Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡാൻസിൽ എനിക്ക് നല്ല കോൺഫിഡൻസ് ഉണ്ട്; വിമർശകർക്ക് അതില്ലാത്തതിന് ഞാനെന്ത് ചെയ്യാൽ; തോപ്പിൽ ജോപ്പനിലെ ഡാൻസിനെ പറ്റിയുള്ള ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ

ഡാൻസിൽ എനിക്ക് നല്ല കോൺഫിഡൻസ് ഉണ്ട്; വിമർശകർക്ക് അതില്ലാത്തതിന് ഞാനെന്ത് ചെയ്യാൽ; തോപ്പിൽ ജോപ്പനിലെ ഡാൻസിനെ പറ്റിയുള്ള ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ

ഡാൻസും പാട്ടും ഹ്യൂമറും ഫൈറ്റും നിറഞ്ഞ ജോണി ആന്റണി ചിത്രം തോപ്പിൽ ജോപ്പൻ തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മു്‌ന്നേറുന്നുണ്ട്. എന്നാൽ ചിത്രത്തിലെ മമ്മൂട്ടിയുടെ ഡാൻസിനെ പറ്റി സോഷ്യൽമീഡിയ വഴി പല തരത്തിലുള്ള തമാശകളും ഇതിനോടൊപ്പം പ്രചരിക്കുന്നുണ്ട്. ഈ ഡാൻസ് രംഗത്തെപ്പറ്റി റേഡിയോ മാംഗോ സ്‌പോർട് ലൈറ്റിൽ അതിഥിയായെത്തിയപ്പോൾ അവതാരക ചോദ്യം ഉന്നയിച്ചതും അതിന് താരം ന്‌ലകിയ മറുപടിയുമാണ് ഇപ്പോൾ വാർത്തയിൽ നിറയുന്നത്.

ഡാൻസും പാട്ടും ഹ്യൂമറും ഫൈറ്റും നിറഞ്ഞ സിനിമയിൽ ഏറ്റവും കംഫർട്ടബിൾ ഡാൻസ് ആയിരുന്നെന്ന് മമ്മൂട്ടി പറഞ്ഞു. തന്റെ ഡാൻസിൽ തനിക്ക് നല്ല കോൺഫിഡൻസ് ഉണ്ടെന്നും വിമർശിക്കുന്നവർക്ക് അതില്ലാത്തത് തന്റെ കുഴപ്പമല്ലെന്നും മമ്മൂട്ടി പറഞ്ഞു.ചിത്രത്തിലെ ചിൽ ചിഞ്ചിലമായി എന്ന ഗാനരംഗം മമ്മൂട്ടിക്ക് ഡാൻസ് അറിയാത്തതുകൊണ്ട് തമാശരൂപേണ ചിത്രീകരിച്ചതാണോ എന്നായിരുന്ന എഫ്.എം ചാനലിലെ ചോദ്യം.

സംവിധായകൻ ജോണി ആന്റണി നല്ല ഹ്യുമർ സെൻസുള്ള ആളാണെന്ന് മമ്മൂട്ടി പറഞ്ഞു. ഹ്യൂമർ ട്രാക്കിലുള്ള കഥ പറയാനാണ് ജോണിക്ക് താൽപ്പര്യം. ഹ്യൂമർ സിനിമയിലും ജീവിതത്തിലും വ്യത്യാസമുണ്ട്. ജീവിതത്തിൽ ഒന്നോ രണ്ടോ പേരെ ചിരിപ്പിച്ചാൽ മതി. എന്നാൽ സിനിമയിൽ വലിയൊരു ആൾക്കൂട്ടത്തെ ചിരിപ്പിക്കണം. അതിന് വേണ്ടി പ്രത്യേക രംഗങ്ങൾ ഉണ്ടാക്കേണ്ടി വരുമെന്നും മമ്മൂട്ടി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP