Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെഗറ്റീവ് ടച്ചുള്ള കഥാപാത്രം ചെയ്യാൻ മമ്മൂട്ടിയില്ല; വിജയ് ചിത്രത്തിൽ നിന്നും സൂപ്പർതാരം പിന്മാറാനുള്ള കാരണം കണ്ടെത്തി പാപ്പരാസികൾ

നെഗറ്റീവ് ടച്ചുള്ള കഥാപാത്രം ചെയ്യാൻ മമ്മൂട്ടിയില്ല; വിജയ് ചിത്രത്തിൽ നിന്നും സൂപ്പർതാരം പിന്മാറാനുള്ള കാരണം കണ്ടെത്തി പാപ്പരാസികൾ

ജില്ലയിൽ വിജയ്ക്കൊപ്പം മലയാളത്തിലെ മെഗാ താരങ്ങളിൽ ഒരാളായ മോഹൻലാൽ അഭിനയിച്ചത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയും ഇളയ ദളപതിക്കൊപ്പം തമിഴിൽ എത്തുന്നെന്ന വാർത്ത വന്നതിന്റെ സന്തോഷത്തിലായിരുന്നു മമ്മൂട്ടി ആരാധകർ.

എന്നാൽ പിന്നീട് മമ്മൂട്ടി ചിത്രത്തിൽ നിന്ന് പിന്മാറിയെന്നും കേട്ടിരുന്നു. വില്ലൻ വേഷമായതിനാലാണ് നടൻ പിന്മാറിയതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ വില്ലൻ വേഷം മാത്രമല്ല ഇതിന് കാരണം കഥാപാത്ത്രതിന് വേണ്ട പ്രാധാന്യം നൽകിയിട്ടില്ലാത്തതിനാൽ മമ്മൂട്ടിക്ക് അതൃപ്തി വരികയായിരുന്നെന്നാണ് പുതിയ വിവരം.

വിജയ് നായകനായ അഴകിയ തമിഴ്മകൻ ഒരുക്കിയ ഭരതിന്റെ വിജയ് ചിത്രമാണ് മമ്മൂട്ടി വേണ്ടെന്ന് വച്ചത്..എന്തായാലും മമ്മൂട്ടി ഉപേക്ഷിച്ച വേഷത്തിലേക്ക് അണിയറക്കാർ ഇപ്പോൾ തെലുങ്ക് സീനിയർ താരങ്ങളിൽ ഒരാളായ ജഗപതി ബാബുവിനെ ഉറപ്പിച്ചിട്ടുണ്ട്. അതിനിടയിൽ തമിഴ് സംവിധായകൻ റാം ഒരുക്കുന്ന പേരൻപിൽ മമ്മൂട്ടി അഭിനയിക്കുന്നതായി വാർത്തകളുണ്ട്. അരവിന്ദിന്റെ വന്ദേമാതരമാണ് മമ്മൂട്ടി ഒടുവിൽ അഭിനയിച്ച തമിഴ്ചിത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP