Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സംവിധായകൻ പറഞ്ഞപ്പോൾ തന്നെ സിഗരറ്റെടുത്തു ചുണ്ടിൽവച്ച സുപർണ വേഗം പുകവലിക്കാൻ പഠിച്ചു; പലവട്ടം ശ്രമിച്ചിട്ടും പരാജയപ്പെട്ട പാർവതിയെ സഹായിക്കാനെത്തിയത് മെഗാ സ്റ്റാർ; സ്റ്റൈലായി ചുരുളുകളോടെ പുക ഊതിവിടാൻ പാർവതിയെ മമ്മൂക്കാ പഠിപ്പിച്ച കഥ

സംവിധായകൻ പറഞ്ഞപ്പോൾ തന്നെ സിഗരറ്റെടുത്തു ചുണ്ടിൽവച്ച സുപർണ വേഗം പുകവലിക്കാൻ പഠിച്ചു; പലവട്ടം ശ്രമിച്ചിട്ടും പരാജയപ്പെട്ട പാർവതിയെ സഹായിക്കാനെത്തിയത് മെഗാ സ്റ്റാർ; സ്റ്റൈലായി ചുരുളുകളോടെ പുക ഊതിവിടാൻ പാർവതിയെ മമ്മൂക്കാ പഠിപ്പിച്ച കഥ

കൊച്ചി: ഒരുദിവസം ഞാൻ നൂറു സിഗരറ്റ് വലിക്കുമെന്നു മമ്മൂക്കാ അടുത്തിടെ പറഞ്ഞതിനെ സോഷ്യൽമീഡിയ നന്നായി ട്രോളിയിരുന്നു. 'ഇങ്ങള് ഇതെന്ത് തള്ളാണെന്റ് ബാബ്വേട്ടാ' എന്നായിരുന്നു ട്രോളന്മാരുടെ ചോദ്യം. എന്തായാലും സിഗരറ്റ് വലിയുടെ കാര്യത്തിൽ ഒരു കാലത്ത് മമ്മൂട്ടിയെ തോൽപിക്കാൻ മറ്റൊരു നടൻ മലയാളത്തിലില്ലായിരുന്നു. ഇതിനിടെ നടി പാർവതിയെ വരേ മമ്മൂക്കാ സിഗരറ്റ് വലിക്കാൻ പഠിപ്പിച്ചിട്ടുണ്ട്.

എംടി വാസുദേവൻ തിരക്കഥ എഴുതി പവിത്രൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. മമ്മൂട്ടി, സുകുമാരൻ, സുപർണ, പാർവ്വതി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിലെ മർമ്മ പ്രധാന രംഗങ്ങളിലൊന്നായിരുന്നു സുപർണയും പാർവ്വതിയും തെരുവുകച്ചവടക്കാരുടെ ടെന്റിൽ പോയി കഞ്ചാവ് വലിക്കുന്ന സീൻ. കൂടാതെ മമ്മൂട്ടിയോട് സിഗരറ്റ് വാങ്ങി വലിച്ചു നോക്കുന്ന സീനും പാർവ്വതിക്ക് ചിത്രത്തിലുണ്ടായിരുന്നു.

സംവിധായകന്റെ നിർദ്ദേശപ്രകാരം ഒന്ന് രണ്ട് തവണ സിഗരറ്റ് കത്തിച്ച് ചുണ്ടിൽ വച്ച് സുപർണ പെട്ടന്ന് തന്നെ പുകവലിക്കാൻ പഠിച്ചു. പക്ഷെ പാർവ്വതിക്ക് എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. സിഗരറ്റ് കത്തിച്ച് ചുണ്ടിൽ വയ്ക്കുമ്പോഴേക്കും ചുമക്കാൻ തുടങ്ങി. സംവിധായകനും സഹായികളും എത്ര ശ്രമിച്ചിട്ടും പാർവ്വതിക്ക് ആ രംഗം വഴങ്ങുന്നില്ല.

ഇതൊക്കെ കണ്ടുകൊണ്ട് നിൽക്കുകയായിരുന്നു മമ്മൂട്ടി. ഒരു പാക്കറ്റ് സിഗരറ്റെടുത്ത് മമ്മൂട്ടി പാർവ്വതിയുടെ കൈയിൽ കൊടുത്തു. എന്നിട്ട് അതിൽ നിന്ന് ഒരെണ്ണം എടുത്ത് കത്തിച്ച് ചുണ്ടിൽ വച്ച് പുക ചുരുളുകൾ നല്ല സ്‌റ്റൈലായി പുറത്ത് വിട്ടു. ഇത് കണ്ട് പാർവ്വതി കൈയടിക്കാൻ തുടങ്ങി. ഇതുപോലെ ഒന്ന് ശ്രമിച്ചു നോക്കാൻ പാർവ്വതിയോട് മമ്മൂട്ടി ആവശ്യപ്പെട്ടു.

പാർവ്വതി ശ്രമിക്കാൻ തുടങ്ങി. എത്ര ശ്രമിച്ചിട്ടും മമ്മൂട്ടിയെ പോലെ പുക ചുരുളുകൾ പുറത്ത് വിടാൻ പാർവ്വതിക്ക് കഴിഞ്ഞില്ല. എന്നാൽ ചുണ്ടിൽ സിഗരറ്റ് വയ്ക്കുമ്പോഴുള്ള ചുമ പമ്പ കടന്നിരുന്നു. സംവിധായകന് വേണ്ട വിധത്തിൽ പുകവലിക്കാനുള്ള രംഗവും പാർവ്വതി അപ്പോഴേക്കും പഠിച്ചെടുക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP