Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തമിഴിലും തെലുങ്കിലും കീർത്തി സുരേഷിന്‌ തിരക്ക്; കുഞ്ചാക്കോയുടെ നായികയാവാൻ നടിയില്ല

തമിഴിലും തെലുങ്കിലും കീർത്തി സുരേഷിന്‌ തിരക്ക്; കുഞ്ചാക്കോയുടെ നായികയാവാൻ നടിയില്ല

ർഡിനറി എന്ന സിനിമ സംവിധാനം ചെയ്ത സുഗീതിന്റെ പുതിയ സിനിമയിൽ നായികയായി കീർത്തി സുരേഷ് അഭിനയിക്കില്ല. ഗീതാഞ്ജലി എന്ന പ്രിയദർശൻ ചിത്രത്തിന് ശേഷം തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറിയ നടിക്ക് ഇപ്പോൾ തിരക്കാണ്. ഈ തിരക്കുകൾ കാരണമാണ് കീർത്തി ഈ സിനിമയിൽ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ട്.  കീർത്തിക്ക് പകരം അന്തരിച്ച നടൻ രതീഷിന്റെ മകൾ പാർവതി രതീഷിനെ കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

ഓർഡിനറി, ഭയ്യാ ഭയ്യാ എന്നീ ചിത്രങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനുംബിജു മേനോനും ഈചിത്രത്തിലും ഒന്നിക്കുകയാണ്. ദുബായിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരായാണ് ഇവർ എത്തുന്നത്. മലപ്പുറത്തുകാരനായ മുസ്ലീമായാണ് ബിജു എത്തുക.

സുരാജ് വെഞ്ഞാറമൂട്, നീരജ് മാധവ്, നിയാസ് ബക്കർ, സിദ്ദിഖ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. നിഹാദ് കോയയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ബിജു മേനോൻ മലപ്പുറങ്കാരനായ ഒരു മുസ്ലീമിനെയാണ് അവതരിപ്പിക്കുന്നത്. സ്വാഭാവികമായും സംഭാഷണത്തിൽ ഓർഡിനെറിയിലെ പോലൊരു വ്യത്യാസം പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP