Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തമിഴിൽ കൈനിറയെ ചിത്രങ്ങളുമായി കീർത്തി സുരേഷും; ആദ്യ ചിത്രം റിലീസിന് മുന്നേ ശിവകാർത്തികേയന്റെ ഭാഗ്യജോഡിയാവാൻ നടി

തമിഴിൽ കൈനിറയെ ചിത്രങ്ങളുമായി കീർത്തി സുരേഷും; ആദ്യ ചിത്രം റിലീസിന് മുന്നേ ശിവകാർത്തികേയന്റെ ഭാഗ്യജോഡിയാവാൻ നടി

'ഗീതാഞ്ജലി' എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് ചുവടുവച്ച കീർത്തി സുരേഷിന് തമിഴിൽ കൈനിറയെ ചിത്രങ്ങൾ. ആദ്യ തമിഴ് ചിത്രം പ്രദർശനത്തിനെത്തും മുമ്പേ കീർത്തിയെ തേടി നിരവധി കഥാപാത്രങ്ങൾ എത്തുന്നുവെന്നാണ് റിപ്പോർട്ട്.

ജൂനിയർ ഇളയദളപതി എന്നറിയപ്പെടുന്ന ശിവകാർത്തികേയന്റെ നായികയായാണ് കീർത്തി അടുത്തതായി എത്തുന്നത്.വരുത്തപ്പടാത്ത വാലിഭർ സംഘം എന്ന ഹിറ്റ് ശിവകാർത്തികേയന് നൽകിയ സംവിധായകൻ പൊൻരാമനും താരവും വീണ്ടും ഒന്നിക്കുന്നുവെന്നും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

രജനി മുരുകൻ' എന്ന് പേരിട്ടിരിക്കുന്ന പ്രണയ ചിത്രത്തിൽ അഭിനയ പ്രാധാന്യമുള്ള വേഷമാണ് കീർത്തിയെ കാത്തിരിക്കുന്നത്. ചിത്രത്തിലെ നായികയായി ലക്ഷ്മി മേനോനെയും തമന്നയെയുമാണ് ആദ്യം പരിഗണിച്ചിരുന്നത്. മധുരയും കാരക്കുടിയുമാണ് നവംബർ 27 ന് ചിത്രീകരണം ആരംഭിക്കുന്ന രജനിമുരുകന്റെ പ്രധാന ലൊക്കേഷനുകൾ.

കൃഷ്ണ സംവിധാനം ചെയ്യുന്ന 'മാനേ തേനേ പേയേ' എന്ന സിനിമയിലൂടെയാണ് കീർത്തി തമിഴിൽ അരങ്ങേറിയത്. 'രണ്ടു ജെല്ല സീത' എന്ന തെലുങ്ക് ചിത്രത്തിലും കീർത്തിയാണ് നായിക. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ജാനകിയെന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP