Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പാരീസിലെത്തിയ കിം കർദഷിയാന്റെ മുറിയിൽ കയറി മുഖംമൂടി സംഘം തോക്കുചൂണ്ടി കൈയും കാലും കെട്ടിയിട്ടു കവർന്നു; ടെലിവിഷൻ ലോകത്തെ മാദക റാണിക്ക് ഒറ്റയടിക്ക് നഷ്ടമായത് 100 കോടിയിലേറെ രൂപ വിലയുള്ള ആഭരണങ്ങൾ; കൊള്ളയടിക്കപ്പെട്ട ആഭരണപ്പെട്ടിയിലുള്ള ഒരു മോതിരത്തിന്റെ വില മാത്രം 29 കോടി..!

പാരീസിലെത്തിയ കിം കർദഷിയാന്റെ മുറിയിൽ കയറി മുഖംമൂടി സംഘം തോക്കുചൂണ്ടി കൈയും കാലും കെട്ടിയിട്ടു കവർന്നു; ടെലിവിഷൻ ലോകത്തെ മാദക റാണിക്ക് ഒറ്റയടിക്ക് നഷ്ടമായത് 100 കോടിയിലേറെ രൂപ വിലയുള്ള ആഭരണങ്ങൾ; കൊള്ളയടിക്കപ്പെട്ട ആഭരണപ്പെട്ടിയിലുള്ള ഒരു മോതിരത്തിന്റെ വില മാത്രം 29 കോടി..!

പാരിസ്: അമേരിക്കൻ ടെലിവിഷൻ താരം കിം കർദഷിയാൻ പാരിസിലെ ആഡംബര ഹോട്ടലിൽ കവർച്ചയ്ക്ക് ഇരയായി. നൂറു കോടിയിലേറെ രൂപ വിലമതിക്കുന്ന ആഭരണങ്ങളെന്നു സംഘം തട്ടിയെടുത്തതെന്ന് റിപ്പോർട്ട്. ജുവൽറി ബോക്സ്, മോതിരം തുടങ്ങിയവ അടക്കം 1.6 കോടി അമേരിക്കൻ ഡോളറി(ഏകദേശം 106.5 കോടി രൂപ)ന്റെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

ഇന്നലെ രാത്രിയായിരുന്നു ഫാഷൻ വീക്കിൽ പങ്കെടുക്കാൻ പാരിസിലെത്തിയ കിം കവർച്ചയ്ക്കിരയായത്. കൊള്ളയടിക്കപ്പെട്ടതിനെത്തുടർന്നു പാരിസിലെ പരിപാടികൾ ഉപേക്ഷിച്ചു കിമ്മും ഭർത്താവ് കെന്യേ വെസ്റ്റും മടങ്ങി. 67 ലക്ഷം ഡോളർ (44.5 കോടി രൂപ) വിലമതിക്കുന്ന ജുവൽറി ബോക്സ്, 45 ലക്ഷം ഡോളർ (29 കോടി രൂപ) വിലമതിക്കുന്ന മോതിരം എന്നിവയാണു നഷ്ടപ്പെട്ടതിൽ പ്രധാന വസ്തുക്കൾ. വിലമതിക്കുന്ന രണ്ട് സ്മാർട്ട് ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. സ്വകാര്യ വിവരങ്ങൾ എല്ലാം സൂക്ഷിച്ചിരുന്നത് നഷ്ടപ്പെട്ട ഒരു ഫോണിലായിരുന്നു.

കവർച്ച നടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് വിവാഹാഭരണങ്ങൾ( നഷ്ടപ്പെട്ട മോതിരം) ധരിച്ചുകൊണ്ട് സ്‌നാപ് ചാറ്റിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സെൽഫി വീഡിയോ ആയിരുന്നു. എടുത്ത സമയവും രേഖപ്പെടുത്തിയിരുന്നു.

 പുലർച്ചെ രണ്ടരയോടെയാണ് കിമ്മിന്റെ മുറിയിലേക്ക് പൊലീസ് വേഷത്തിൽ അഞ്ചംഗ സംഘം അതിക്രമിച്ചു കയറിയത്. തോക്കുചൂണ്ടി കിമ്മിനെ കൈയും കാലും കെട്ടിയിട്ട ശേഷമായിരുന്നു കവർച്ച. പിന്നീട് കിമ്മിനെ ബാത്ത്്‌റൂമിലിട്ടു പൂട്ടിയിട്ട ശേഷമാണ് കവർച്ചക്കാർ പോയതെന്നു ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മീഡോ മ്യൂസിക് ആൻഡ് ആർട്സ് ഫെസ്റ്റിവലിൽ സ്റ്റേജ് ഷോ അവതരിപ്പിക്കുകയായിരുന്നു ഈ സമയം ഭർത്താവ് കെന്യേ വെസ്റ്റ്. സംഭവമറിഞ്ഞ് തന്റെ കുടുംബത്തിൽ ഒരു അത്യാവശ്യമുണ്ടായെന്നു പറഞ്ഞു കെന്യേ പരിപാടി പാതിയിൽനിർത്തി ഹോട്ടലിലേക്കു തിരിക്കുകയായിരുന്നു. കവർച്ച നടക്കുമ്പോൾ കിമ്മിന്റെ മൂന്നു വയസും പത്തുമാസവും പ്രായമായ കുട്ടികൾ മുറിയിലുണ്ടായിരുന്നില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP