Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദാമ്പത്യ ബന്ധങ്ങൾ തകർക്കുന്നത് ഒളിച്ചുവയ്ക്കലുകൾ; പരിചയമുള്ള പലരുമായും സാമ്യമുള്ളതിനാൽ വാണിയായി അഭിനയിച്ചു; അഭിപ്രായങ്ങളെ വ്യക്തിജീവിതമായി കൂട്ടിക്കുഴയ്ക്കരുത്; കാവ്യയ്ക്ക് പറയാനുള്ളത്

ദാമ്പത്യ ബന്ധങ്ങൾ തകർക്കുന്നത് ഒളിച്ചുവയ്ക്കലുകൾ; പരിചയമുള്ള പലരുമായും സാമ്യമുള്ളതിനാൽ വാണിയായി അഭിനയിച്ചു; അഭിപ്രായങ്ങളെ വ്യക്തിജീവിതമായി കൂട്ടിക്കുഴയ്ക്കരുത്; കാവ്യയ്ക്ക് പറയാനുള്ളത്

ചെറിയ ഇടവേളയ്ക്ക് ശേഷം കാവ്യ മാധവൻ നായികയായി എത്തുന്ന ആകാശവാണി തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുകയാണ്്. ആകാശ് വാണി എന്ന ദമ്പതിമാരുടെ കഥ പറയുന്ന ചിത്രത്തിൽ കുടുംബ ബന്ധത്തിന്റെയും ദാമ്പത്യ തകർച്ചയുടെയും ഒക്കെ കഥയാണ് പറയുന്നത്.

കാവ്യ മാധവനും വിജയ് ബാബുവും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഖായിസ് മിലനാണ്. ഈ സിനിമയിലെ കഥയ്ക്കും കഥാപാത്രങ്ങൾക്കും ആരുടെയെങ്കിലും ജീവിതവുമായി ബന്ധം തോന്നിയാൽ ആരും പുറത്ത് പറയരുത്' എന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് സിനിമ സ്‌ക്രീനിൽ തെളിയുന്നത്.

കുടുംബ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തെ പറ്റി കാവ്യ മനസ് തുറക്കുകയാണ്. ഒളിച്ചു വയ്ക്കലുകളാണ് വിവാഹ ബന്ധം തകർക്കുന്നതെന്നാണ് കാവ്യ പറയുന്നത്. എന്നാൽ ഈ അഭിപ്രായത്തെ ആരും തന്റെ വ്യക്തി ജീവിതവുമായി കൂട്ടി വായിക്കേണ്ടതില്ലെന്നും കാവ്യ പറയുന്നു. ഇന്ന് ദാമ്പത്യ പ്രശ്‌നങ്ങളും വിവാഹമോചനങ്ങളും വലിയ പുതുമ അല്ലാതായിരിക്കുന്നു. എല്ലാ ദമ്പതികൾക്കുമിടയിൽ സംഭവിക്കുന്നത് ഒരേ പ്രശ്‌നണെന്നും കാവ്യ പറഞ്ഞു. നീ എന്നെ മനസിലാക്കുന്നില്ല എന്നതാകും എല്ലാ ദമ്പതികളും പരസ്പരം പറയുന്ന പരാതി.ഭാര്യയ്ക്കും ഭർത്താവിനും ജോലിയുണ്ടെങ്കിൽ ഏറ്റുമുട്ടലുകൾ കൂടും. ഇത്തരം പ്രശ്‌നങ്ങളാണ് ആകാശവാണിയും പറയുന്നതെന്ന് കാവ്യ പറഞ്ഞു.

പരിചയമുള്ള പലരുമായും സാമ്യമുള്ളതിനാലാണ് വാണിയായി അഭിനയിക്കാൻ സമ്മതിച്ചതെന്നും കാവ്യ പറഞ്ഞു.ഈ മാസം 19ന് ചിത്രം തീയറ്ററുകളിൽ എത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP