Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ഥിരമായി അമ്മ വേഷം ചെയ്യാൻ ലെനയെ കിട്ടില്ല; ഇനി അമ്മ വേഷം ചെയ്യാനില്ലെന്ന് താരം

സ്ഥിരമായി അമ്മ വേഷം ചെയ്യാൻ ലെനയെ കിട്ടില്ല; ഇനി അമ്മ വേഷം ചെയ്യാനില്ലെന്ന് താരം

മീപകാലത്ത് അമ്മ വേഷത്തിൽ തിളങ്ങിയ നടിമാരിൽ ശ്രദ്ധയാകർഷിച്ച നടിയാണ് ലെന. അതിനാൽ തന്നെ നായകന്റെയോ നായികയുടെയോ അമ്മ കഥാപാത്രത്തെ സൃഷ്ടിക്കുമ്പോൾ സംവിധായകരുടെ മനസിൽ ആദ്യമെത്തുന്നതും ലെനയുടെ മുഖമാണ്.എന്നാൽ ഇനി ലെനയെ ആ വേഷത്തിലേക്ക് സംവിധായകർ സങ്കല്പിക്കേണ്ട. കാരണം നടി ഇനി അമ്മ വേഷം ചെയ്യാനില്ലെന്ന തീരുമാനത്തിലാണ്. അമ്മ വേഷങ്ങളിൽ തളച്ചിടപ്പെടാതിരിക്കാൻ വേണ്ടിയാണ് ഇനി അമ്മ വേഷം സ്വീകരിക്കേണ്ടന്ന നിലപാടിലെത്താൻ നടി തീരുമാനിച്ചത്.

ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയുമൊക്കെ അമ്മ വേഷം ചെയ്തതോടെ ലെനയെ തേടി അമ്മ വേഷങ്ങൾ വരുന്നത് പതിവായിരുന്നു. ജയരാജ് ചിത്രത്തിലൂടെ സിനിമയിലെത്തി പിന്നീട് രണ്ടാം വരവിൽ ന്യൂജനറേഷൻ ചിത്രങ്ങളിൽ സജീവമായ ലെന ഹാപ്പി ജേർണി എന്ന ചിത്രത്തിലാണ് ആദ്യമായി യുവനിരയിലുള്ള നടന്മാരുടെ അമ്മ വേഷം ചെയ്തു തുടങ്ങിയത്. ഹാപ്പി ജേർണിയിൽ ജയസൂര്യയുടെ അമ്മയായാണ് ലെന അഭിനയിച്ചത്. ഹാപ്പി ജേർണിയിലെ കഥാപാത്രം ചലഞ്ചിങ്ങായി തോന്നിയതിനാലാണ് ജയസൂര്യയുടെ അമ്മ വേഷം ലെന സ്വീകരിച്ചത്. പിന്നീട് ലാൽ ജോസ് ചിത്രം വിക്രമാദിത്യനിൽ ദുൽഖറിന്റെ അമ്മയായി.

എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പൃഥ്വിയുടെ അമ്മയാകുന്നതും ലെനയാണ്. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലടക്കം ചലഞ്ചിങ്ങായ അമ്മ വേഷങ്ങളാണ് ലെന സ്വീകരിച്ചത്. എന്നാൽ അമ്മ വേഷങ്ങൾ പതിവായതോടെ ഇനി ഉടൻ അമ്മ റോളിലേക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് ലെന. ശ്രീബാല കെ. മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന 24 സ്‌നേഹപൂർവം എന്ന ചിത്രത്തിലാണ് ലെന ഇപ്പോൾ അഭിനയിക്കുന്നത്. ദിലീപ് നായകനാകുന്ന ഈ ചിത്രത്തിൽ ലെനയ്ക്ക് അമ്മ വേഷമല്ല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP