Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചിത്രീകരണത്തിനിടെ തലയിൽ കൈ വച്ച് പോകുന്ന പൃഥിരാജ് ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ; സംവിധായകനായപ്പോൾ പൃഥിരാജ് ടെൻഷനിലെന്ന് ആരാധകർ

ചിത്രീകരണത്തിനിടെ തലയിൽ കൈ വച്ച് പോകുന്ന പൃഥിരാജ് ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ; സംവിധായകനായപ്പോൾ പൃഥിരാജ് ടെൻഷനിലെന്ന് ആരാധകർ

ലൂസിഫറിന്റെ ലൊക്കേഷനിലെ പല ചിത്രങ്ങളും ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. എന്നാലിപ്പോൾ സംവിധായകനായ പൃഥ്വിരാജിന്റെ പുതിയ ചിത്രം ആണ് സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ പുതിയ ലുക്കൊന്നുമല്ല ചിത്രത്തിലുള്ളത് മറിച്ച് തലയിൽ കൈ വച്ച് ടെൻഷനിൽ പോകുന്ന പൃഥിയാണ് ചിത്രത്തിലുള്ളത്.

ചിത്രം പുറത്തായതോടെ സംവിധായകനായതോടെ പൃഥിരാജ് അനുഭവിക്കുന്ന ടെൻഷനെക്കുറിച്ചാണ് ഇപ്പോൾ ചർച്ച. ടെൻഷൻ കൂടിയതുകൊണ്ടാണോ ഈ ഭാവമെന്നാണ് പൃഥ്വി, മോഹൻലാൽ ഫാൻസ് ഒരു പോലെ പറയുന്നത്. ഇത്രയും വലിയ ചിത്രത്തിന്റെ സംവിധായകന് തീർച്ചയായും ടെൻഷനുണ്ടാകുമെന്നാണ് ഒരു വിഭാഗം പറയുന്നു.

വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ലൂസിഫറിന്റെ തിരക്കഥ മുരളി ഗോപിയാണ്. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽപെടുന്ന സിനിമയാണ് ലൂസിഫർ.മഞ്ജു വാര്യർ ചിത്രത്തിൽ നായികയാകുന്നു. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലൻ. ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, ടൊവിനോ, ഫാസിൽ, മംമ്ത, ജോൺ വിജയ് എന്നിവരാണ് മറ്റുതാരങ്ങൾ. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP