Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിയറ്ററുകൾ കീഴടക്കാൻ ഡെറിക് എബ്രഹാം എത്തി; മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന അബ്രഹാമിന്റെ സന്തതികൾ നെഞ്ചോട് ചേർത്ത് ആരാധകർ

തിയറ്ററുകൾ കീഴടക്കാൻ ഡെറിക് എബ്രഹാം എത്തി; മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന അബ്രഹാമിന്റെ സന്തതികൾ നെഞ്ചോട് ചേർത്ത് ആരാധകർ

മ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം അബ്രഹാമിന്റെ സന്തതികൾ റിലീസ് ചെയ്തു. മമ്മൂട്ടി ഫാൻസ് ചിത്രത്തിന് വൻ വരവേൽപ്പാണ് നൽകിയിരിക്കുന്നത്. ഡെറിക് എബ്രഹാം എന്ന പൊലീസ് കമ്മീഷണറായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മുഴുനീള ത്രില്ലറാണ് ഈ ചിത്രം.

ചിത്രത്തിന്റെ ട്രെയിലറിനും പോസ്റ്ററുകൾക്കും ആദ്യഗാനത്തിനും സോഷ്യൽ മീഡിയയിൽ വൻസ്വീകരണമായിരുന്നു ലഭിച്ചത്. ഈ സ്വീകാര്യത ആദ്യ ദിവസം തന്നെ തിയറ്ററുകളിൽ കാണാം. കനിഹ നായികയായെത്തുന്ന ചിത്രത്തിൽ സിദ്ദീഖ്, രഞ്ജി പണിക്കർ, അൻസൺ പോൾ, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവൻ ഷാജോൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ടേക്ക്-ഓഫ് സംവിധായകൻ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റർ. ഗോപി സുന്ദറിന്റെ സംഗീതമാണ് മറ്റൊരു ആകർഷണം.

ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹനീഫ് അദനിയാണ് ഈ ചിത്രത്തിനും തിരക്കഥയെഴുതിയിരിക്കുന്നത്. കൊച്ചിയിൽ ചിത്രീകരിച്ച ഈ സിനിമയുടെ നിർമ്മാണം ഗുഡ്‌വിൽ എന്റർടൈന്മെന്റ്സാണ്. മമ്മൂട്ടിയുടെ മറ്റൊരു ശക്തമായ പൊലീസ് കഥാപാത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.ഷാജി പാടൂരാണ് ചിത്രത്തിന്റെ സംവിധായകൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP