Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൃഥിയുടെ ആഗ്രഹം സഫലമാകുന്നു; പാവാടയിൽ മഞ്ജു അതിഥി താരമാവും; ന്യു ലുക്കിൽ അനൂപ് മേനോനും ചിത്രത്തിൽ

പൃഥിയുടെ ആഗ്രഹം സഫലമാകുന്നു; പാവാടയിൽ മഞ്ജു അതിഥി താരമാവും; ന്യു ലുക്കിൽ അനൂപ് മേനോനും ചിത്രത്തിൽ

ഞ്ജുവിനൊപ്പം അഭിനയിക്കാൻ കൊതിച്ചിരുന്ന യുവതാരങ്ങളിൽ ഒരാളായ പൃഥ്വിരാജിന്റെ മോഹം പൂവണിയുകയാണ്.മമ്മൂട്ടിയെ നായകനാക്കി അച്ഛാദിൻ ഒരുക്കിയതിന് പിന്നാലെ ജി മാർത്താണ്ഡൻ പുതിയതായി ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം മഞ്ജുവാര്യർ അഭിനയിക്കും എന്നതാണ് ഏറ്റവും പുതിയ വാർത്ത. പാവാട എന്ന ചിത്രത്തിൽ മഞ്ജു അതിഥിതാരമായിട്ടാണ് എത്തുക. മിയ നായികയാകുന്ന ചിത്രത്തിൽ മഞ്ജു വാര്യർ എന്ന നടിയായിട്ട് തന്നെയാണ് മഞ്ജു ചിത്രത്തിലെത്തുന്നത്.

ബെസ്റ്റ് ആക്ടർ, 1983 ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥ ഒരുക്കിയ ബിപിൻ ചന്ദ്രയാണ് പാവാടയ്ക്കും തിരക്കഥയൊരുക്കുന്നത്. മണിയൻ പിള്ള രാജുവാണ് ചിത്രം നിർമ്മിക്കുന്നത്.നേരത്തെ ശോഭനയും
പാവാടയിൽ അഭിനയിക്കുന്നു എന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ശോഭന പിന്മാറിയതിനെ തുടർന്ന് ആശ ശരത്ത് ആ വേഷം ഏറ്റെടുത്തു. അതുപോലെ, ബിജു മേനോന് പകരം അനൂപ് മേനോനും ചിത്രത്തിൽ അഭിനയിക്കുന്നുവെന്നാണ് പുതിയ റി്‌പ്പോർട്ട്.

പൃഥ്വിരാജിനൊപ്പം മർമ പ്രധാനമായ വേഷത്തിലാണ് അനൂപും എത്തുന്നത്. നേരത്തെ അനൂപ് മേനോന്റെ ഈ വേഷത്തിന് വേണ്ടി പരിഗണിച്ചിരുന്നത് ബിജു മേനോനെ ആയിരുന്നു. ഡേറ്റിന്റെ ചില പ്രശ്‌നങ്ങൾ കാരണംം ബിജു പിന്മാറിയപ്പോഴാണ് അനൂപ് പകരക്കാരനായി എത്തിയത്. പുതിയ ലുക്കിലാണ് ചിത്രത്തിൽ അനൂപ് എത്തുക.

മണിയൻ പിള്ള രാജുവാണ് ചിത്രം നിർമ്മിക്കുന്നത്. ഇടുക്കി ജില്ലയിലെ വിവിധ ലൊക്കേഷനുകളിൽ പാവാടയുടെ ചിത്രീകരണം പുരോഗമിച്ചു വരികയാണ്. സെപ്റ്റംബർ രണ്ടാം വാരത്തോടെ മഞ്ജുവാര്യരും ലൊക്കേഷനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ രഞ്ജിത്തിന്റെ സംവിധാനത്തിൽ മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രത്തിലൂടെയാണ് മഞ്ജുവാര്യർ സിനിമയിലേക്ക് തിരിച്ചുവരുന്നതെന്ന വാർത്തകളുണ്ടാ യിരുന്നു. എന്നാൽ സാങ്കേതിക തടസങ്ങളെ തുടർന്ന് ഈ പദ്ധതി നിർത്തിവെക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP