Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗന്ദര്യ സംരക്ഷണത്തിന് ഒരു ദിവസത്തെ ചെലവ് ഒരു ലക്ഷം; മാറിടത്തിനും ക്ലീവേജിനും മാത്രമായി പ്രത്യേക മേക്കപ്പ് മാൻ; കിം കർദാഷിയാന്റെ സൗന്ദര്യ സംരംക്ഷണം ഇങ്ങനെ

സൗന്ദര്യ സംരക്ഷണത്തിന് ഒരു ദിവസത്തെ ചെലവ് ഒരു ലക്ഷം; മാറിടത്തിനും ക്ലീവേജിനും മാത്രമായി പ്രത്യേക മേക്കപ്പ് മാൻ; കിം കർദാഷിയാന്റെ സൗന്ദര്യ സംരംക്ഷണം ഇങ്ങനെ

മോഡലിംഗിലുടെയും ടെലിവിഷൻ റിയാലിറ്റിഷോകളിലും ചൂടൻ മാഗസിൻ കവറുകളിലും നിരന്തരം പ്രത്യക്ഷപ്പെടുകയും തുടർച്ചയായി വിവാദം സൃഷ്ടിച്ച് യുവാക്കളെ കയ്യിലെടുക്കുകയും ചെയ്യാറുള്ള വിവാദനായിക ആണ് കിം കർദാഷിയാൻ. 34 കാരി കിമ്മിന്റെ സൗന്ദര്യം നിറയുന്ന കവറുമായി പുറത്തിറങ്ങാൻ കാത്തിരിക്കുന്ന മാഗസിനുകളുടെ എണ്ണം നിരവധിയാണ്. ഇങ്ങനെ കിമിന്റെ നഗ്നതയും സൗന്ദര്യവും ഒപ്പാനായി കാത്തിരിക്കുന്ന ക്യാമറക്കണ്ണുകളും മാഗസിനുകളും ഒക്കെ കിംമിന്റെ സൗന്ദര്യത്തെ പറ്റിയും ശരീര ഭാഗങ്ങളുടെ സൗന്ദര്യത്തെപ്പറ്റിയും വാതോരാതെ പറയാറുമുണ്ട്. എന്നാൽ ഇതൊക്കെ എങ്ങനെയാണ് താരം കൊണ്ട് നടക്കുന്നതെന്ന് അറിയണ്ടെ. ആരും കേട്ടാൽ മൂക്കത്ത് വിരൽ വച്ച് പോകുന്നതാണ് കിമിന്റെ സൗന്ദര്യ സംരക്ഷണങ്ങൾ.

ദിനം പ്രതി സൗന്ദര്യ സംരക്ഷണത്തിനായി നടി ചിലവഴിക്കുന്നത് ഒരു ലക്ഷം രൂപയിൽ കൂടുതലാണെന്നാണ് പുറത്ത് വരുന്ന വിവരം.എല്ലാ ദിവസവും 5 ഫെയ്‌സ് ക്രീമുകളും ക്ലെൻസറുകളുമാണ് അവർ ഉപയോഗിക്കുന്നത്. കൂടാതെ രണ്ട് തരം സൺസ്‌ക്രീനുകൾ, 7 തരം മെയ്‌ക്ക് അപ് ഉലപ്ന്നങ്ങളും കർദാഷിയാൻ ഉപയോഗിക്കുന്നു. ഇതിന് പുറമേ വീട്ടിൽ എൽ.ഇ.ഡി ലൈറ്റ് ലേസർ തെറാപ്പി മെഷീനും ഇവർ സ്ഥാപിച്ചിട്ടുണ്ട്.

എല്ലാത്തിനും കൂടി 1,977.75 ഡോളറാണ് കർദാഷിയാൻ ഒരു ദിവസം ചിലവഴിക്കുന്നത്. ഇന്ത്യൻ രൂപ 122669.94. പുരികക്കൊടികളുടേയും മുടിയുടേയും സൗന്ദര്യത്തിന് ഉപയോഗിക്കുന്ന ഉല്പന്നങ്ങളുടെ ചിലവുകളും ഹെയർ മെയ്‌ക്ക് അപ് ആർട്ടിസ്റ്റുകൾക്ക് നൽകുന്ന ഫീസും ഈ തുകയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.തന്റെ തലമുടിയുടെ സൗന്ദര്യത്തിന്റെ രഹസ്യവും കിം വെളിപ്പെടുത്തി. 15 ദിവസത്തിൽ 3 പ്രാവശ്യം മാത്രമാണ് അവർ തല കഴുകുന്നത്. കൂടാതെ മാറിടത്തിനും കഌവേജിനും മാത്രമായി മേക്കപ്പ് മാനെ വച്ചിട്ടുണ്ടത്രേ.

പൊതുവേദിയിൽ ആൾക്കാരുടെ ശ്രദ്ധയെപ്പറ്റി ഉത്തമബോദ്ധ്യമുള്ള കിം ഭർത്താവ് കെനിയൻ വെസ്റ്റിനോട് ആലോചിച്ച ശേഷം ഈ കാര്യത്തിനായി ജെസ്സീകാ മിർഡിറ്റ എന്നയാളെയാണ് നിയോഗിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP