Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദക്ഷിണേന്ത്യൻ താരസുന്ദരിമാർക്കൊപ്പം മമ്മൂട്ടിയുടെ വാഗമൺ ചിത്രം; മൂന്നു മുൻ നായികമാർക്കും ജ്യോതികയ്ക്കും ഒപ്പമുള്ള മെഗാതാരത്തിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകർ

ദക്ഷിണേന്ത്യൻ താരസുന്ദരിമാർക്കൊപ്പം മമ്മൂട്ടിയുടെ വാഗമൺ ചിത്രം; മൂന്നു മുൻ നായികമാർക്കും ജ്യോതികയ്ക്കും ഒപ്പമുള്ള മെഗാതാരത്തിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകർ

തിരുവനന്തപുരം: ആരാധകർക്ക് ആവേശം പകർന്നു മെഗാതാരം മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് ചിത്രം. ദക്ഷിണേന്ത്യൻ താരസുന്ദരിമാരായ ഉർവശി, ഭാനുപ്രിയ, ശരണ്യ, ജ്യോതിക എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രമാണു മമ്മൂട്ടി ഇന്നു പങ്കുവച്ചത്.

'ദ ഗ്രേറ്റ് ഫാദർ' എന്ന ചിത്രത്തിന്റെ വാഗമൺ ലൊക്കേഷനിൽ വച്ചായിരുന്നു മമ്മൂട്ടിയുടെയും താരസുന്ദരിമാരുടെയും കൂടിക്കാഴ്ച. മമ്മൂട്ടി ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

വാഗമണിലെ ഇതേ ലൊക്കേഷനിൽ തന്നെയാണ് ജ്യോതിക കേന്ദ്രകഥാപാത്രമായി എത്തുന്ന മഗളിർ മട്ടും എന്ന സിനിമയുടെ ചിത്രീകരണവും നടക്കുന്നത്. ഈ സിനിമയിലെ മറ്റുതാരങ്ങളാണ് ഉർവശി, ശരണ്യ, ഭാനുപ്രിയ എന്നിവർ. ഇതിനിടെയാണ് ഇവർ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയത്.

സംഘത്തിൽ ജ്യോതിക ഒഴികെ മറ്റുള്ള മൂന്നു പേരും മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഭാനുപ്രിയയ്ക്കൊപ്പം 'അഴകിയ രാവണനി'ലും (1996), ശരണ്യയ്ക്കൊപ്പം 'അർഥ'ത്തിലും (1989), ഉർവ്വശിക്കൊപ്പം നിരവധി ചിത്രങ്ങളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.

പ്രായമേറിയിട്ടും മമ്മൂട്ടിയുടെ സൗന്ദര്യം കുറയുന്നില്ലല്ലോ എന്ന തരത്തിലാണ് ആരാധകർ ചിത്രത്തിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.

  • കാവ്യനായകന്റെ കൂടെ പഴയ കാല കിളികൾ......ഇവരുടെ മക്കളുടെ ഹീറോ ആയിട്ടാണല്ലോ ഇന്നീ മനുഷ്യൻ അഭിനയിക്കുന്നത്......
  • ശങ്കർ ദാസിന്റെയും, ബെൻ നരേന്ദ്രന്റെയും, ശൗരിയുടെയും നായികമാർ. ഈ കഥാപാത്രങ്ങൾ ഒക്കെയാകാൻ ഇക്കക്ക് ഇനിയും ബാല്യം ബാക്കിയുണ്ട്, നിത്യ ഹരിത നായകൻ മ്മടെ സ്വന്തം മമ്മൂക്ക....!
  • അമ്മക്കിളിക്കൂട്ടിൽ ഒരു കൊച്ചു പയ്യൻ ഗ്‌ളാസ്സും വച്ച് നിൽക്കുന്നു......
  • വരും കാലങ്ങളിൽ മമ്മൂക്കയുടെ അമ്മ വേഷം ചെയ്യാൻ സാധ്യത ഉള്ള നടികൾ

എന്നിങ്ങനെ പോകുന്നു കമന്റുകൾ. നവാഗതനായ ഹനീഫ് അദേനിയുടെ സംവിധാനത്തിലൊരുങ്ങുന്ന ദ ഗ്രേറ്റ് ഫാദർ ക്രിസ്തുമസിനാണ് റിലീസ് ചെയ്യുക. ഫാമിലി ത്രില്ലർ സ്വഭാവത്തിലുള്ളതാണ് ചിത്രം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP