Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സീരിയൽ കില്ലർ റിപ്പർ ചന്ദ്രന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; കൊലയാളിയായി വെള്ളിത്തിരയിലെത്തുന്നത് മണികണ്ഠൻ

സീരിയൽ കില്ലർ റിപ്പർ ചന്ദ്രന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; കൊലയാളിയായി വെള്ളിത്തിരയിലെത്തുന്നത് മണികണ്ഠൻ

രു കാലത്ത് കേരളത്തിന്റെ പേടിസ്വപ്നമായിരുന്നു സീരിയൽ കില്ലർ റിപ്പർ ചന്ദ്രന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക് എത്തുന്നു. കമ്മട്ടിപാടം ഫെയിം മണികണ്ഠനാണ് ചിത്രത്തിൽ റിപ്പർ ചന്ദ്രനായി എത്തുന്നത്. രാജീവ് രവി സംവിധാനം ചെയ്യ്ത കമ്മട്ടിപാടം എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠൻ ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. ചിത്രത്തിലെ ബാലൻ ചേട്ടൻ എന്ന കഥാപാത്രത്തിലൂടെ 2017ലെ മികച്ച സ്വഭാവനടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരവും അദ്ദേഹത്തിനു ലഭിച്ചിരുന്നു.

സെവൻ ജി സിനിമാസ്, കാസർഗോഡ് സിനിമാസ് എന്നിവയുടെ ബാനറിൽ നവാഗതനായ സന്തോഷ് പുതുക്കുന്ന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജി രാജ് കരിന്തളം എഴുതിയ കഥയ്ക്ക് കെ സജിമോനാണ് തിരക്കഥയും സംഭാഷണവുമെഴുതിയിരിക്കുന്നത്. റിപ്പർ എന്നാണ് സിനിമയുടെ പേര്.

മണികണ്ഠനെ കൂടാതെ മലയാളത്തിലെ പ്രധാനപെട്ട താരങ്ങളും ചിത്രത്തിൽ ഉണ്ടാവും എന്നാണ് അറിയാൻ കഴിയുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടല്ല. കണ്ണൂർ, കാസർകോട്, ഷിമോഖ്, എന്നിവടങ്ങളിലാണ് പ്രധാനമായും ഷൂട്ടിങ്ങ് നടക്കുന്നത്.

ജൂലൈയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ അമൃത മോഹൻ ആണ്. തെളിയിക്കപെട്ട 14 കൊലപാതകങ്ങളാണ് റിപ്പർ ചന്ദ്രന്റെ പേരിലുള്ളത്. ഏറെ കാലം ജയിലിൽ അകത്താക്കപെട്ട റിപ്പറിനെ 1991ൽ കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ച് തൂക്കികൊല്ലുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP