Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗീതുവിന്റെ ലയേഴ്‌സ് ഡയ്‌സ് ഓസ്‌കാറിന്റെ അന്തിമ പട്ടികയിൽ നിന്ന് പുറത്ത്; ഇത് വരെയുള്ള പ്രയാണം നല്കിയത് മികച്ച അനുഭവമെന്ന് നടി

ഗീതുവിന്റെ ലയേഴ്‌സ് ഡയ്‌സ് ഓസ്‌കാറിന്റെ അന്തിമ പട്ടികയിൽ നിന്ന് പുറത്ത്; ഇത് വരെയുള്ള പ്രയാണം നല്കിയത് മികച്ച അനുഭവമെന്ന് നടി

ലയാളി നടി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ലയേഴ്‌സ് ഡൈസ് ഓസ്‌കാർ അന്തിമ പട്ടികയിൽ നിന്ന് പുറത്ത്. തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ഗീതു മോഹൻദാസാണ് ഇക്കാര്യം അറിയിച്ചത്. ഓസ്‌കാറിന്റെ വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയിൽ നിന്നും തന്റെ ചിത്രം പുറത്തായെന്നും എന്നാൽ ആ പ്രയാണം നൽകിയത് മികച്ച അനുഭവമാണെന്നും ഫേസ്‌ബുക്ക് സ്റ്റാറ്റസിലൂടെ ഗീതു വിശദീകരിക്കുന്നു. സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഗീതു നന്ദി പറഞ്ഞു.

ഗീതുവിന്റെ ആദ്യ ഫീച്ചർ ചിത്രമാണ് ലയേഴ്‌സ് ഡയ്‌സ്. കമലയെന്ന വീട്ടമ്മയുടെ, ഭർത്താവിനെ തേടിയുള്ള ചിത്കുലിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയാണ് ലയേഴ്‌സ് ഡയ്‌സ്. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ലയേഴ്‌സ് ഡെയ്‌സ് 29 ചിത്രങ്ങളെ പിന്തള്ളിയായിരുന്നു ഓസ്‌കാർ എൻട്രി നേടിയത്.

കൈക്കുഞ്ഞുമായി ഭർത്താവിനെ അന്വേഷിച്ച് പോകുന്ന സ്ത്രീയുടെ വേഷത്തെ മികവുറ്റതാക്കിയതിന് ഗീതാഞ്ജലി ഥാപ്പയ്ക്ക് മികച്ച നടിക്കുള്ള
ദേശീയാ പുരസ്‌കാരം ലഭിച്ചു. ഈ ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്‌കാരം രാജീവ് രവിക്കും ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP