Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോക്കിരിരാജയ്ക്ക് ശേഷം വീണ്ടും ഒന്നിക്കാൻ മമ്മൂട്ടിയും പൃഥിരാജും; മൈ ഡാഡ് ഡേവിഡിൽ നിർമ്മാതാവിന്റെ റോളിൽ പൃഥി

പോക്കിരിരാജയ്ക്ക് ശേഷം വീണ്ടും ഒന്നിക്കാൻ മമ്മൂട്ടിയും പൃഥിരാജും; മൈ ഡാഡ് ഡേവിഡിൽ നിർമ്മാതാവിന്റെ റോളിൽ പൃഥി

പോക്കിരിരാജാ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നവാഗതനായ ഹനീഫ് സംവിധാനം ചെയ്യുന്ന മൈ ഡാഡി ഡേവിഡിൽ മമ്മൂട്ടിയും പൃഥിരാജും ഒ ന്നിക്കുന്നു. ചിത്രം നിർമ്മിക്കുന്നത് ഓഗസ്റ്റ് സിനിമാസിനു വേണ്ടി പൃഥ്വിക്കൊപ്പം സന്തോഷ് ശിവൻ, ഷാജി നടേശൻ, ആര്യ എന്നിവരാണ്.

എന്നാൽ സിനിമയുടെ ചർച്ച നടക്കുന്നതെ ഉള്ളുവെന്നും സിനിമയുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും
ഓഗസ്റ്റ് സിനിമാസ് അറിയിച്ചു. മുമ്പ് അമൽ നീരദിന്റെ അരിവാൾ ചുറ്റിക നക്ഷത്രം എന്ന ചിത്രത്തിൽ മമ്മൂട്ടിയും പൃഥ്വിയും അഭിനയിക്കുന്നു എന്ന് വാർത്തകൾ വന്നിരുന്നു.

മമ്മൂട്ടി നായകനായ മുന്നറിയിപ്പ് എന്ന സിനിമയിൽ പൃഥ്വിരാജ് അതിഥിതാരമായി അഭിനയിച്ചിരുന്നു. ഇരുവരും അവസാനമായി മുഴുനീള റോളുകളിൽ ഒരുമിച്ചെത്തിയത് പോക്കിരിരാജ എന്ന സിനിമയിലാണ്.മമ്മൂട്ടി ചിത്രമായ കടൽ കടന്ന് ഒരു മാത്തുക്കുട്ടി നിർമ്മിച്ചതും ഓഗസ്റ്റ് സിനിമാസ് ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP