Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രജനി ഒന്നൊന്നര സ്‌റ്റൈൽമന്നൻ തന്നെ! മലേഷ്യ പുറത്തിറക്കിയത് സ്‌പെഷ്യൽ കബാലി സ്റ്റാമ്പ്; കബാലി ഫ്‌ളൈറ്റുമായി എയർഏഷ്യ; സ്‌റ്റൈലുകളിലും ട്രെൻഡുകളിലും ലോകമാകെ പുതുതരംഗമായി സ്റ്റൈൽമന്നൻ ചിത്രം; ആരാധകർക്ക് നിരാശ പതിവായുള്ള പാലഭിഷേകം മുടങ്ങിയതിൽ മാത്രം

രജനി ഒന്നൊന്നര സ്‌റ്റൈൽമന്നൻ തന്നെ! മലേഷ്യ പുറത്തിറക്കിയത് സ്‌പെഷ്യൽ കബാലി സ്റ്റാമ്പ്; കബാലി ഫ്‌ളൈറ്റുമായി എയർഏഷ്യ; സ്‌റ്റൈലുകളിലും ട്രെൻഡുകളിലും ലോകമാകെ പുതുതരംഗമായി സ്റ്റൈൽമന്നൻ ചിത്രം; ആരാധകർക്ക് നിരാശ പതിവായുള്ള പാലഭിഷേകം മുടങ്ങിയതിൽ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഇന്ന് ആരാധകഹൃദയങ്ങളിലേക്ക് തിയേറ്ററുകളിലൂടെ പറന്നിറങ്ങിയ പുത്തൻ രജനി ചിത്രം കബാലി ലോകമാകെ സൃഷ്ടിക്കുന്നത് പുത്തൻ ട്രെൻഡുകൾ. തമിഴ്‌നാടും പിന്നീട് ഇന്ത്യയും കടന്ന് നിരവധി വിദേശങ്ങളിൽ വരെ കബാലി തരംഗം അലയടിക്കുന്നു.

സ്റ്റൈൽ മന്നന്റെ നോക്കും വാക്കും ഉടുപ്പിലും നടപ്പിലും മിന്നിമറയുന്ന ഫാഷനും സ്റ്റൈലുമെല്ലാം അനുകരിക്കാൻ വിവിധ കമ്പനികളും മത്സരിക്കുന്നതോടെ എക്കാലത്തെയും രജനി സിനിമകൾപോലെ കബാലിയും ചരിത്രത്തിൽ ഇടംപിടിക്കുകയാണ്.

ഇന്നാണ് ചിത്രം പുറത്തിറങ്ങിയതെങ്കിലും മെയ് ഒന്നിന് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ തുടങ്ങിയ 'കബാലി ഡാ...' വിളി മുതലിങ്ങോട്ട് ആരാധകർക്കിടയിൽ പുത്തൻ ട്രെൻഡുകൾ തീർത്ത് മുന്നേറുകയാണ് സൂപ്പർസ്റ്റാറിന്റെ പുതുചിത്രം. കബാലി സ്റ്റാമ്പ്, കബാലി ടീഷർട്ട് തുടങ്ങി കബാലി എയർലൈൻസ് വരെ നീളുന്നു ആ ആരാധന. രജനി ചിത്രങ്ങൾക്കുമാത്രം സംഭവിക്കുന്ന, 'കബാലിപ്പനി' തീർത്ത അത്തരം ചില ട്രെൻഡുകൾ ഇതാ..

കബാലി സ്റ്റാമ്പുമായി മലേഷൻ സർക്കാർ

ജനീകാന്തിനെ ആദരിക്കുന്നതിന് മലേഷൻ സർക്കാർ പുറത്തിറക്കിയത് കബാലിയിലെ നായകന്റെ വേഷത്തിലുള്ള സൂപ്പർ സ്റ്റാമ്പാണ്. പാ രഞ്ജിത് ഫിലിം മലേഷ്യയിലും തരംഗമായതോടെയാണ് സർക്കാർ സ്റ്റൈൽ മന്നന്റെ കബാലി സ്റ്റാമ്പുതന്നെ പുറത്തിറക്കാൻ തീരുമാനിച്ചത്. ഇത്തരത്തിൽ മറ്റൊരു രാജ്യത്ത് ആദരവ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായി മാറി ഇതോടെ കബാലി.

കബാലി സ്‌പെഷ്യൽ ഫ്‌ളൈറ്റ്

രു എയർലൈൻ കമ്പനിയാകട്ടെ കബാലി സ്‌പെഷ്യൽ ഫ്‌ളൈറ്റുകൾ ആരംഭിച്ചുകൊണ്ടാണ് പുത്തൻ ട്രെൻഡിൽ അണിചേരുന്നത്. രജനീകാന്തിന്റെ ചിത്രം എയർക്രാഫ്റ്റിൽ മുഴുവൻ പതിച്ചുകൊണ്ടാണ് എയർ ഏഷ്യ സ്‌പെഷ്യൽ ഫ്‌ളൈറ്റ് ഒരുക്കിയിട്ടുള്ളത്. സിനിമ കാണാൻ ചെന്നൈയിലേക്ക് പറക്കുന്നതിന് ഇന്ന് നിരക്കിൽ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിരുന്നു. ഏയർബസ് എ-320 ആണ് ഇതിനായി പ്രത്യേകം കബാലി ചിത്രങ്ങളുമായി അണിയിച്ചൊരുക്കിയത്.

പാലഭിഷേകത്തിന്റെ പകിട്ട് ഇക്കുറിയില്ല

ക്കാലത്തേയുംപോലെ ഇക്കുറി രജനി ചിത്രത്തിന് പാലഭിഷേകത്തിന്റെ പകിട്ടുണ്ടാകില്ല. കബാലി പുറത്തിറങ്ങുമ്പോൾ ആരാധകരുടെ പാലഭിഷേകത്തിന് തടസ്സമാകുന്നത് ചില നിയമപ്രശ്‌നങ്ങളാണ്. രജനി ഫാൻസിന്റെ ആഭിമുഖ്യത്തിലാണ് അഭിഷേകം സംഘടിപ്പിക്കാറുള്ളത്. മുൻകാലങ്ങളിൽ രജനിയുടെ കൂറ്റൻ കട്ടൗട്ടുകളിലാണ് വിവിധ സ്ഥലങ്ങളിൽ പാലഭിഷേകം നടക്കാറ്. ഇക്കുറി ഇഷ്ടതാരത്തെ പാലിൽ കുളിപ്പിക്കാനാകാത്ത വിഷമത്തിലാണ് ആരാധകർ. ആദ്യമായാണ് ഒരു രജനി ചിത്രം പാലഭിഷേകമെന്ന ആചാരമില്ലാതെ തിയേറ്ററുകളിലെത്തുന്നത്. നിയമപരമായും സാമൂഹ്യപരമായും ചില എതിർപ്പുകളുണ്ടായതോടെയാണ് പാലഭിഷേകം കബാലിയുടെ റിലീസിന് മുമ്പ് ഉപേക്ഷിച്ചത്.

ഗൂഗിൾ പ്‌ളേയിൽ കബാലി ആപ്

മൊബൈൽ ആപഌക്കേഷനുകൾ ട്രെൻഡായ ശേഷം പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ് കബാലി. അതിനാൽത്തന്നെ കബാലി വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഒരു കബാലി ആപും ഗൂഗിൾ പ്‌ളേയിലൂടെ ആരാധകരെ തേടിയെത്തി. ഡിജിറ്റൽ മീഡിയ യുഗത്തിൽ തൊട്ടതിനും പിടിച്ചതിനുമെല്ലാം ആപുകൾ രംഗത്തിറങ്ങുമ്പോൾ കബാലിയെങ്ങനെ മാറിനിൽക്കുമെന്നാണ് ആരാധകരുടെ ചോദ്യം. തലൈവർ ഫാൻസിനിടയിൽ കബാലി വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ആപ് ഇതിനകം ലക്ഷങ്ങൾ ഡൗൺലോഡ് ചെയ്തുകഴിഞ്ഞു. ആരാധകർക്കായി കബാലി മത്സരങ്ങളും ടിക്കറ്റു വിൽപനയുമെല്ലാം ഈ ആപിലൂടെ നടക്കുന്നു.

കബാലി വെള്ളിനാണയങ്ങൾ

കേരളം ആസ്ഥാനമായ മുത്തൂറ്റ് ഫിൻകോർപ്പ് കബാലി തരംഗത്തിൽ അണിചേരുന്നത് പുതിയ കബാലി വെള്ളിനാണയങ്ങൾ വിപണയിലെത്തിച്ചാണ്. രജനീകാന്തിന്റെ രൂപം പതിപ്പിച്ച സ്‌പെഷ്യൽ എഡിഷൻ നാണയങ്ങളാണ് മുത്തൂറ്റ് വിൽപനയ്‌ക്കെത്തിച്ചത്. കബാലി റിലീസ് ചെയ്യുന്ന ഇന്നുമുതലാണ് നാണയവിൽപന. ഇതിനായി ആയിരക്കണക്കിന് നാണയങ്ങളാണ് കമ്പനി തയ്യാറാക്കിയിട്ടുള്ളത്.

രജനിക്കായി സ്‌പെഷ്യൽ കഫേ

കോയമ്പത്തൂരിലെ ഒരു രജനി ആരാധകൻ കബാലിയുടെ വരവ് ആഘോഷിക്കുന്നത് പ്രത്യേകം രജനി കഫേ ഒരുക്കിയാണ്. ചുമരുകളിലെല്ലാം രജനി ചിത്രങ്ങൾ. കബാലിയുടെ അടിപൊളി പോസ്റ്ററുകൾ, രജനിയെപ്പറ്റിയുള്ള വിശേഷങ്ങൾ പതിപ്പിച്ച മേശകളും കസേരകളും. സർവം രജനിമയം. കബാലിയുടെ വരവോടെ കഫേയിലേക്ക് ആരാധകരുടെ തള്ളിക്കയറ്റമാണിപ്പോൾ.

കബാലി കുടവും ടീഷർട്ടും

ലൈവരുടെ ബാംഗ്ലൂരിലെ ആരാധകരുടെ ആഘോഷം മറ്റൊരു വിധത്തിലാണ്. കബാലി ടീഷർട്ടുകളിട്ട് നാട്ടിലെ പാവപ്പെട്ടവർക്കെല്ലാം കബാലിയിലെ ചിത്രങ്ങൾ പതിച്ച കുടങ്ങളാണ് അവർ വിതരണം ചെയ്യുന്നത്. ഇതുപോലെ ലോകത്താകമാനം കബാലിയുടെ റിലീസുമായി ബന്ധപ്പെട്ട് വിവിധ പരിപാടികളാണ് ഫാൻസ് അസോസിയേഷൻ സംഘടിപ്പിച്ചിട്ടുള്ളത്. വിപണിയിൽ കബാലി ടീഷർട്ടും തൊപ്പികളും സജീവമായി വിറ്റുപോകുന്നു. ബാഗിലും പേനയിലുംവരെ കബാലിയിലെ സ്റ്റൈൽമന്നന്റെ രൂപങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP