Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'എന്റെ കുഞ്ഞുങ്ങളെ ഓർത്ത് എന്നെ കൊല്ലരുതേ'.. എന്ന് തോക്കുധാരികളോട് കരഞ്ഞു പറഞ്ഞ് കിം കാർദാഷിയാൻ; ബാത്ത്‌റൂമിൽ കെട്ടിയിട്ട സംഘം ആഭരണങ്ങളുമായി കടന്നപ്പോൾ ഭയന്നുവിറച്ച് താരം; രായ്ക്ക് രാമാനം പാരിസ് വിടുമ്പോഴും ചാർട്ടഡ് വിമാനത്തിലിരുന്ന് റിയാലിറ്റി റിയാലിറ്റി താരം ഭയന്നു കരഞ്ഞു

'എന്റെ കുഞ്ഞുങ്ങളെ ഓർത്ത് എന്നെ കൊല്ലരുതേ'.. എന്ന് തോക്കുധാരികളോട് കരഞ്ഞു പറഞ്ഞ് കിം കാർദാഷിയാൻ; ബാത്ത്‌റൂമിൽ കെട്ടിയിട്ട സംഘം ആഭരണങ്ങളുമായി കടന്നപ്പോൾ ഭയന്നുവിറച്ച് താരം; രായ്ക്ക് രാമാനം പാരിസ് വിടുമ്പോഴും ചാർട്ടഡ് വിമാനത്തിലിരുന്ന് റിയാലിറ്റി റിയാലിറ്റി താരം ഭയന്നു കരഞ്ഞു

പാരിസ്: ഹോളിവുഡ് നടിമാരെയും വെല്ലുന്ന താരപരിവേഷമണ് കിം കാർദാഷിയാൻ എന്ന് പാശ്ചാത്യ ലോകത്തെ റിയാലിറ്റി ഷോ താരത്തിന്. എപ്പോഴും എല്ലാം പുറത്തുകാണിച്ചുള്ള വസ്ത്രധാരണം കൊണ്ടും തന്റെ ലൈംഗിക കഥകൾ അമേരിക്കൻ ചാനലുകൡലൂടെ വെളിപ്പെടുത്തിയും താരമായ കിം ജീവിതത്തിൽ ഇതുവരെ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കഴിഞ്ഞ ദിവസം പാരിസിലെ അത്യാഢംബര ഹോട്ടലിൽ അനുഭവിക്കേണ്ടി വന്നത്. പൊലീസ് വേഷത്തിൽ മുഖംമൂടി ധരിച്ചെത്തിയ കൊള്ളക ഗൺപോയന്റിൽ നിർത്തി കൊള്ളയടിച്ചപ്പോൾ അലമുറയിട്ട് കരുഞ്ഞ് ജീവന് വേണ്ടി കെഞ്ചുകയായിരുന്നു കിം.

തലയിൽ തോക്കുവച്ച് അക്രമികൾ വെടിയുതിർക്കുമെന്ന് തോന്നിയപ്പോൾ 'എന്റെ കുഞ്ഞുങ്ങളെ ഓർത്ത് എന്നെ കൊല്ലരുതേ.. എന്ന് കിം കെഞ്ചിയെന്നാണ് ഡെയ്‌ലി മെയ്ൽ റിപ്പോർട്ട് ചെയ്യുന്നത്. കൈയും കാലും കെട്ടിയിട്ടപ്പോഴാണ് കിം തോക്കുധാരികളോട് ജീവന് വേണ്ടി യാചിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് കിം കൊള്ളയടിക്കപ്പെട്ടതെന്നാണ് മാദ്ധ്യമവാർത്തകൾ. നൂറ് കോടിയിലേറെ രൂപ വിലമതിക്കുന് ആഭരണങ്ങൾ കൊള്ളയടിക്കാൻ എത്തിയവർ കൊണ്ടു പോയെങ്കിലും ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് കിം.

കവർച്ചക്കാർ ശാരീരികമായി അവരെ ആക്രമിച്ചില്ലെങ്കിലും നടി മാനസികമായി ആകെ തകർന്ന നിലയിലാണ് എന്നാണ് മാദ്ധ്യമ വാർത്തകൾ റിപ്പോർട്ട് ചെയ്തത്. കിം കാർദാഷിയാന്റെ കൈയും കാലും കെട്ടിയിട്ട് ബാത്ത്‌റൂമിൽ തള്ളിയാണ് ഇവരുടെ നൂറ് കോടിയുടെ ആഭരണങ്ങളും ഫോണുകളും മറ്റും കവർന്നത്. കിമ്മിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ റൂമിലെത്തിപ്പോൾ ബാത്ത്‌റൂമിലാണ് ബന്ധനസ്ഥയാക്കപ്പെട്ട നിലയിൽ അവരെ കണ്ടെത്തിയത്.

ഇന്നലെ രാത്രിയായിരുന്നു ഫാഷൻ വീക്കിൽ പങ്കെടുക്കാൻ പാരിസിലെത്തിയ കിം കവർച്ചയ്ക്കിരയായത്. ആക്രമണത്തിന് ഇരയാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വരെ കിം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. കോടികൾ വിലമതിക്കുന്ന തന്റെ വിവാഹ മോതിരം ധരിച്ച് സ്പാപ്പ് ചാറ്റിൽ അവർ കൊള്ളയടിക്കപ്പെടും മുമ്പ് ഒരു മണിക്കൂർ മുമ്പ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആഭരണപ്പെട്ടി, മോതിരം തുടങ്ങിയവ അടക്കം 1.6 കോടി അമേരിക്കൻ ഡോളറിന്റെ(ഏകദേശം 106.5 കോടി രൂപ) ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

കവർച്ചയ്ക്കിരയായതോടെ കിം ഭയന്നു വിറച്ചിരുന്നു. ഇതോടെ ഉടൻ തന്നെ അവർ ചാർട്ടഡ് ചെയ്ത വിമാനത്തിൽ പാരിസ് വിട്ടു. വിമാനത്തിന് അകത്ത് കയറിയിട്ടും കിമ്മിന് ഭയം മാറിയിട്ടില്ലെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ടുകൾ. അമേരിക്കയിൽ എത്രയും വേഗം എത്തിയാൽ മതിയെന്ന് മാത്രമായിരുന്നു കിമ്മിന്റെ ചിന്തകളെന്നും തോക്കിന്മുനയിൽ നിന്ന നിമിഷത്തെ ഓർത്ത് അവർ പെട്ടിക്കരഞ്ഞു എന്നാണ് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്.

.67 ലക്ഷം ഡോളർ (44.5 കോടി രൂപ) വിലമതിക്കുന്ന ജുവൽറി ബോക്‌സ്, 45 ലക്ഷം ഡോളർ (29 കോടി രൂപ) വിലമതിക്കുന്ന മോതിരം എന്നിവയാണു നഷ്ടപ്പെട്ടതിൽ പ്രധാന വസ്തുക്കൾ. സംഭവം നടക്കുമ്പോൾ ന്യൂയോർക്കിൽ മ്യൂസിക് ഷോ അവതരിപ്പിക്കുകയായിരുന്നു കർദാഷിയാന്റെ ഭർത്താവ് കെയ്ൻ വെസ്റ്റ്. മോഷണ വിവരം അറിഞ്ഞതോടെ പരിപാടി വേണ്ടെന്നുവച്ച് കെയ്ൻ വെസ്റ്റ് പാരീസിലേക്ക് പുറപ്പെട്ടു. കുടുംബവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടെന്നു പറഞ്ഞായിരുന്നു കെയ്ൻ പരിപാടി അവസാനിപ്പിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. അജ്ഞാത സംഘത്തെ സംബന്ധിച്ച് മറ്റുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

അതേസമയം കിം കൊള്ളയടിക്കപ്പെട്ടു എന്ന വാർത്ത പാശ്ചാത്യ മാദ്ധ്യമങ്ങൾവലിയ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഗോസിപ്പുകളിലൂടെ എപ്പോഴും വാർത്തകളിൽ നിറയുന്ന റിയാലിറ്റി ഷോ താരം എങ്ങനെ കൊള്ളയടിക്കപ്പെട്ടു എന്നതിനെ കുറിച്ചും നഷ്ടപ്പെട്ട വസ്തുക്കളെ കുറിച്ചു കഥകൾ പെരുകുകയാണ് മാദ്ധ്യമങ്ങളിൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP