Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാസ്‌പോർട്ടിലെ മുസ്‌ളീം പേര് എവിടെ ചെന്നാലും കുഴപ്പക്കാരൻ ആകുന്നുവെന്ന് മാമുക്കോയ; ആസ്‌ട്രേലിയൻ വിമാനത്താവളത്തിൽ നാലു മണിക്കൂർ നടനെ തടഞ്ഞുവച്ചു

പാസ്‌പോർട്ടിലെ മുസ്‌ളീം പേര് എവിടെ ചെന്നാലും കുഴപ്പക്കാരൻ ആകുന്നുവെന്ന് മാമുക്കോയ; ആസ്‌ട്രേലിയൻ വിമാനത്താവളത്തിൽ നാലു മണിക്കൂർ നടനെ തടഞ്ഞുവച്ചു

തിരുവനന്തപുരം: മുസ്‌ളീമായതിന്റെ പേരിൽ തന്നെ ആസ്‌ട്രേലിയൻ വിമാനത്താവളത്തിൽ നാലുമണിക്കൂർ തടഞ്ഞുവച്ചെന്ന് നടൻ മാമുക്കോയ. പാസ്‌പോർട്ടിലെ മുസ്‌ളീംപേര് എവിടെച്ചെന്നാലും കുഴപ്പക്കാരനാക്കുന്ന ദുരനുഭവങ്ങൾ മനോരമ ഓൺലൈനിന് നൽകുന്ന അഭിമുഖത്തിലാണ് മാമുക്കോയ പങ്കുവയ്ക്കുന്നത്. 

'മുസ്ലിമായിപ്പോയതിന്റെ പേരിൽ എനിക്കും അങ്ങനെയുള്ള അനുഭവങ്ങളുണ്ടായിട്ടുണ്ട്. ആസ്‌ട്രേലിയയിൽ വച്ചായിരുന്നു അത്. അന്ന് വിമാനത്താവളത്തിൽ നാലുമണിക്കൂറാണ് തടഞ്ഞുവച്ചത്. മരുന്നും രണ്ടു ജോഡി ഡ്രസും മാത്രമാണ് സ്യൂട്ട്‌കേസിൽ ഉണ്ടായിരുന്നത്. എന്നിട്ടും നാലുമണിക്കൂർ എന്നെ തടഞ്ഞുവച്ചു. ലോകത്തെല്ലായിടത്തും തീവ്രവാദത്തെക്കുറിച്ചാണ് സംസാരം. പക്ഷേ അതെങ്ങനെ ഉടലെടുത്തുവെന്നതിനെക്കുറിച്ച് കൃത്യമായ അന്വേഷണമോ പഠനമോ നടത്താൻ ആരെങ്കിലും തയ്യാറാകുന്നുണ്ടോ? മഹാനായ അബ്ദുൽ കലാമിന് വരെയുണ്ടായില്ലേ ഇത്തരം അനുഭവം. ഒബാമ വരെ അവസാനം മാപ്പു ചോദിച്ചു. എന്താണിതിന്റെയൊക്കെ അർഥം? പാസ്‌പോർട്ടിൽ മുസ്ലിം പേരായതുകൊണ്ട് മാത്രമായിരുന്നു എന്നെ തടഞ്ഞത്. ഇത്തരം വിഷയങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യം വേണം. അതുപക്ഷേ മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ആയിരിക്കണം. - മാമുക്കോയ അഭിമുഖത്തിൽ പറയുന്നു.

പക്ഷേ അതുകൊണ്ടല്ല മ്യൂസിക്കൽ വിഡിയോയിൽ അഭിനയിച്ചതെന്നും അദ്ദേഹം പറയുന്നു. അവസരം വന്നു, ചെയ്തു അത്രയേയുള്ളൂ. ആൽബമെന്നല്ല അതിനപ്പുറവും ചെയ്യാനുള്ള ധൈര്യമുണ്ട്. ദലിതർക്കെതിരെ ഇപ്പോൾ നടക്കുന്നത് കണ്ടില്ലേ? അവരെ അടിക്കാം, കൊല്ലാം, ചുട്ടുകൊല്ലാം എന്ന സ്ഥിതിയല്ലേ? ഇതൊന്നും ചോദിക്കാനും പറയാനും ഉത്തരവാദിത്തമുള്ള ആരുമില്ലെന്ന സ്ഥിതി. ഇങ്ങനെയാണോ വേണ്ടത്? സ്ഥാനം, വലിപ്പം, ജാതി എന്നിവ നോക്കിയാണോ മനുഷ്യരെ വിലയിരുത്തേണ്ടത്. മനുഷ്യ സമത്വമാണ് വേണ്ടത്. മനുഷ്യർ പരസ്പരം സ്‌നേഹിക്കാനും സേവിക്കാനും പഠിക്കണമെന്നാണ് എന്റെ പക്ഷം. എന്റെ കർമം അതാണെന്ന് ഞാൻ കരുതുന്നു.

നവ സിനിമയിൽ പരിഗണന കിട്ടുന്നില്ലെന്ന പരാതിയൊന്നുമില്ലാത്ത മാമുക്കോയ സിനിമയിലിപ്പോഴും നിൽക്കാനാകുന്നതിൽ ദൈവത്തോട് നന്ദി പറയുന്നു. സിനിമയിൽ ഉള്ള വേഷമല്ലേ എല്ലാവർക്കും നൽകുവാനാകൂ. നമുക്കുള്ള വേഷമാണെങ്കിൽ അത് നമ്മിലേക്കുതന്നെയെത്തും. പിന്നെ പഴയകാല നടീ നടന്മാർ പരാതി പറയുന്നുണ്ടെന്നത് വാസ്തവമാണ്. അഭിനയമാണ് ജീവിതമെന്നതിനാൽ അത് കിട്ടാതെ വരുമ്പോൾ സങ്കടമുണ്ടാകുമല്ലോ? അത്രേയയുള്ളൂ. കണ്ടുമടുത്ത മുഖങ്ങളെ ഒഴിവാക്കാനുള്ള പദ്ധതിയുടെ ഭാഗമായിരിക്കുമിത്. സിനിമയുടെ ഭാഗത്തുനിന്ന് നോക്കുമ്പോൾ അത് ശരിയുമായിരിക്കും - വിഗുവച്ച് യുവാവിന്റെ ലുക്കിലെത്തുന്ന മാമുക്കോയ പ്രതികരിക്കുന്നു.

ബെർമുഡയും ടീ ഷർട്ടുമിട്ട് വിഗൊക്കെ വച്ചാണ് മാമുക്കോയഏറ്റവുമൊടുവിലെത്തിയത്. അതോടെ ട്രോളുകാരുടെ പുതിയ വിഷയവുമായി. ഓ അത് ഒരു മണിക്കൂർ നേരത്തേക്കല്ലേ... ഷൂട്ടിങ് കഴിയുമ്പോൾ നമ്മൾ സ്ഥലം വിടും. അതിലൊന്നും ഒരു കാര്യവുമില്ല. എന്തായാലും പുതിയ ലുക്ക് എല്ലാവർക്കും ഇഷ്ടമായി. വിഗ്ഗ് കൊള്ളാമെന്ന് മക്കളൊക്കെ പറഞ്ഞു. മനസിലിപ്പോഴും ഇരുപത്തിരണ്ടുകാരനാണ് ഞാൻ. പിന്നെന്തു വേണം- മാമുക്കോയ  പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP