Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലക്ഷ്മി മേനോൻ കണക്കിൽ തോറ്റില്ല; ദൈവാനുഗ്രഹത്താൽ എന്റെ കഠിനാദ്ധ്വാനത്തിന് ഫലം കണ്ടെന്ന് ലക്ഷമി മേനോൻ; +2 പാസായതിന്റെ സന്തോഷം പങ്ക് വച്ച് നടി

ലക്ഷ്മി മേനോൻ കണക്കിൽ തോറ്റില്ല; ദൈവാനുഗ്രഹത്താൽ എന്റെ കഠിനാദ്ധ്വാനത്തിന് ഫലം കണ്ടെന്ന് ലക്ഷമി മേനോൻ; +2 പാസായതിന്റെ സന്തോഷം പങ്ക് വച്ച് നടി

ക്ഷ്മി മേനോൻ +2വിന് കണക്കിൽ തോറ്റെന്ന വാർത്ത തമിഴകം ആസ്വദിച്ചത് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ്. തമിഴ്പത്രങ്ങളിൽ വാർത്ത വന്നതോടെ സോഷ്യൽ മീഡിയ ഏറ്റെടുക്കയും തോറ്റെന്ന വാർത്തയ്ക്ക് വൻ പ്രചാരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ കേരളത്തിൽ പരീക്ഷയെഴുതി കാത്തിരിക്കുന്ന നടി തോറ്റെന്ന വാർത്ത വ്യാജമാണെന്ന് ലക്ഷ്മി തന്നെ മുന്നിട്ടിറങ്ങിയാണ് ഒടുവിൽ തിരുത്തിയത്.

എന്നാൽ ഇപ്പോൾ സിബിഎസ്ഇ +2 റിസൾട്ട വന്നപ്പോൾ തമിഴത്തെ വാർത്തകളെ തിരുത്തിക്കുറിച്ച് ലക്ഷ്മി പാസായിരിക്കുകയാണ്. ഫെയ്‌സ് ബുക്കിലൂടെയാണ് ലക്ഷ്മി ഇക്കാര്യം അറിയിച്ചത്. ദൈവാനുഗ്രഹത്താൽ എന്റെ കഠിനാദ്ധ്വാനത്തിന് ഫലം കണ്ടു, +2 പരീക്ഷയ്ക്ക് ജയിച്ചു വെന്നുമാണ് ലക്ഷ്മിയുടെ ഫേസ്‌ബുക്കിലൂടെ ആരാധകരെ അറിയിച്ചത്.

എന്റെ അദ്ധ്യാപകർക്കും കുടുംബാംഗങ്ങൾക്കും എനിക്ക് വേണ്ടി പാർത്ഥിച്ചവരോടും നന്ദിലക്ഷ്മി പറഞ്ഞു. തമിഴ് സിനിമയിൽ സജീവമായ ലക്ഷ്മി തമിഴ്‌നാട്ടിലാണ് പഠിക്കുന്നതെന്ന് തെറ്റിദ്ധരിച്ചാണ് പല വാർത്തയും വന്നത്.സിനിമയിൽ തിരക്കേറിയ താരമാണെങ്കിലും പഠനത്തിലും ലക്ഷ്മി മിടുമിടുക്കിയാണ്. 2013ൽ 85 ശതമാനം മാർക്കോടെയാണ് ലക്ഷ്മി മേനോൻ പത്താം ക്ലാസ് വിജയിച്ചത്. ലക്ഷ്മിക്ക് ആരാധകർ വിജയാശംസകൾ നേർന്നിട്ടുണ്ട് .

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP