Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഐസ് ബക്കറ്റ് ചലഞ്ച് ഹിറ്റായപ്പോൾ മരം നടാൻ ക്ഷണിച്ച് മമ്മൂട്ടി; ആദ്യ വെല്ലുവിളി ഷാരൂഖിനും വിജയ്ക്കും സൂര്യയ്ക്കും

ഐസ് ബക്കറ്റ് ചലഞ്ച് ഹിറ്റായപ്പോൾ മരം നടാൻ ക്ഷണിച്ച് മമ്മൂട്ടി; ആദ്യ വെല്ലുവിളി ഷാരൂഖിനും വിജയ്ക്കും സൂര്യയ്ക്കും

എല്ലാവർക്കുമറിയാവുന്നതുപോലെ എഎൽഎസ് ഐസ് ബക്കറ്റ് ചലഞ്ച് ഓൺലൈനിലും ഓഫ്‌ലൈൻ മീഡിയയിലും വൈറൽ ആയി പടരുന്നു. ഞാൻ അഭിമാനപൂർവ്വം മൈ ട്രീ ചലഞ്ച് (എംടിസി) എന്ന നൂതനാശയം മുന്നോട്ടുവയ്ക്കുന്നു. ഈ സത്പ്രവർത്തിയിൽ പങ്കുചേരാനും ഈ ലോകം കൂടുതൽ ഹരിതാഭമാക്കാനും എന്റെ എഫ്ബി സുഹൃത്തുക്കളോടും മലയാള ചലച്ചിത്ര വ്യവസായത്തിൽ നിന്നുള്ള സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും ഞാൻ അഭ്യർത്ഥിക്കുകയാണ്. ഈ പരിസ്ഥിതി വിപ്ലവത്തിൽ ചേരാനും ഒരു വൃക്ഷത്തൈ നടാനും ഷാരൂഖ് ഖാൻ, വിജയ്, സൂര്യ എന്നിവരെ ഞാൻ വെല്ലുവിളിക്കുന്നു - മമ്മൂട്ടി

മൈ ട്രീ ചലഞ്ച് എന്ന ഫേസ്‌ബുക്ക് പേജിൽ നടൻ മമ്മൂട്ടി ഒരു മണിക്കൂർ മുമ്പു പോസ്റ്റ് ചെയ്ത വരികളുടെ ഏകദേശ വിവർത്തനമാണിത്. ഐസ് ബക്കറ്റ് ചലഞ്ചിൽ നെറുകന്തലയിൽ തണുത്ത വെള്ളം ഒഴിക്കുകയാണ് ചെയ്യേണ്ടതെങ്കിൽ മമ്മൂട്ടിയുടെ വെല്ലുവിളി മരം നടാനാണ്. ഒരു മരം നട്ട് സുഹൃത്തുക്കളെ വെല്ലുവിളിക്കുക, അങ്ങനെ ഈ ലോകം ജീവിക്കാൻ തക്കവണ്ണം കൂടുതൽ പച്ചപ്പു നിറഞ്ഞതാക്കുക. മൈ ട്രീ ചലഞ്ച് എന്ന ഫേസ്‌ബുക്ക് പേജിൽ ഇതെഴുതുമ്പോഴേക്കും 28,933 പേർ ലൈക്ക്‌ ചെയ്തു കഴിഞ്ഞു. ഓഗസ്റ്റ് 28നാണ്, ഈ പേജ് തുടങ്ങിയത്. ചലഞ്ചിന് ഒരു ഔദ്യോഗിക ലോഗോയും ഉണ്ട്.

അപ്പോൾ ഒരു തൈ നട്ട് വെല്ലുവിളിയിൽ പങ്കാളിയാവുകയല്ലേ?

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP