Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വ്യാജ 'പ്രേമം' വിവാദത്തിൽ പ്രിയദർശനെ പിന്തുണച്ച് ലിസി; സിനിമ ലീക്കായത് പ്രിയന്റെ സ്റ്റുഡിയോയിൽ നിന്നല്ലെന്ന് ഫേസ്‌ബുക്കിലൂടെ ലിസി

വ്യാജ 'പ്രേമം' വിവാദത്തിൽ പ്രിയദർശനെ പിന്തുണച്ച് ലിസി; സിനിമ ലീക്കായത് പ്രിയന്റെ സ്റ്റുഡിയോയിൽ നിന്നല്ലെന്ന് ഫേസ്‌ബുക്കിലൂടെ ലിസി

തിരുവനന്തപുരം: അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ഭർത്താവ് പ്രിയദർശനുമായി പിരിഞ്ഞെങ്കിലും അദ്ദേഹത്തെ കുറ്റം പറയാൻ ലിസി പ്രിയദർശൻ തയ്യാറല്ല. വേർപിരിഞ്ഞെങ്കിലും ഭർത്താവിനെ കുറ്റം പറയുമ്പോൾ ലിസിക്ക് സഹിക്കുന്നില്ല. പ്രേമം ലീക്കായത് പ്രിയദർശന്റെ സ്റ്റുഡിയോയിൽ നിന്നാണെന്ന ആരോപണം ഉയർന്നപ്പോൾ മുൻഭർത്താവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കയാണ് ലിസി. 'പ്രേമം' ടീമിനൊപ്പം അൻവർ റഷീദിനെയും ലിസി പിന്തുണച്ചു. ഫോർ ഫ്രെയിം സ്റ്റുഡിയോയെയോ, അതിന്റെ ഉടമസ്ഥനെയോ കുറ്റം പറയരുത് എന്നും പറയുന്നു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ലിസി പ്രിയദർശന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ലിസിയുടെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ തുടർന്ന് വായിക്കൂ.

രാജാവിന്റെ മകനെ പോലെ പ്രേമം എന്ന സിനിമ ഞാനും കണ്ടിട്ടുണ്ട്. രാജാവിന്റെ മകൻ എന്ന ചിത്രത്തെ പോലെ മലയാള സിനിമാ ചരിത്രത്തിൽ ഒരു ഗെയിം ചെയ്ഞ്ച് കൊണ്ടുവന്ന ചിത്രമാണ് പ്രേമമെന്ന് ലിസി പറയുന്നു. ഒരു നിർമ്മാതാവ് എന്ന നിലയിൽ ഞാനും ഒരു നിർമ്മാതാവായിരുന്നു. ആ നിലയിൽ അൻവർ റഷിദിനെ മനസ്സിലാക്കാനും അദ്ദേഹത്തിനെ വേദനകളറിയാനും എനിക്ക് കഴിയും. അതുകൊണ്ട് തന്നെ പൈറസിക്കെതിരെ അദ്ദേഹത്തിന് പൂർണ പിന്തുണയും അറിയിക്കുന്നു. അൻവറിന്റെ മാത്രം പ്രശ്‌നമല്ല ഇത് വെറും അൻവർ റഷീദിന്റെ മാത്രം പ്രശ്‌നമല്ല. ഫിലിം ഇന്റസ്ട്രിയുടെ തന്നെ പ്രശ്‌നമാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും മറ്റൊരു വ്യക്തപരമായ കാര്യമുണ്ട്. ഫോർ ഫ്രെയിം സ്റ്റുഡിയോയുടെ പേര് ഇതുമായി ബന്ധപ്പെട്ട് പറഞ്ഞു കേൾക്കുന്നു. കഴിഞ്ഞ പത്ത് വർഷമായുള്ള ഒരു വ്യക്തിയുടെ പ്രയത്‌നത്തിന്റെ ഫലമാണ്. എനിക്കറിയാം കഴിഞ്ഞ ഒരു വർഷമായി ഞാൻ ഫോർഫ്രെയിം സ്റ്റുഡിയോയുമായി ഒരു ബന്ധവുമില്ല. എന്നാൽ അവിടെയുള്ള സ്റ്റാഫുകളെയെല്ലാം എനിക്കറിയാം. അവരാരും ഇങ്ങനെ ഒരു പ്രവൃത്തി ചെയ്യില്ല. പ്രേമം ലിക്ക് ചെയ്യിപ്പിച്ചതിന് പിന്നിലാരായിരുന്നാലും അവർ.

SUPPORT PREMAM. . SUPPORT ANWAR RASHEED. .I saw Premam. It is a terrific movie. History will judge Premam as a game...

Posted by Lissy on Saturday, July 4, 2015

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP