Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെലുങ്കിൽ കീർത്തി സുരേഷിന്റെ പ്രതിഫലം ഒരു കോടി രൂപ; കീർത്തിയുടെ കഴിവിന് ഇത്രയും അർഹിക്കുന്നുവെന്ന് നിർമ്മാതാവ്

തെലുങ്കിൽ കീർത്തി സുരേഷിന്റെ പ്രതിഫലം ഒരു കോടി രൂപ; കീർത്തിയുടെ കഴിവിന് ഇത്രയും അർഹിക്കുന്നുവെന്ന് നിർമ്മാതാവ്

ബെല്ലംകൊണ്ട ശ്രീനിവാസ് സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നതിനാണ് കീർത്തി സുരേഷ് ഒരു കോടി രൂപ പ്രതിപലമായി ആവശ്യപ്പെട്ടിരിക്കുന്നത്. ശ്രീനിവാസിന്റെ പിതാവും പ്രശസ്ത നിർമ്മാതാവുമായ ബെല്ലംകൊണ്ട സുരേഷാണ് ചിത്രം നിർമ്മിക്കുന്നത്.

തിരക്കഥ ഇഷ്ടമായെന്നും നായികമാകാമെന്നും ഏറ്റ കീർത്തി പ്രതിഫലത്തിന്റെ ചർച്ചയാലാണ് ഇത്രയും ഉയർന്ന പ്രതിഫലം ആവശ്യപ്പെട്ടത്. നിർമ്മാതാവ് ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. കീർത്തിയുടെ കഴിവും അഭിനയവും ഇത് അർഹിക്കുന്നു എന്നാണ് നിർമ്മാതാവിന്റെ പക്ഷം.

കീർത്തി തെലുങ്കിൽ നേനു ശൈലജ എന്ന ചിത്രത്തിലൂടെയാണ് കീർത്തി തെലുങ്ക് സിനിമാ ലോകത്തെത്തിയത്. തുടർന്ന് നേനു ലോക്കൽ എന്ന ചിത്രത്തിൽ അഭിനയിച്ചു. മഹാനദി, നാ ഇഷ്ടം നുവ്വു എന്നീ ചിത്രങ്ങളിൽ നടി കരാറൊപ്പുവച്ചിട്ടുണ്ട്.

ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് നിർമ്മാതാവ് സുരേഷിന്റെയും നടി മേനക സുരേഷിന്റെയും മകൾ കീർത്തി സുരേഷ് സിനിമാ നായികാ നിരയിൽ എത്തിയത്. തുടർന്ന് മലയാളത്തിൽ റിങ് മാസ്റ്റർ എന്ന ചിത്രം ചെയ്ത് കീർത്തി പിന്നീട് അന്യഭാഷാ ചിത്രങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. ഇപ്പോൾ തമിഴിലും തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങളാണ് കീർത്തിക്ക്.

എന്ന മായം എന്ന ചിത്രത്തിലൂടെ തമിഴിലെത്തിയ കീർത്തിയുടെ രജനി മുരുകൻ, തൊടാരി, ഭൈരവ തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. സൂര്യ നായകനാകുന്ന താനാ സേർത കൂട്ടം എന്ന ചിത്രത്തിലാണ് നടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP