Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മികച്ച ചരിത്ര പുരുഷനാകാൻ സൂപ്പർ താരങ്ങൾ മത്സരത്തിന്; വെള്ളിത്തിരയിലെ കുഞ്ഞാലിമരക്കാറാകാൻ മമ്മൂട്ടിയും മോഹൻലാലും തീരുമാനിച്ചതോടെ മത്സരത്തിനൊരുങ്ങി ആരാധകരും; പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചരിത്ര സിനിമ പ്രഖ്യാപിച്ച് എംജി ശ്രീകുമാർ; മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കിലെന്ന് അറിയിച്ച് ഷാജി നടേശനും

മികച്ച ചരിത്ര പുരുഷനാകാൻ സൂപ്പർ താരങ്ങൾ മത്സരത്തിന്; വെള്ളിത്തിരയിലെ കുഞ്ഞാലിമരക്കാറാകാൻ മമ്മൂട്ടിയും മോഹൻലാലും തീരുമാനിച്ചതോടെ മത്സരത്തിനൊരുങ്ങി ആരാധകരും; പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചരിത്ര സിനിമ പ്രഖ്യാപിച്ച് എംജി ശ്രീകുമാർ; മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കിലെന്ന് അറിയിച്ച് ഷാജി നടേശനും

രിത്ര ഇതാഹാസ നായകനായ കുഞ്ഞാലിമരയ്ക്കരെ വെള്ളിത്തിരയിലെത്തിക്കാ നൊരുങ്ങുകയാണ് മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചരിത്രസിനിമയിൽ മോഹൻലാൽ നായകനാകുമ്പോൾ സന്തോഷ് ശിവൻ ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയും നായകനാകും.

കുഞ്ഞാലി മരയ്ക്കാരുടെ ജീവിതകഥ സിനിമയാക്കാൻ സംവിധായകരായ പ്രിയദർശനും സന്തോഷ് ശിവനും ഒരേസമയം ശ്രമം തുടരുന്നുവെന്ന സൂചന വന്നതോടെ സോഷ്യൽ മീഡിയയിൽ താരങ്ങളുടെ ആരാധകർ തമ്മിലുള്ള മത്സരം മുറുകുകയാണ്.സിനിമകളെ കുറിച്ച് വാർത്ത വന്നതിന് പിന്നാലെ ട്രോളന്മാരും സജീവമായി എത്തി. പലരും ഇരുസിനിമകളെയും താരങ്ങളെയുമാണ് താരതമ്യപ്പെടുത്തിയിട്ടുള്ള ട്രോളുകളും നിറഞ്ഞ് കഴിഞ്ഞു.

ഗായകൻ എം.ജി ശ്രീകുമാർ ആണ് കുഞ്ഞാലിമരയ്ക്കാർ ഉടൻ തുടങ്ങുന്നുവെന്ന് അറിയിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. പ്രിയദർശന്റെയും മോഹൻലാലിന്റെയും ചിത്രം പങ്കുവച്ചാണ് പ്രോജക്ട് ഉടൻ തുടങ്ങുന്നുവെന്ന് പ്രഖ്യാപിച്ചത്. ഇതോടെ ഷാജി നടേശനും മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാർ ഉടനുണ്ടെന്ന് അറിയിച്ച് ഫേസ്‌ബുക്കിൽ കുറിപ്പ് എഴുതി. കുഞ്ഞാലിമരയ്ക്കാർ പ്രിപ്രൊഡക്ഷൻ നടക്കുകയാണെന്നും ഈ വർഷം ജൂലൈയിൽ ഷൂട്ട് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിന് ടി.പി. രാജീവനും ശങ്കർ രാമകൃഷ്ണനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.

മലയാളസിനിമയിലെ ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മോഹൻലാലിന്റെ കുഞ്ഞാലി മരയ്ക്കാരെന്നും പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുമെന്നും നിർമ്മാതാവ് സന്തോഷ് ടി. കുരുവിള വ്യക്തമാക്കിയിരുന്നു. കുഞ്ഞാലി മരയ്ക്കാർ 2 എന്നാണ് സിനിമയുടെ പേര്. 200 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്ന് റിപ്പോർട്ട് ഉണ്ട്. മൂൺഷോട്ട് എന്റർടെയ്ന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന കുഞ്ഞാലി മരയ്ക്കാർ അഞ്ചു ഭാഷകളിലാണ് ഒരുങ്ങുന്നത്.

നേരത്തേ ഒരേസമയമാണ് മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും 'കുഞ്ഞാലിമരയ്ക്കാർ' പ്രഖ്യാപിച്ചത്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ പ്രഖ്യാപിച്ചതിനാൽ താൻ 'കുഞ്ഞാലിമരയ്ക്കാറി'ൽ നിന്ന് പിന്മാറുകയാണെന്ന് പ്രിയദർശൻ അറിയിച്ചിരുന്നു. മലയാളത്തിൽ രണ്ടുകുഞ്ഞാലിമരയ്ക്കാരുടെ ആവശ്യമില്ല എന്നാണ് അന്ന് പ്രിയൻ പറഞ്ഞത്.

എന്നാൽ മമ്മൂട്ടിയുടെ 'കുഞ്ഞാലിമരയ്ക്കാർ' സംബന്ധിച്ച വാർത്തകളൊന്നും പിന്നീട് വരാതായതോടെ പ്രിയദർശൻ വീണ്ടും തീരുമാനം മാറ്റിയിരുന്നു. എട്ടുമാസം കാത്തിരിക്കുമെന്നും അതിനകം മമ്മൂട്ടി-സന്തോഷ് ശിവൻ ടീമിന്റെ 'കുഞ്ഞാലിമരയ്ക്കാർ' യാഥാർത്ഥ്യമായില്ലെങ്കിൽ തന്റെ പ്രൊജക്റ്റുമായി മുന്നോട്ടു പോകുമെന്നും പ്രിയൻ കഴിഞ്ഞവർഷം നവംബറിൽ വ്യക്തമാക്കിയിരുന്നു.

ഇതിനു ശേഷമാണ് ഇപ്പോൾ പ്രിയദർശന്റെ 'കുഞ്ഞാലിമരയ്ക്കാറി'നു സ്ഥിരീകരണമെന്നോണം എം.ജി ശ്രീകുമാർ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. നാവികതലവനായ നാലാമത് കുഞ്ഞാലിമരയ്ക്കാറുടെ സംഭവബഹുലമായ കഥയാണ് ചിത്രം പറയുന്നത് എന്ന് നേരത്തേ പ്രിയദർശൻ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്രനിലവാരത്തിലായിരിക്കും ചിത്രമെന്നും മലയാളത്തിന് പുറത്തുള്ള കലാകാരന്മാരും ചിത്രത്തിൽ ഉണ്ടാകുമെന്നും നേരത്തേ പ്രിയദർശൻ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP