Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെക്കേ ഇന്ത്യയിലെ നടീനടന്മാർ അണിനിരന്നപ്പോൾ താരമായത് മമ്മൂട്ടി; ആരും അറിയാതെ മൂലക്കിരുന്ന സഞ്ചാരി വിജയുടെ അടുത്തെത്തി സെൽഫിയെടുത്ത് മെഗാ സ്റ്റാർ

തെക്കേ ഇന്ത്യയിലെ നടീനടന്മാർ അണിനിരന്നപ്പോൾ താരമായത് മമ്മൂട്ടി; ആരും അറിയാതെ മൂലക്കിരുന്ന സഞ്ചാരി വിജയുടെ അടുത്തെത്തി സെൽഫിയെടുത്ത് മെഗാ സ്റ്റാർ

റുപത്തിമൂന്നാമത് ബ്രിട്ടാനിയ ഫിലിം ഫെയർ അവാർഡ്സിൽ പുരസ്‌കാര ചടങ്ങ് താര സമ്പന്നമായിരുന്നു. തമിഴിലെയും തെലുങ്കിലെയും മലയാളത്തിലെയും കന്നടയിലെയുമെല്ലാം സൂപ്പർതാരങ്ങളും യുവതാരങ്ങളും പരിപാടിയിൽ പങ്കെടുത്തു. പുരസ്‌കാര ചടങ്ങ് കഴിഞ്ഞതോടെ താരങ്ങളുടെ വിശേഷങ്ങളാണ് വാർത്തകളിൽ നിറയുന്നത്. പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ നടി നടന്മാരുടെ ലുക്കുക്കളും,  ചലനങ്ങളും വരെ വാർത്തയായിരി ക്കുകയാണ്. നയൻതാര മമ്മൂട്ടി പെരുമാറ്റവും ധനുഷ് നയൻസ് വാക്കുകളുമൊക്കെ ഇതിനോടകം തന്നെ വാർത്തയിൽ ഇടംപിടിച്ചു. എന്നാൽ താരനിബിഡമായ ചടങ്ങിൽ തിളങ്ങിയത് മമ്മൂക്ക ആണെന്നാണ് പുതിയ റിപ്പോർട്ട്.

ഹൈദരാബാദിൽ വച്ച് നടത്തിയ ബ്രിട്ടാനിയ ഫിലിം ഫെയർ അവാർഡിൽ കനത്ത സുരക്ഷയായിരുന്നു മമ്മൂട്ടിക്ക് ഒരുക്കിയിരുന്നത്.പരിപാടിയുടെ വേദിയിലേക്ക് കടക്കവെ മമ്മൂട്ടിക്ക് ചുറ്റും സുരക്ഷാഉദ്യോഗസ്ഥർ നിരവധിയായിരുന്നു. താരങ്ങളും ആരാധകരു മൊക്കെ നടനൊപ്പം സെൽഫിയെടുക്കാൻ തിരക്ക് കൂട്ടുന്നതിനിടെ നടൻ സുരക്ഷയെ അവഗണിച്ച് നടന്റെ അടുത്തേക്ക് പോയതും ഫോട്ടോയെടുത്തതുമാണ് ഇപ്പോൾ താരത്തെ കൂടുതൽ സ്റ്റാറാക്കുന്നത്.

വേദിയിലെത്തുന്നതിന് മുൻപാണ് മമ്മൂട്ടി കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ സഞ്ചാരി വിജയിൽ കണ്ണുടക്കിയത്. ആരുടേയും ക്യാമാറകണ്ണുകൾ ഒപ്പിയെടുക്കാതിരുന്ന ആ മുഖം ശ്രദ്ധിച്ചത് മമ്മൂട്ടി മാത്രമായിരുന്നു.

ഉടൻ സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി മമ്മൂട്ടി അദ്ദേഹത്തിന്റെ അടുത്തേക്ക് പോവുകയും ദേശീയ അവാർഡ് ലഭിച്ചതിൽ തന്റെ അഭിനന്ദനം നേരിട്ട് അറിയിക്കുകയും ചെയ്തു. പുരസ്‌കാരത്തിന് അർഹനാക്കിയ സിനിമ കണ്ടിട്ടുണ്ടെന്നും വലിയ കാര്യമാണ് ചെയ്തതെന്നും മമ്മൂട്ടി പറഞ്ഞു. വിജയ്യുടെ സന്തോഷത്തിൽ പങ്കുചേർന്ന് അദ്ദേഹത്തോടൊപ്പം ഒരു സെൽഫിക്ക് പോസ് ചെയ്തതിന് ശേഷമാണ് മമ്മൂട്ടി വേദിയിലേക്ക് മടങ്ങിയത്.

കന്നടയിൽ നിന്ന് ആദ്യമായി മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിച്ച ആളാണ് വിജയ്.മൂന്ന് തവണ ദേശീയ പുരസ്‌കാരം നേടിയ മമ്മൂട്ടി പോലുള്ള വലിയ നടന്റെ പ്രശംസ സഞ്ചയിയെ ഒരുപാട് സന്തോഷിപ്പിച്ചു.നാനു അവനല്ല അവളു എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സഞ്ചാരി വിജയ് ക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP