Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിനിമാ നടിയായതിനാൽ വിവാഹം മുടങ്ങുന്നു; പ്രണയ വിവാഹത്തിന് ധൈര്യവുമില്ല; ലക്ഷ്മി ശർമ്മ ധർമസങ്കടത്തിൽ

സിനിമാ നടിയായതിനാൽ വിവാഹം മുടങ്ങുന്നു; പ്രണയ വിവാഹത്തിന് ധൈര്യവുമില്ല; ലക്ഷ്മി ശർമ്മ ധർമസങ്കടത്തിൽ

ളുങ്ക് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായിമാറിയ നടിയാണ് ലക്ഷ്മി ശർമ. മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം അഭിനയ ജീവിതം തുടങ്ങിയെങ്കിലും പിന്നീട് അത്രകണ്ട് ശോഭിക്കാൻ അവർക്കായില്ല. പിന്നീട് അവസരങ്ങൾ കുറഞ്ഞാതോടെ സീരിയലിലും ഒരു കൈ നോക്കി ലക്ഷ്മി. ഇതിനിടെയിൽ ഒരു സീരിയൽ സംവിധായകൻ ഇക്കിളി മെസേജുകൾ അയച്ച് തന്നെ ശല്യപ്പെടുത്തുന്നുവെന്ന് പരസ്യമായി പറഞ്ഞു ലക്ഷ്മി.

ഇടക്കാലംകൊണ്ട് അഭിനയ രംഗത്ത് സജീവല്ലാതിരിക്കുന്ന ലക്ഷ്മി ശർമ്മയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ മാദ്ധ്യമങ്ങൾ ഏറ്റുപിടിച്ചു കഴിഞ്ഞു. സിനിമ നടിയായതിനാൽ വിവാഹാലോചനകൾ മുടങ്ങിപ്പോകുന്നു എന്നാണ് ലക്ഷ്മി ശർമ വെളിപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല അഭിനയം വിവാഹത്തിന് തടസ്സമാകുന്നുവെന്നും നടി കൂട്ടിച്ചേർക്കുന്നു. ഒരു അഭിമുഖത്തിലാണ് ലക്ഷ്മി ശർമ്മയുടെ തുറന്നുപറച്ചിൽ.

2009ൽ നിശ്ചയത്തിനു കുറച്ചു ദിവസം മുൻപ് വരൻ പിന്മാറി ലക്ഷ്മിയുടെ വിവാഹം മുടങ്ങിയിരുന്നു. അതിനു ശേഷം നല്ല വിവാഹാലോചനകൾ ഒന്നും വന്നിട്ടില്ല. സിനിമാ നടിയെന്ന തന്റെ പ്രൊഫഷനാണ് അതിനു കാരണം എന്നാണ് താരം പറയുന്നത്. സിനിമാ നടിമാരെ വിവാഹം കഴിക്കാൻ വൻകിടക്കാർ ക്യൂനിൽക്കുന്ന അവസ്ഥയുള്ളപ്പോഴാണ് മറിച്ചൊരു അഭിപ്രായം ലക്ഷ്മി ശർമ്മയുടെ ഭാഗത്തു നിന്നും ഉണ്ടായിരക്കുന്നത്. പ്രണയ വിവാഹത്തിൽ ലക്ഷ്മിക്ക് താത്പര്യമില്ല. തനിക്ക് പ്രായം കടന്നു പോവുകയാണെന്നും ഏതൊരു പെണ്ണിനേയും പോലെ ഒരു നല്ല കുടുംബ ജീവിതം താനും ആഗ്രഹിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിനിയായ ലക്ഷ്മി 'അമ്മോ ഒക്കടോ തരികു' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തമിഴിലും കന്നടയിലും അവർ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പളുങ്ക് കൂടാതെ പാസഞ്ചർ, കരയിലേക്ക് ഒരു കടൽ ദൂരം, ചിത്രശലഭങ്ങളുടെ വീട്, ആയുർരേഖ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP