Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂടെ കിടക്കാൻ വിളിച്ച സംവിധായകൻ അമിതമായി വയാഗ്ര കഴിച്ച് മരിച്ചു; കർമ്മ ഫലം കിട്ടിയെന്ന് നടി; തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞ് നടി ലേഖ വാഷിങ്ടൺ

കൂടെ കിടക്കാൻ വിളിച്ച സംവിധായകൻ അമിതമായി വയാഗ്ര കഴിച്ച് മരിച്ചു; കർമ്മ ഫലം കിട്ടിയെന്ന് നടി; തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞ് നടി ലേഖ വാഷിങ്ടൺ

വസരങ്ങൾ വേണമെങ്കിൽ ചിലർക്ക് വഴങ്ങണം എന്നതാണ് പൊതുവേ സിനിമാ ലോകത്തുള്ള സംസാരം. ചില നടിമാർ ഇതിന് വഴങ്ങാറുമുണ്ടെന്ന കാര്യം പലരും തുറന്നു പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമാ ലോകത്തുള്ള ഈപ്രവണതയെ കുറിച്ച് ഒരു നടിതുറന്നു പറഞ്ഞിരിക്കുന്നു. ഒരു സംവിധായകന്റെ അതിമോഹത്തിന് ചുട്ട മറുപടി നൽകിയത് തെന്നിന്ത്യൻ നടി ലേഖയാണ്. ഇപ്പോഴിതാ സഹ നടി വേഷങ്ങളിലൂടെ ശ്രദ്ധേയായ ലേഖ വാഷിങ്ടൺ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് പറയുന്നു.

ഒരു തമിഴ് സംവിധായകൻ എനിക്ക് അദ്ദേഹത്തിന്റെ ചിത്രത്തിൽ ഒരു റോൾ ഓഫർ ചെയ്തു. അതിന് ശേഷം എന്നെയും കൂട്ടി കാറിൽ ഒരു റൈഡ് പോയി. കാറിൽ വച്ച് ഇതിനൊക്കെ പ്രതിഫലമായി എനിക്ക് എന്ത് തരും എന്നായിരുന്നു സംവിധായകന്റെ ചോദ്യം. ചോദ്യത്തിന്റെ പൊരുൾ മനസ്സിലായെങ്കിലും, 'ഇതിനൊക്കെ പ്രതിഫലമായി താങ്കളുടെ ചിത്രത്തിൽ ഞാൻ നന്നായി അഭിനയിക്കും' എന്ന് ലേഖ പറഞ്ഞത്രെ. വീണ്ടും സംവിധായകൻ അതേ ചോദ്യം ചോദിച്ചു. കൂടെ കിടക്കാൻ എന്നെ നോക്കണ്ട എന്ന് മുഖത്ത് നോക്കി ലേഖ മറുപടി കൊടുത്തു. നടിയിൽ നിന്ന് ഇത്തപമൊരു മറുപടി സംവിധായകൻ പ്രതീക്ഷിച്ചിരുന്നില്ല.

തുടർന്ന് അദ്ദേഹം എനിക്ക് പലതും ഓഫർ ചെയ്തു. സിനിമയിൽ നായികാ വേഷം തരാം എന്നും മറ്റുമൊക്കെ പറഞ്ഞു. പക്ഷെ അത്തരമൊരു ഓഫർ എനിക്ക് വേണ്ടായിരുന്നു. ഇനി ഞാൻ ആ സിനിമ ചെയ്താൽ ലൊക്കേഷനിലുണ്ടാകാൻ പോകുന്ന ദുരനുഭവങ്ങളെ കുറിച്ചോർത്ത് ആ സംവിധായകന്റെ സിനിമ ഉപേക്ഷിച്ചു.

എനിക്ക് പകരം ആ ചിത്രത്തിൽ മറ്റൊരു പ്രമുഖ നടി എത്തി. ഇതേ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് വിദേശത്ത് പോയപ്പോഴായിരുന്നു ആ സംവിധായകന്റെ മരണം. അമിതമായി വയാഗ്ര കഴിച്ച് ഹാർട്ട് അറ്റാക്ക് വന്ന് മരിക്കുകയായിരുന്നു. അത് ഒരു പെർഫക്ട് മരണമാണ്. കർമ്മഫലം കിട്ടും- ലേഖ പറഞ്ഞു. വീഡിയോ ജോക്കിയായിരുന്ന ലേഖ കാതലർ ദിനം എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയത്. ജയം കൊണ്ടേൻ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധയമായി. വേദം, വാ, കല്യാണ സമയൽ സാദം, അരിമ നമ്പി എന്നിവയാണ് മറ്റ് പ്രധാന തമിഴ് ചിത്രങ്ങൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP