Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിലകനോട് 'അമ്മ' അത്ര വലിയ ദ്രോഹമൊന്നും ചെയ്തിട്ടില്ലെന്ന് മധു; തിലകനെ രണ്ടു വർഷം വിലക്കിയെന്നതു പ്രചരണം; 'അമ്മ'യുടെ സിനിമാ ചുമതല തിലകനു നല്കി രണ്ടു വർഷമായിട്ടും ഒന്നും നടന്നില്ല; മധുവിന്റെ പ്രസ്താവന തിലകൻ ഫൗണ്ടേഷന്റെ അവാർഡ് സ്വീകരിച്ചുകൊണ്ട്

തിലകനോട് 'അമ്മ' അത്ര വലിയ ദ്രോഹമൊന്നും ചെയ്തിട്ടില്ലെന്ന് മധു; തിലകനെ രണ്ടു വർഷം വിലക്കിയെന്നതു പ്രചരണം; 'അമ്മ'യുടെ സിനിമാ ചുമതല തിലകനു നല്കി രണ്ടു വർഷമായിട്ടും ഒന്നും നടന്നില്ല; മധുവിന്റെ പ്രസ്താവന തിലകൻ ഫൗണ്ടേഷന്റെ അവാർഡ് സ്വീകരിച്ചുകൊണ്ട്

കൊച്ചി: നടൻ തിലകനോട് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' വലിയ ദ്രോഹമൊന്നും ചെയ്തിട്ടില്ലെന്നു നടൻ മധു. തിലകനെ രണ്ടു വർഷം വിലക്കിയെന്നു പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഈ സമയത്തും തിലകൻ സിനിമകളിൽ അഭിനയിച്ചിരുന്നു എന്നതാണു സത്യമെന്ന് തിലകൻ ഫൗണ്ടേഷന്റെ അവാർഡ് ഏറ്റുവാങ്ങിക്കൊണ്ടു മധു പറഞ്ഞു.

അമ്മയുടെ നേതൃത്വത്തിൽ സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ അതിന്റെ ചുമതല 'അമ്മ' ഏൽപിച്ചതു തിലകനെയായിരുന്നു. കഥ തിരഞ്ഞെടുക്കാനും സിനിമ നിർമ്മിക്കാനുമുള്ള ചുമതലയാണ് ഏൽപിച്ചത്. എന്നാൽ, രണ്ടു വർഷമായിട്ടും നടക്കാതെ വന്നപ്പോഴാണു ദിലീപ് ഈ ചുമതല ഏറ്റെടുത്തത്. മുമ്പു വിനയന്റെ സിനിമയിൽ അഭിനയിക്കാൻ അഡ്വാൻസ് വാങ്ങുമ്പോൾ വിനയനു വിലക്കുള്ള കാര്യം തനിക്ക് അറിയില്ലായിരുന്നു. ഏതാനും ദിവസത്തിനുശേഷം എറണാകുളത്തുനിന്നു കുറേപ്പേർ വീട്ടിലെത്തി ഇക്കാര്യം അറിയിച്ചു.

എന്നാൽ അക്കൂട്ടത്തിൽ അമ്മയുടെ ഭാരവാഹികൾ ആരും ഉണ്ടായിരുന്നില്ല. ഉടൻ വിനയനെ ഫോണിൽ വിളിച്ച് ബുദ്ധിമുട്ട് അറിയിച്ചു. ആ ബുദ്ധിമുട്ട് വിനയൻ മനസിലാക്കിയതിനെത്തുടർന്നാണു ചിത്രത്തിൽനിന്നു പിന്മാറിയത്. എന്നാൽ ഇതിൽ കുറ്റബോധമുണ്ടായിരുന്നതിനാൽ പിന്നീട് വിനയനോട് അങ്ങോട്ട് ആവശ്യപ്പെട്ടു വിനയന്റെ മറ്റൊരു ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു.

തിലകൻ ഫൗണ്ടേഷന്റെ അവാർഡ് ഏറ്റുവാങ്ങാൻ പോകുന്ന കാര്യം 'അമ്മ' ഭാരവാഹികളെ അറിയിച്ചപ്പോൾ, സാർ, പോയി വാങ്ങണം എന്നാണ് അവർ പറഞ്ഞതെന്നും മധു പറഞ്ഞു. മന്ത്രി വി എസ്. സുനിൽകുമാർ അവാർഡ് സമ്മാനിച്ചു. ഫൗണ്ടേഷൻ ചെയർമാൻ സംവിധായകൻ വിനയൻ അധ്യക്ഷത വഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP