Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രിയനുമായി വീണ്ടും അടുക്കാനില്ലെന്ന് പറയാതെ പറഞ്ഞ് ലിസി; ലിസി പ്രിയദർശൻ ഇനി ലിസി ലക്ഷ്മി; പേര് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു

പ്രിയനുമായി വീണ്ടും അടുക്കാനില്ലെന്ന് പറയാതെ പറഞ്ഞ് ലിസി; ലിസി പ്രിയദർശൻ ഇനി ലിസി ലക്ഷ്മി; പേര് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു

ടി ലിസി സംവിധായകൻ പ്രിയദർശനിൽ നിന്നും വിവാഹബന്ധം വേർപെടുത്തിയ ശേഷം ഇരുവരും വീണ്ടും ഒരുമിക്കുന്നു എന്ന വിധത്തിൽ ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ, പ്രിയദർശനുമായി വീണ്ടും അടുക്കാനില്ലെന്ന് വ്യക്തമാക്കിയ ലിസി പേര് മാറ്റുന്നതിനുള്ള നടപടികൾ തുടങ്ങി. ലിസി പ്രിയദർശൻ എന്ന പേര് ഒഴിവാക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി ലിസി തന്റെ പേര് ലിസി ലക്ഷ്മി എന്നാക്കി മാറ്റിയിട്ടുണ്ട്.

ഗസറ്റിലടക്കം പേര് മാറ്റുന്നതിനുള്ള നടപടികൾ ലിസി തുടങ്ങിയിട്ടുണ്ടെന്നാണഅ ലഭിക്കുന്ന വിവരങ്ങൾ. ഇതിന് മുന്നോടിയായി ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ നിന്ന് പ്രിയദർശന്റെ പേര് മാറ്റി ലിസി ലക്ഷ്മി എന്നാക്കി. 2014 ഡിസംബർ ഒന്നാംതീയതിയാണ് ഇരുവരും നിയമപ്രകാരം വിവാഹമോചനം നേടിയത്. പ്രിയദർശനും ലിസിയും പിരിയാനുണ്ടായ കാരണം പല രീതിയിലാണ് മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ എന്തുകൊണ്ടാണ് താനും പ്രിയദർശനും പിരിഞ്ഞതെന്ന് തനിക്കും പ്രിയനും കുട്ടികൾക്കും കോടതിക്കും അറിയാമെന്നും ലിസി പ്രതികരിച്ചിരുന്നു.

തന്റെ ആത്മാഭിമാനത്തിന് മുറിവേറ്റതോടെയാണ് ബന്ധം അവസാനിപ്പിച്ചതെന്ന് ലിസി അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മോഹൻലാലും എംജി ശ്രീകുമാറും മണിയൻപിള്ള രാജുവും അടക്കമുള്ള സുഹൃത്തുക്കൾ ഇരുവരെയും ഒന്നിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ചെന്നൈയിൽ പ്രിയദർശന്റെ വീട്ടിൽ നിന്ന് മാറി ഫൽറ്റിലാണ് ലിസി താമസിക്കുന്നത്.

ഫാദേഴ്സ് ഡേയായ ഞായറാഴ്ച പ്രിയദർശൻ തന്റെ ഫേസ്‌ബുക്ക് പേജിൽ മക്കളുമൊത്തുള്ള ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. മുമ്പ് കുടുംബം ഒരുമിച്ചുള്ളതും ലിസിക്കൊപ്പുള്ളതുമായ ചിത്രങ്ങളാണ് പ്രിയദർശൻ പോസ്റ്റ് ചെയ്തിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP