Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹാസ്യതാരത്തിൽ നിന്നും ചുവടുമാറ്റി നായകന്റെ റോളിൽ തിളങ്ങാൻ കൊച്ചുപ്രേമൻ; ബി പത്മകുമാർ ചിത്രത്തിൽ നായകനാവാൻ നടൻ

ഹാസ്യതാരത്തിൽ നിന്നും ചുവടുമാറ്റി നായകന്റെ റോളിൽ തിളങ്ങാൻ കൊച്ചുപ്രേമൻ; ബി പത്മകുമാർ ചിത്രത്തിൽ നായകനാവാൻ നടൻ

ഹാസ്യ കഥാപാത്രങ്ങളിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കൊച്ചു പ്രേമൻ നായകന്റെ റോളിൽ തിളങ്ങാനൊരുങ്ങുന്നു. നടനും സംവിധായകനുമായ ബി പത്മകുമാറിന്റെ ചിത്രത്തിലാണ് കൊച്ചു പ്രേമൻ നായകനാകുന്നത്. സംവിധായകൻ പത്മകുമാർ തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.

മൈ ലൈഫ് പാർട്ണർ എന്ന ചിത്രത്തിനുശേഷം ഒരുക്കുന്ന പത്മകുമാറിന്റെ രണ്ടാമത്തെ ചിത്രത്തിലാണ് കൊച്ചു പ്രേമൻ നായകനായി എത്തുന്നത്. കോമഡി വേഷം ചെയ്ത് ശീലമുള്ള കൊച്ചു പ്രേമൻ ഒരു നായക വേഷം കൈകാര്യം ചെയ്താൽ എങ്ങെനയിരിക്കും എന്നു പ്രേക്ഷകർക്ക് തോന്നിപ്പോകാം. എന്നാൽ, ഇതൊരു കോമഡി ചിത്രമായി കരുതേണ്ടെ
ന്നാണ് സംവിധായകൻ പറയുന്നത്. ഒരു വ്യത്യസ്ത സിനിമയായിരിക്കും ഇതെന്ന് അദ്ദേഹം പറയുന്നു. പുതിയ ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ സംവിധായകൻ വെളിപ്പെടുത്തിയിട്ടില്ല.

പത്മകുമാറിന്റെ ഫേസ്‌ബു്കക് പോസ്റ്റ് ഇങ്ങനെ

ശ്രീ.കൊച്ചുപ്രേമനെ നായകനാക്കി ഒരു കൊച്ചു സിനിമ ചെയ്യുകയാണ്. അദ്ദേഹം അഭിനയിക്കുന്നതുകൊണ്ട് തമാശപ്പടം എന്ന് വിചാരിക്കരുത്. വളരെ ഗഹനമായ വിഷയം കൈകാര്യം ചെയ്യുന്നതിനാൽ 'My Life Partner"' പോലെ വ്യത്യസ്തമായ സിനിമതന്നെയായിരിക്കും ഇതും. അസ്വാദനതലത്തിനെക്കാളേറെ കലാമൂല്യത്തിന് ഊന്നൽ കൊടുക്കുന്നതിനാൽ കഴിവുള്ളവരുടെ കൂട്ടായ്മ ക്യാമറയുടെ ഇരു വശങ്ങളിലും ഉണ്ടാവും. അടുത്ത നല്ലൊരു സിനിമ മലയാളത്തിന് കാഴ്ചവെയ്!ക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെ സുഹൃത്തുക്കളുടെ അനുവാദത്തോടെ അണിയറയിലേക്ക് മടങ്ങുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP