Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രോഗാവസ്ഥയിൽ ആശ്വാസവാക്കുകളുമായി കൂടെ നിന്നു; സമ്പൂർണ പിന്തുണയും നൽകി; ഓരോഘട്ടത്തിലും വിശേഷങ്ങൾ തിരക്കി; സഹപ്രവർത്തകരുടെ കാര്യത്തിൽ മമ്മൂട്ടി കാണിക്കുന്ന ഉത്കണ്ഠയെ പുകഴ്‌ത്തി മംമ്ത മോഹൻദാസ്

രോഗാവസ്ഥയിൽ ആശ്വാസവാക്കുകളുമായി കൂടെ നിന്നു;  സമ്പൂർണ പിന്തുണയും നൽകി; ഓരോഘട്ടത്തിലും വിശേഷങ്ങൾ തിരക്കി; സഹപ്രവർത്തകരുടെ കാര്യത്തിൽ മമ്മൂട്ടി കാണിക്കുന്ന ഉത്കണ്ഠയെ പുകഴ്‌ത്തി മംമ്ത മോഹൻദാസ്

കാൻസറിനോട് മനക്കരുത്തോടെ പൊരുതി ജീവിതം തിരികെ പിടിച്ച വ്യക്തിത്വമാണ് നടി മംമ്ത മോഹൻദാസിന്റേത്. രണ്ട് തവണ കാൻസർ പിടികൂടിയിട്ടും മനക്കരുത്തോടെ അവർ ദുരിതകാലത്തെ അതിജീവിച്ചു. ടു കൺട്രീസ് എന്ന സിനിമയിലൂടെ അവർ വെള്ളിത്തിരയിൽ ശക്തമായ തിരിച്ചു വരവ് നടത്തിയിരികകുകയാണ്.

സിനിമയിൽ നിന്ന് തനിക്ക് ഒരുപാട് പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ മംമ്ത പറഞ്ഞു. സിനിമയിൽ നിന്ന് ഏറ്റവും കൂടതൽ തന്നെ പിന്തുണച്ചത് മമ്മൂട്ടിയാണെന്നും മംമ്ത പറയുന്നു. തന്റെ രോഗാവസ്ഥയിൽ പരിപൂർണ പിന്തുണ നൽകിയത് മമ്മൂട്ടിയാണെന്നാണ് മംമ്ത ഓർത്തെടുക്കുന്നത്.

തന്നെ പിന്തുണയ്ക്കുന്നതും വിശേഷങ്ങൾ തിരക്കുന്നതും മമ്മൂക്കയാണെന്ന് മംമ്ത പറഞ്ഞു. സഹപ്രവർത്തകരുടെ കാര്യത്തിൽ ഇത്രയും ഉത്കണ്ഠയുള്ള മമ്മൂക്കയെ കാണുമ്പോൾ ബഹുമാനം തോന്നുന്നു എന്നും മംമ്ത.
മമ്മൂട്ടി എന്നോടങ്ങനെ സംസാരിക്കാറുണ്ട്. ഓരോ കാര്യങ്ങൾ സംസാരിക്കുമ്പോഴും ചോദിക്കുമ്പോഴും ഭയങ്കര ബഹുമാനമാണ് തോന്നാറുള്ളത്മംത പറയുന്നു. ബസ് കണ്ടക്ടർ, ബിഗ് ബി, ജവാൻ ഓഫ് വെള്ളിമലയിൽ, വർഷം തുടങ്ങിയ ചിത്രങ്ങളിലാണ് മമ്മൂട്ടിയും മംമ്തയും ഒന്നിച്ചഭിനയിച്ചത്. നായികയായെല്ലെങ്കിൽ കൂടെ സഹോദരിയായും മറ്റും പ്രധാന്യമുള്ള വേഷമായിരുന്നു എല്ലാ ചിത്രങ്ങളിലും.

അമേരിക്കയിലെ ചികിത്സാ മാർഗ്ഗങ്ങളെ കുറിച്ചും മംമ്ത മനസു തുറന്നിരുന്നു. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ഡോ. നീൽ ശങ്കറാണ് തനിക്ക് സഹായിയായി മാറിയതെന്നും അവർ പറഞ്ഞു: ചികിത്സാ സമയത്തെ ഒറ്റയക്കുള്ള ജീവിതത്തെ കുറിച്ചും അവർ മനസ്സു തുറക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP