Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശ്രീനിവാസന്റെ ജൈവകൃഷി പാടശേഖരത്തിൽ വിളവെടുപ്പ്; കൊയ്ത്തരിവാളെടുത്ത് മട്ടുപ്പാവ് കൃഷിയുടെ അംബാസഡറായ മഞ്ജു വാര്യർ; ലൈവ് സംപ്രേഷണവുമായി ചാനലുകൾ

ശ്രീനിവാസന്റെ ജൈവകൃഷി പാടശേഖരത്തിൽ വിളവെടുപ്പ്; കൊയ്ത്തരിവാളെടുത്ത് മട്ടുപ്പാവ് കൃഷിയുടെ അംബാസഡറായ മഞ്ജു വാര്യർ; ലൈവ് സംപ്രേഷണവുമായി ചാനലുകൾ

കൊച്ചി: പ്രശസ്ത നടൻ ശ്രീനിവാസന്റെ പാടത്തുകൊയ്ത്തരിവാൾ ഏന്തി ജൈവകൃഷിയുടെ ബ്രാൻഡ് അംബാസിഡറായ മഞ്ജു വാര്യർ എത്തി. ശ്രീനിവാസന്റെ നേതൃത്വത്തിൽ കണ്ടനാട് പാടശേഖര സമിതി നടത്തിയ 35 ഏക്കറിൽ ചെയ്ത ജൈവ നെൽകൃഷിയുടെ കൊയ്ത്താണ് മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്തത്. ശ്രീനിവാസനും അരിവാളുമെടുത്ത് പാടത്തിറങ്ങി. ശ്രീനിവാസന്റെ പാടത്ത് നെല്ല് കൊയ്യാനെത്തിയ മഞ്ജുവിന്റെ ദൃശ്യങ്ങൾ ചാനലുകളിൽ ലൈവ് സംപ്രേഷണവും കൂടിയായപ്പോൾ കൊയ്ത്തുൽവം ഗംഭീരമായി.

ജൈവ കൃഷിയുടെ പ്രാധാന്യം വിളിച്ചോതുന്ന ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലെ അഭിനയത്തെ തുടർന്നാണ് മഞ്ജുവിനെ ജൈവ കൃഷിയുടെ ബ്രാൻഡ് അംബാസിഡറാക്കി സർക്കാർ നിയമിച്ചത്. ഈ തീരുമാനത്തിനെതിരെ സലിംകുമാർ അടക്കമുള്ളവർ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ അരിവാളുമെടുത്ത് മഞ്ജു നെല്ല് കൊയ്‌തെടുത്തതോടെ താനുമൊരു കർഷകയായെന്ന് മഞ്ജു പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.

20 വർഷത്തിനുമേലെ തരിശായി കിടന്ന പാടത്ത് നാലുവർഷം മുൻപാണ് കൃഷി പുനരാരംഭിച്ചത്. അയൽവാസിയായ പ്രകാശന്റെ രണ്ടര ഏക്കർ പാടത്ത് ശ്രീനിവാസൻ വാങ്ങിയ നാടൻ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് സുഭാഷ് പലേക്കറുടെ സീറോ ബജറ്റ് പ്രകൃതി കൃഷിരീതിയിലാണ് കൃഷി നടത്തിയിരുന്നത്. ഉദയംപേരൂർ കൃഷിഭവന്റെ നേതൃത്വത്തിൽ സമീപ പ്രദേശങ്ങളിലുള്ള നിലം ഉടമകളെ ഉൾപ്പെടുത്തി ശ്രീനിവാസൻ പ്രസിഡന്റായി കണ്ടനാട് പാടശേഖരസമിതി രജിസ്റ്റർ ചെയ്തു.

സെക്രട്ടറി അബി എൻ. രാജൻ, മനു ഫിലിപ്പ് എന്നിവരുടെ മേൽനോട്ടത്തിൽ ഓഗസ്റ്റ് 21 ന് മുളപ്പിച്ച വിത്ത് ട്രേകളിൽ പാകി ഞാറ്റടി തയ്യാറാക്കി സെപ്റ്റംബർ 4 ന് ഞാറ് നടീൽ ആരംഭിച്ചു. പാമ്പാക്കുട ഗ്രീൻ ആർമി, റെഡ് ലാൻഡ്‌സ് ട്രാൻസ്പ്ലാന്റർ എന്ന മൂന്ന് ഞാറ് നടീൽ യന്ത്രങ്ങൾ ഉപയോഗിച്ച് ഏഴ് ദിവസം കൊണ്ടാണ് ഞാറ് നടീൽ പൂർത്തിയാക്കിയത്.

നെൽച്ചെടിയുടെ വിവിധ ഘട്ടങ്ങളിലുള്ള വളർച്ചയും കൃഷിരീതികളും കാണുന്നതിനും മനസിലാക്കുന്നതിനുമായി ആറ് പ്രാവശ്യമായി കർഷകർക്ക് വേണ്ടി ക്ലാസുകളും കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു. എല്ലാ പ്രവർത്തനങ്ങൾക്കും ഉദയംപേരൂർ കൃഷി ഓഫീസർ ലിസിമോൾ വടക്കൂട്ടിന്റെയും കൃഷി അസിസ്റ്റന്റ് സുജാതയുടേയും മേൽനോട്ടവും സഹായവും പ്രോത്സാഹനവും ഉണ്ടായിരുന്നു.

തികച്ചും ജൈവരീതിയിൽ ജ്യോതി ഇനത്തിൽപ്പെട്ട നെല്ലാണ് കൃഷി ചെയ്തിരിക്കുന്നത്. കൊയ്ത്ത് മെതിയന്ത്രം ഉപയോഗിച്ചാണ് കൊയ്ത്ത് നടത്തുന്നത്. ഇവിടെനിന്നും ലഭിക്കുന്ന നെല്ല് തവിട് നാല്പത്, അറുപത് എന്നീ ശതമാനം നിലനിർത്തി പ്രത്യേക മില്ലുകളിൽ പുഴുങ്ങി കുത്തി അരിയാക്കി ആവശ്യക്കാർക്ക് കിലോഗ്രാമിന് എഴുപത് രൂപ നിരക്കിലാണ് ലഭ്യമാക്കുന്നത്. ഇതിനുള്ള ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP