവിധാനം ചെയ്യുന്ന ചിത്രം ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ നടത്തിയ തിരക്കഥ രചനാമത്സരത്തിൽ സമ്മാനർഹമായ കഥയാണ്. അനിൽ തന്നെയാണ് ചിത്രത്തിന്റെ രചനയും നടത്തുന്നത്.

'രാജനന്ദിനിയെന്ന ധൈര്യശാലിയായ അമ്മയെയാണ് കാവ്യ അവതരിപ്പിക്കുന്നത്. അവരുടെ ജീവിതത്തിലെ നാലുഘട്ടം ചിത്രത്തിൽ കടന്നുവരുന്നുണ്ട്. അവരുടെ പ്രതീക്ഷകൾ, സ്വപ്‌നങ്ങൾ, അഭിലാഷങ്ങൾ, മകനുമായുള്ള ബന്ധങ്ങൾ എന്നിവയാണ് ചിത്രത്തിൽ കൈകാര്യം ചെയ്യുന്നതെന്ന് സംവിധായകൻ അനിൽ കുഞ്ഞാപ്പൻ പറയുന്നു.

വർഷങ്ങളായി ഈ പ്രോജക്ടിനു വേണ്ടി പ്രവർത്തിക്കുകയാണ് കാവ്യയുടെ ബന്ധു കൂടിയായ സംവിധായകൻ. 'ഇതൊരു ഓഫ് ബീറ്റ് ചിത്രമാണ്. അതേസമയം എന്റർടൈനറുമാണ്. കാവ്യയുടെ കഥാപാത്രം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. കാവ്യയ്ക്കു പുറമേ അനുമോഹനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മേനാജ് കെ. ജയൻ, ഗണേശ്‌കുമാർ, ശ്രീദേവി ഉണ്ണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ചിത്രം ജൂലൈയിൽ തിയേറ്ററുകളിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP