Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോ ആൻഡ് ദ ബോയിൽ മഞ്ജു എത്തുക പതിനെട്ടുകാരിയായി; ശരിരഭാരം 10 കിലോ കുറച്ച് കൗമാരക്കാരിയായി നടി

ജോ ആൻഡ് ദ ബോയിൽ മഞ്ജു എത്തുക പതിനെട്ടുകാരിയായി; ശരിരഭാരം 10 കിലോ കുറച്ച് കൗമാരക്കാരിയായി നടി

ഫിലിപ്‌സ് ആൻഡ് മങ്കിപെൻ എന്ന സിനിമയുടെ സംവിധായകരിൽ ഒരാളായ റോജിൻ തോമസ് സംവിധാനം ചെയ്യുന്ന സിനിമയിൽ മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യർ ഇരുപതു വയസുകാരിയുടെ വേഷത്തിൽ എത്തുന്നു. ജോ ആൻഡ് ദ ബോയ് എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് കൊടൈക്കനാലിൽ നടന്നു വരികയാണ്.

ചിത്രത്തിൽ ജോ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിനായി മഞ്ജു പത്തു കിലോഗ്രാം വരെ ശരീരഭാരം കുറയ്ക്കുകയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. നടി സനുഷയുടെ സഹോദരൻ മാസ്റ്റർ സനൂപാണ് ആ ബോയിയുടെ വേഷത്തിൽ എത്തുന്നത്. ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നത്.

ലാലു അലക്‌സ്, പേളി മാനി എന്നിവരാണ് മറ്റു താരങ്ങൾ. ഇരുപത്തിയഞ്ച് ദിവസം കൊടൈക്കനാലിലും അഞ്ചു ദിവസം ലഡാക്കിലും ഷൂട്ടിങ് ഉണ്ടാവും.വിവാഹമോചനത്തിന് ശേഷം മഞ്ജു അഭിനയിക്കുന്ന നാലാമത്തെ സിനിമയാണിത്. ആദ്യ ചിത്രം കുഞ്ചാക്കോ ബോബൻ നായകനായ ഹൗ ഓൾഡ് ആർ യു ആണ്. മോഹൻലാലിനൊപ്പം അഭിനയിച്ച എന്നും എപ്പോഴും ആയിരുന്നു രണ്ടാം ചിത്രം. മഞ്ജുവും റിമ കല്ലിങ്കലും പ്രധാന വേഷത്തിൽ എത്തുന്ന റാണി പത്മിനി ഒക്ടോബർ 23ന് പ്രദർശനത്തിന് എത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP