Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉട്ടോപ്യയിലെ രാജാവാകാൻ മമ്മൂട്ടി; കമൽ ചിത്രത്തിൽ ജ്യുവൽ മേരി നായിക

ഉട്ടോപ്യയിലെ രാജാവാകാൻ മമ്മൂട്ടി; കമൽ ചിത്രത്തിൽ ജ്യുവൽ മേരി നായിക

രിടവേളയ്ക്ക് ശേഷം മമ്മുട്ടിയെ നായകനാക്കി കമൽ ഒരുക്കുന്ന ചിത്രത്തിന് ഉട്ടോപ്യയിലെ രാജാവ് എന്ന് പേരിട്ടു. കറുത്ത പക്ഷികൾ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജൂവൽ മേരിയാണ് നായിക.

ജോയ് മാത്യു, നന്ദു, സുനിൽ സുഖദ, പാഷാണം ഷാജി എന്നിവർക്കൊപ്പം മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ആമേൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പി എസ് റഫീക്ക് തിരക്കഥ സംഭാഷണം എഴുതുന്നു. ഛായാഗ്രഹണം നീൽ സി. കുഞ്ഞ നിർവഹിക്കുന്നു. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു. മെയ് 14ന് തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കും.

ഗ്രാന്റേ ഫിലിം കോർപ്പറേഷൻസിന്റെ ബാനറിൽ ഹസീബ് ഹനീഫ്, നൗഷാദ് കണ്ണൂർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം പ്ലേ ഹൗസ് തിയറ്ററുകളിലെത്തിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP