Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രജനീകാന്തിന്റെ ഭാര്യയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം; 10 കോടി തട്ടിയെടുത്തെന്ന് പ്രമുഖ പരസ്യ ഏജൻസി; ആരോപണം നിഷേധിച്ച് കൊച്ചടിയാൻ നിർമ്മാതാവ്

രജനീകാന്തിന്റെ ഭാര്യയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം; 10 കോടി തട്ടിയെടുത്തെന്ന് പ്രമുഖ പരസ്യ ഏജൻസി;  ആരോപണം നിഷേധിച്ച് കൊച്ചടിയാൻ നിർമ്മാതാവ്

മിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ഭാര്യ ലതയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം. രജനീ ചിത്രം കൊച്ചാടിയാന്റെ വിതരണ കരാറുമായി ബന്ധപ്പെട്ട് ലതാ രജനീകാന്ത് പത്ത് കോടി രൂപ വഞ്ചിച്ചുവെന്ന് ആരോപിച്ച് പ്രമുഖ പരസ്യ ഏജൻസിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ പരാതിയിൽ ദുരൂഹതയുണ്ടെന്നും പരസ്യ ഏജൻസി ആരോപിക്കുന്ന ഇടപാടിൽ ലതാ രജനീകാന്തിന് പങ്കില്ലെന്നും ചിത്രത്തിന്റെ നിർമ്മാതാവ് മുരളീ മനോഹർ വ്യക്തമാക്കി.

ഇത് രണ്ട് കമ്പനികൾ തമ്മിലുള്ള തർക്കമാണെന്നും അതിലേയ്ക്ക് രജനീകാന്തിന്റെ ഭാര്യയുടെ പേര് വലിച്ചിഴയ്ക്കുന്നത് ദുരുദ്ദേശപരമാണെന്നും മുരളി പറയുന്നു. പരസ്യ ഏജൻസിയും നിർമ്മാതാക്കളും തമ്മിൽ 33 കോടി രൂപയുടെ കരാറിലാണ് ഏർപെട്ടത്. എന്നാൽ 10 കോടി രൂപ മാത്രമെ ഈ കമ്പനി നിർമ്മാതാക്കൾക്ക് നൽകിയുള്ളൂ. ഇതേതുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവയ്‌ക്കേണ്ടിവന്നതെന്നും അദ്ദേഹം പറയുന്നു.

ഇതേതുടർന്ന് നിർമ്മാതാക്കൾ പരസ്യ ഏജൻസിയിൽ നിന്ന് വാങ്ങിയ 10 കോടി രൂപ രണ്ട് തവണയായി മടക്കിക്കൊടുത്തു. ആദ്യം 4.75 കോടിയും തുടർന്ന് 4 കോടി രൂപയും നൽകി. ബാക്കി തുക പലിശ സഹിതം നൽകാമെന്ന് വാക്കുനൽകുകയും ചെയ്തു. എന്നാൽ 10 കോടി രൂപ നാല് മാസം കൈവശം വച്ചതിന് നാല് കോടി രൂപയിലധികം പലിശ നൽകണമെന്ന് പരാതിക്കാരായ പരസ്യ ഏജൻസി ആവശ്യപ്പെട്ടു. ഇത് നൽകാൻ തയ്യാറാകാഞ്ഞതിനെ തുടർന്നാണ് വ്യാജ പരാതിയുമായി വന്നതെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി. പരാതി നിയമപരമായി നേരിടുമെന്നും കൊച്ചാടിയാന്റെ നിർമ്മാതാക്കൾ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP