Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ദുൽഖറിന്റെയും പ്രണവിന്റെയും നായികയാവാൻ ഒരേ സമയം അവസരം ലഭിച്ചാൽ ഏത് തിരഞ്ഞെടുക്കും? ഡഫേദാർ നായിക മാളവികാ നായർ പറയുന്നു

ദുൽഖറിന്റെയും പ്രണവിന്റെയും നായികയാവാൻ ഒരേ സമയം അവസരം ലഭിച്ചാൽ ഏത് തിരഞ്ഞെടുക്കും? ഡഫേദാർ നായിക മാളവികാ നായർ പറയുന്നു

റുത്തപക്ഷികൾ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണു മാളവിക നായർ. മാളവിക ഇപ്പോൾ ഡഫേദർ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. നല്ല അവസരങ്ങൾ കിട്ടിയാൽ സിനിമയിൽ അഭിനയിക്കും എന്നു താരം പറഞ്ഞു. ദുൽഖറിന്റെ പ്രണവിന്റെയും ചിത്രത്തിൽ ഒരു പോലെ അവസരം ലഭിച്ചാൽ ആരുടെ ചിത്രം തിരഞ്ഞെടുക്കും എന്ന ചോദ്യം ഒരു അഭിമുഖത്തിനിടയിൽ മാളവികയ്ക്ക് നേരിടേണ്ടി വന്നു.

രണ്ടു പേരേയും എനിക്കു വ്യക്തിപരമായി ഒരുപാട് ഇഷ്മാണ്. ചിലപ്പോൾ ആ രണ്ടു ചിത്രങ്ങളും ചെയ്യുമായിരിക്കും എന്നായിരുന്നു മാളവികയുടെ മറുപടി. മമ്മൂട്ടിയുടെ മകളായി അഭിനയിച്ചവരൊക്കെ പിന്നീട് മെഗാ സ്റ്റാറിന്റെ നായികമാരായും എത്തിട്ടുണ്ട്. അങ്ങനെ ഒരു അവസരം ലഭിക്കുകയാണെങ്കിൽ തീർച്ചയായും മെഗാ സ്റ്റാറിന്റെ നായികയായി അഭിനയിക്കും എന്നു മാളവിക പറഞ്ഞു. അഭിനയം എന്റെ പാഷനാണ് എന്നാൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ മാത്രമാമെ തുടരാൻ താൽപ്പര്യം ഉള്ളു എന്നും താരം പറഞ്ഞു.

കറുത്ത പക്ഷികളിലെ അന്ധ ബാലിക മല്ലിയായാണു മാളവിക നായരെ മലയാളം ആദ്യം നെഞ്ചേറ്റിയത്. മമ്മൂട്ടിയുടെ മകളായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ മല്ലിയിലൂടെ അരങ്ങേറ്റത്തിൽ തന്നെ മികച്ച ബാല താരത്തിനുള്ള 2006ലെ സംസ്ഥാന അവാർഡും നേടി മാളവിക. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അന്നു മാളവിക. അഞ്ചു വർഷത്തിനു ശേഷം ഊമക്കുയിൽ പാടുമ്പോൾ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം വീണ്ടും മാളവികയെ തേടിയെത്തി.

ആദ്യ സിനിമ ശ്രദ്ധിക്കപ്പെടുകയും സംസ്ഥാന പുരസ്‌കാരം ലഭിക്കുകയും ചെയ്തതോടെ മാളവികയെത്തേടി അവസരങ്ങൾ എത്തി. യെസ് യുവർ ഓണർ, മായ ബസാർ, ശിക്കാർ, കണ്ഡഹാർ... തുടങ്ങി സൂപ്പർ താര ചിത്രങ്ങളിൽ അഭിനയിച്ചു. സിദ്ദീഖ് ചേന്ദമംഗലൂർ സംവിധാനം ചെയ്ത ഊമക്കുയിൽ പാടുമ്പോൾ എന്ന സിനിമയിൽ സർക്കാർ സ്‌കൂളിൽ നിന്നു സിബിഎസ്ഇ സ്‌കൂളിലേക്കു മാറ്റപ്പെടുന്ന വിദ്യാർത്ഥിനി നേരിടുന്ന ബുദ്ധിമുട്ടുകളും ആത്മസംഘർഷങ്ങളുമെല്ലാം മികവുറ്റതാക്കിയാണു രണ്ടാം തവണയും സംസ്ഥാന പുരസ്‌കാരം നേടിയത്. രണ്ടു വർഷം മുൻപു ജയറാം കൈലാസ് സംവിധാനം ചെയ്ത 'അക്കൽദാമയിലെ പെണ്ണ്' എന്ന സിനിമയിലും ശ്രദ്ധേയമായ മുഴുനീള വേഷത്തിൽ അഭിനയിച്ചിരുന്നു. ഏറ്റവും ഒടുവിൽ ടിനി ടോം നായകനായെത്തിയ ഡഫേദാറിലാണ് അഭിനയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP