Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മമ്മൂക്കയ്ക്ക് പിറന്നാൾ സമ്മാനമായി ബിലാലിനെ വീണ്ടുമെത്തിച്ച് ഫാൻസുകാർ; 64 ാം പിറന്നാൾ ദിനത്തിൽ ബിഗ്‌ബി വീണ്ടും പ്രദർശനത്തിന്

മമ്മൂക്കയ്ക്ക് പിറന്നാൾ സമ്മാനമായി ബിലാലിനെ വീണ്ടുമെത്തിച്ച് ഫാൻസുകാർ; 64 ാം പിറന്നാൾ ദിനത്തിൽ ബിഗ്‌ബി വീണ്ടും പ്രദർശനത്തിന്

സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ 64 ാം പിറന്നാൾ ദിനത്തിൽ വ്യത്യസ്തമായ ആഘോഷമൊരുക്കി തകർക്കാനൊരുങ്ങുകയാണ് താരത്തിന്റെ ആരാധകർ. അമൽ നീരദ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ബിഗ്‌ബി വീണ്ടും പ്രദർശനത്തിനെത്തിച്ചാണ് ചേർത്തലയിലെ മമ്മൂട്ടി ഫാൻസിന്റെ നേതൃത്വത്തിൽ ആഘോഷമൊരുക്കുന്നത്.

സെപ്റ്റംബർ ഏഴിന് ആണ് മമ്മൂട്ടിയുടെ പിറന്നാൾ ദിനം എങ്കിലും സിനിമയുടെ പ്രദർശനം ആറാം തീയതി ഞായറാഴ്ചയാണ്. ചേർത്തല പാരഡൈസ് തീയേറ്ററിൽ രാവിലെ 9.30നാണ് സിനിമ വീണ്ടും
പ്രദർശിപ്പിക്കുന്നത്.

അമൽ നീരദിന്റെ ആദ്യ ചിത്രമായ ബിഗ് ബിക്ക് ഇപ്പോഴും നിരവധി ആരാധകരുണ്ട്.അമൽ നീരദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബിഗ് ബി. തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണം സ്വന്തമാക്കിയ ചിത്രം ടെലിവിഷനിലൂടെയാണ് സൂപ്പർ ഹിറ്റായത്. സിനിമയുടെ മടങ്ങി വരവ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ.മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും സ്‌റ്റൈലിഷ് കഥാപാത്രമായിരുന്നു ബിലാൽജോൺ കുരിശിങ്കൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP