Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉദയാ പിക്‌ചേഴ്‌സിന്റെ ബാനറിൽ 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' ടീസർ എത്തി; സിദ്ധാർത്ഥ ശിവ ചിത്രത്തിൽ നായകായെത്തുന്നത് കുഞ്ചാക്കോ ബോബൻ; ടീസർകാണാം..

ഉദയാ പിക്‌ചേഴ്‌സിന്റെ ബാനറിൽ  'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' ടീസർ എത്തി; സിദ്ധാർത്ഥ ശിവ ചിത്രത്തിൽ നായകായെത്തുന്നത് കുഞ്ചാക്കോ ബോബൻ; ടീസർകാണാം..

ർഷങ്ങൾക്കുശേഷം ഉദയാ പിക്‌ചേഴ്‌സ് തിരിച്ചുവരുന്നു. ഉദയാ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബൻ നിർമ്മിക്കുന്ന സിദ്ധാർത്ഥ ശിവ ചിത്രം 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ'യുടെ ടീസർ പുറത്തെത്തി.

ചിത്രത്തിന്റെ 25 സെക്കന്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. നടൻ സുധീഷിന്റെ മകൻ രുദ്രാക്ഷാണ് ചിത്രത്തിൽ ബോബനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വർഗീസ്, മണിയൻ പിള്ള രാജു എന്നിവരും കഥാപാത്രങ്ങളായെത്തും.

ഉദയാ ബാനർ ശക്തമായൊരു തിരിച്ചു വരവിന് ഒരുങ്ങുന്നു എന്ന് ചാക്കോച്ചൻ മുമ്പ് സൂചിപ്പിച്ചിരുന്നു. ഒരുകാലത്ത് മലയാളത്തിലെ മുൻനിര ബാനറായിരുന്ന ഉദയാ സ്റ്റുഡിയോ കുഞ്ചാക്കോ ബോബന്റെ മുത്തച്ഛൻ കുഞ്ചാക്കോയുടെ ഉടമസ്ഥതയിൽ ഉള്ളതായിരുന്നു.

പിന്നീട് ചാക്കോച്ചന്റെ പിതാവ് ബോബൻ കുഞ്ചാക്കോയുടെ മേൽനോട്ടത്തിലും 'ഉദയ' കുറേക്കാലം സിനിമ പിടിച്ചു. പിന്നീട് മറവിയിലേക്ക് പോയ 'ഉദയാ സ്റ്റുഡിയോ'യെ തിരിച്ചുകൊണ്ടുവരുകയാണ് ഇപ്പോൾ കുഞ്ചാക്കോ ബോബൻ. 'ഉദയ പിക്ചേഴ്സ്' എന്നാണ് പരിഷ്‌കരിച്ച പേര്. 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ'യാണ് ആദ്യ ചിത്രം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP