Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിസന്ധികളിൽ തരളരുത്, ശക്തമായി പ്രതികരിക്കുക: അശ്ലീല വീഡിയോയിൽ ജീവിതം വീണുടയുന്ന പെൺകുട്ടികളോട് ആശ ശരത്തിന് പറയാനുള്ളത്

പ്രതിസന്ധികളിൽ തരളരുത്, ശക്തമായി പ്രതികരിക്കുക: അശ്ലീല വീഡിയോയിൽ ജീവിതം വീണുടയുന്ന പെൺകുട്ടികളോട് ആശ ശരത്തിന് പറയാനുള്ളത്

ന്റർനെറ്റുകളിൽ പ്രചരിക്കുന്ന അശ്ലീല വീഡിയോകളുടെയും ഫോട്ടോകളുടെയും പേരിൽ ജീവിതം പൊലിഞ്ഞുപോയിട്ടുള്ള അനേകം പെൺകുട്ടികൾ ഇവിടെയുണ്ട്. അറിഞ്ഞോ അറിയാതെയോ പകർത്തപ്പെട്ട ഈ വീഡിയോകൾ നിമിഷ നേരംകൊണ്ട് വാട്‌സ് ആപിലും യൂട്യൂബിലും പടരുന്നതോടെ നാണക്കേടോർത്ത് ജീവിതം സ്വയം അവസാനിപ്പിച്ചവരാണ് പലരും. എന്നാൽ ഈ പ്രതിസന്ധികളിൽ തളരാതെ അതിനെതിരെ പ്രതികരിക്കൂ എന്നാണ് ആശാശരത്തിന് പറയാനുള്ളത്.

സെലിബ്രിറ്റികളുടെ വ്യാജ ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് അത് വാട്‌സ്ആപ് വഴിയും യുട്യൂബ് വഴിയും പ്രചരിപ്പിക്കുന്ന പലർക്കും ഒരു വിശ്വാസമുണ്ട്. സെലിബ്രിറ്റികൾ കേസിനും പുക്കാറിനും ഒന്നും പോകില്ലായെന്ന്. ഇന്റർനെറ്റിൽ തന്റെ അശ്ലീല വീഡിയോ വൈറലായപ്പോൾ നടി ആശ ശരത്ത് ഇങ്ങനെ ചിന്തിച്ചില്ല. കേസ് കൊടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുത്തുവരെ കാര്യങ്ങളെത്തിച്ചു. ഇത്തരത്തിൽ സമൂഹത്തിന്റെ നീചവൃത്തിക്കിരയാകുന്ന സ്ത്രീകളോട് ആശ ശരത്തിന് പറയാനുള്ളത് ശക്തമായി പ്രതികരിക്കൂ എന്ന് മാത്രമാണ്. യൂട്യൂബിൽ തന്റെ വീഡിയോ കണ്ടപ്പോൾ ഒരു നിമിഷം പകച്ചു പോയി എന്നാണ് ആശ പറയുന്നത്. 20 കാരനാണ് എന്റെ കേസിലെ പ്രതി. പ്രായമല്ല, അവർ ചെയ്ത തെറ്റിന്റെ വലുപ്പമാണ് നോക്കേണ്ടത്. ഇവർക്കിതു കൊണ്ട് എന്താണു ലാഭമെന്ന് ആദ്യം വിചാരിച്ചിരുന്നു. പിന്നീടാണ് ഇതിന്റെ യുട്യൂബ് വ്യൂവർഷിപ്പനുസരിച്ച് അവർക്ക് വരുമാനം ലഭിക്കുമെന്നറിഞ്ഞത്. ഇതൊരു ബിസിനസാണ്.

ഞാൻ ഈ കേസുമായി മുന്നോട്ടു പോയത് എനിക്കുവേണ്ടി മാത്രമല്ല. എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ്. അവരോട് എനിക്ക് പറയാനുള്ളത് ജീവിതത്തിൽ പലപ്രശ്‌നങ്ങളും നേരിടേണ്ടി വരും, അതിലൊന്നായി ഇതിനെയും കരുതുക. തളരരുത്. സില്ലിയായി കാണുക. ശക്തമായി പ്രതികരിക്കുക. എനിക്ക് രണ്ടു പെൺകുട്ടികളാണ്. അവരോടും എനിക്ക് പറയാനുള്ളത് സൂക്ഷിക്കുക എന്നാണ്. എനിക്ക് മാദ്ധ്യമങ്ങളുടെ പിന്തുണ ധാരാളമുണ്ടായിരുന്നു.ങ് അതിന് ഒരുപാട് നന്ദിയുണ്ട്. ഞാൻ സോഷ്യൽ മീഡിയയെ കുറ്റം പറയില്ല. നൂറുപേരിൽ ഒരാളാണ് ഇത്തരത്തിൽ അക്രമം കാണിക്കുന്നത്. കേരളത്തിൽ ആക്രമസംഭവങ്ങൾ കൂടി വരുന്നതായി ആശ കൂട്ടിച്ചേർക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP