Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അച്ചേ ദിൻ' ആനേ വാലാ ഹേ... മോദിയുടെ മുദ്രാവാക്യം സിനിമയാകുമ്പോൾ നായകനായി മമ്മൂട്ടി

'അച്ചേ ദിൻ' ആനേ വാലാ ഹേ... മോദിയുടെ മുദ്രാവാക്യം സിനിമയാകുമ്പോൾ നായകനായി മമ്മൂട്ടി

ച്ഛെ ദിൻ ആനേ വാലേ ഹേ.... ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വേളയിൽ നരേന്ദ്ര മോദിയും ബിജെപിയും ഏറ്റവും കൂടുതൽ പറഞ്ഞത് ഈ വാക്കകൾ ആയിരുന്നു. എന്നിട്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞ് സർക്കാറിന്റെ നൂറ് ദിനങ്ങളും പിന്നിട്ടും. ആ നല്ലനാളുകൾ വന്നോ എന്നു ചോദിച്ചാൽ പലരും കൈമലർത്തും. അതവിടെ നിൽക്കട്ടെ, മോദിയുടെ ഹിറ്റായ ഡയലോഗ് എന്തായാലും മമ്മൂട്ടിയും ഉപയോഗിക്കാൻ പോകുകയാണ്. മലയാള സിനിയിൽ നല്ലനാളുകൾ വരുമോ എന്ന് കണ്ടറിയണം.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജീ മാർത്താണ്ഡന്റെ പുതിയ ചിത്രമാണ് 'അച്ചാ ദിൻ'. മമ്മൂട്ടിയെ നായകനാക്കിയുള്ള കുടുംബ ചിത്രമാണ് മാർത്താണ്ഢൻ ഒരുക്കുന്നത്. എറണകുളമായിരിക്കും കഥയുടെ പശ്ചാത്തലം. മമ്മൂട്ടിക്കൊപ്പം വേറെ ആരെല്ലാം ഉണ്ടായിരിക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ ഇമ്മാനുവലിന്റെ തിരക്കഥയൊരുക്കിയ എസി വിജീഷ് ആണ് അച്ചാ ദിനും ഒരുക്കുന്നത്. ഫെബ്രുവരിയിൽ ഷൂട്ടിങ് തുടങ്ങുമെന്ന്ണ് റിപ്പോർട്ട്. ക്ലീറ്റസിന് ശേഷം മാർത്താണ്ഡൻ പൃഥ്വിരാജിനെ നായകനാക്കി ഒരു ചിത്രം ചെയ്യുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP