Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗോസിപ്പ് ഉണ്ടായപ്പോൾ പോലും വിവാഹക്കാര്യം ചിന്തിച്ചിരുന്നില്ല; ജീവിതത്തിൽ ഒരു കൂട്ടു വേണമെന്ന ബന്ധുക്കളുടെയും തന്നെ സ്നേഹിക്കുന്നവരുടെയും അന്വേഷണത്തിലാണ് ദിലീപുമായുള്ള വിവാഹക്കാര്യം ഉയർന്നു വന്നത്; ദിലിപിനെ വിവാഹം ചെയ്യാനുള്ള കാരണം വ്യക്തമാക്കി കാവ്യ

ഗോസിപ്പ് ഉണ്ടായപ്പോൾ പോലും വിവാഹക്കാര്യം ചിന്തിച്ചിരുന്നില്ല; ജീവിതത്തിൽ ഒരു കൂട്ടു വേണമെന്ന ബന്ധുക്കളുടെയും തന്നെ സ്നേഹിക്കുന്നവരുടെയും അന്വേഷണത്തിലാണ് ദിലീപുമായുള്ള വിവാഹക്കാര്യം ഉയർന്നു വന്നത്; ദിലിപിനെ വിവാഹം ചെയ്യാനുള്ള കാരണം വ്യക്തമാക്കി കാവ്യ

സിനിമാ ലോകത്തുൾപ്പെടെ ഏറെ ശ്രദ്ധയാകർഷിച്ച വിവാഹമായിരുന്നു ദിലീപ് കാവ്യ വിവാഹം. ഏറെ നാളത്തെ ഗോസിപ്പുകൾക്കൊടുവിലാണ് ദിലീപും കാവ്യയും ഒന്നായത്. ഇരുവരും വിവാഹം കഴിക്കുകയാണെന്നു മുമ്പ് പ്രവചനം ഉണ്ടായപ്പോഴൊക്കെ ദിലീപും കാവ്യയും ഒരുപോലെ അത് നിഷേധിച്ചിരുന്നു. അന്നൊക്കെ മകൾ മീനാക്ഷിയുടെ സന്തോഷമാണ് തനിക്കു വലുതെന്നായിരുന്നു ദിലീപ് പറഞ്ഞത്. എന്നാൽ, മുമ്പ് വിവാഹക്കാര്യം പ്രവചിച്ചവരെ പോലും ഞെട്ടിച്ചു കൊണ്ടാണ്‌വിവാഹം നടന്നത്.

വിവാഹം കഴിഞ്ഞതു മുതൽ വിവാഹം സംബന്ധിച്ച് പലതരം വാർത്തകളും പുറത്തു വന്നിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുമായി രംഗത്തെത്തുകയാണ് കാവ്യ മാധവൻ. ജീവിതത്തിൽ ഒരു കൂട്ടുവേണമെന്ന ബന്ധുക്കളുടെയും തന്നെ സ്നേഹിക്കുന്നവരുടെ അന്വേഷണത്തിൽ നിന്നാണ് ദിലീപുമായുള്ള വിവാഹക്കാര്യം ഉയർന്നു വരുന്നതെന്നാണ് കാവ്യ പറയുന്നത്. ഗോസിപ്പ് ഉണ്ടായപ്പോൾ പോലും വിവാഹക്കാര്യം ചിന്തിച്ചിരുന്നില്ലെന്നും കാവ്യ പറയുന്നു. സ്റ്റാർ ആൻഡ് സ്‌റ്റൈൽ മാഗസിന്റെ ഡിസംബർ ലക്കത്തിനു നൽകിയ അഭിമുഖത്തിലാണ് കാവ്യ ഇക്കാര്യങ്ങൾ പറഞ്ഞത്.

വിവാഹത്തിന് ഒരാഴ്ച മുമ്പാണ് ദീലീപിന്റെ ബന്ധുക്കൾ തന്നെ പെണ്ണുകാണാൻ എത്തിയത് എന്നാണ് കാവ്യ മാധവൻ പറയുന്നത്. എന്ന് വച്ചാൽ ഇത് പെട്ടെന്ന് ആലോചിച്ച് തീരുമാനിച്ച വിവാഹമാണെന്നും വിവാഹത്തിന്റെ തലേദിവസം മാത്രമാണ് അടുത്ത ബന്ധുക്കളെ പോലും വിവാഹത്തിന് ക്ഷണിച്ചതെന്നും കാവ്യ പറയുന്നു.

ഞങ്ങളേക്കാൾ അധികം ഞങ്ങളെ സ്നേഹിക്കുന്നവരായിരുന്നു വിവാഹം ആഗ്രഹിച്ചത്. കല്യാണത്തെ പറ്റി ആ സമയത്തൊക്കെ നിരവധിയാളുകൾ ചോദിക്കുന്നുണ്ടായിരുന്നു. പക്ഷേ അന്നു ആ ചോദ്യങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറിയിരുന്നു. ജീവിതത്തിൽ ഒരു കൂട്ട് വേണമെന്നു തന്നെ സ്നേഹിക്കുന്നവരും ബന്ധുക്കളും പറഞ്ഞു തുടങ്ങി. പലതരത്തിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് ആലോചന ദിലീപേട്ടനിൽ എത്തിയത്. എന്നെ നന്നായി അറിയുന്ന ഒരാൾ എന്ന നിലയിൽ ആ ബന്ധത്തിന് ആരും എതിരു നിന്നില്ലെന്നും കാവ്യ പറയുന്നു.

ഗോസിപ്പുകൾ നിരവധി ഉണ്ടായപ്പോഴും വിവാഹക്കാര്യത്തെ പറ്റി ചോദിച്ചിരുന്നില്ല. സിനിമയിലെ തന്റെ അടുത്ത സുഹൃത്താണ് ദിലീപ് എന്നും അഭിമുഖത്തിൽ കാവ്യ പറയുന്നുണ്ട്. തന്റെ എല്ലാ കാര്യവും അറിയാവുന്ന ഒരാളാണ്. സ്വകാര്യമായി എന്തു കാര്യം പറഞ്ഞാലും അതു മനസ്സിൽ സൂക്ഷിക്കുന്ന സ്വഭാവം. ജാതക ചേർച്ച നോക്കി. നല്ല ചേർച്ച. പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നുവെന്നും കാവ്യ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP