1 aed = 18.14 inr 1 eur = 70.38 inr 1 gbp = 83.03 inr 1 kwd = 218.43 inr 1 sar = 17.84 inr 1 usd = 66.64 inr
Feb / 2017
26
Sunday

ആമിയാകാൻ മഞ്ജുവെത്തുമ്പോൾ വിദ്യാ ബാലൻ കോടതി കയറും! അഡ്വാൻസ് തിരികെ നൽകിയെങ്കിലും ബോളിവുഡ് സുന്ദരിയുടെ പിന്മാറ്റം മൂലമുണ്ടായത് ലക്ഷങ്ങളുടെ നഷ്ടം; മാധവിക്കുട്ടിയുടെ ജീവിതത്തിലെ വഴിത്തിരിവെല്ലാം സിനിമയിലുണ്ടാകുമെന്ന് കമലും

February 15, 2017 | 12:23 PM | Permalink



സ്വന്തം ലേഖകൻ

കൊച്ചി : വിവാദങ്ങളെ മഞ്ജു വാര്യർ ഭയക്കുന്നില്ല എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥ പറയുന്ന കമലിന്റെ പുതിയ ചിത്രം 'ആമി'യിൽ മഞ്ജു വാരിയർ മാധവിക്കുട്ടിയുടെ വേഷമണിയും. വിദ്യാബാലന്റെ പിന്മാറ്റത്തെ തുടർന്ന് പ്രതിസന്ധിയിലായ ആമിക്ക് പുതിയ വെളിച്ചമാണ് മഞ്ജുവിന്റെ വരവ്.



വിവാദങ്ങളെ ഭയന്നു മാധവിക്കുട്ടിയുടെ ജീവിതത്തിലെ വഴിത്തിരിവുകളൊന്നും സിനിമയിൽ നിന്ന് കമൽ ഒഴിവാക്കിയിട്ടില്ല. അതു മനസ്സിലാക്കിയായിരുന്നു വിദ്യാ ബാലന്റെ പിന്മാറ്റം. ഹൈന്ദവ ശക്തികളെ പിണക്കാനുള്ള മനസ്സില്ലായ്മയായിരുന്നു ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. വിദ്യാ ബാലൻ പിന്മാറിയ ശേഷം പല പേരുകളും ഉയർന്നുവന്നു. അവസാനമാണ് ചിന്ത മഞ്ജുവിലേക്ക് എത്തുന്നത്. അതിനിടെ അഭിനയത്തിനു മുൻകൂറായി വാങ്ങിയ സംഖ്യ വിദ്യാബാലൻ തിരികെ നൽകിയെങ്കിലും സെറ്റ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കിയ ശേഷം ഷൂട്ടിങ് ഉപേക്ഷിക്കേണ്ടിവന്നതു നഷ്ടമുണ്ടാക്കിയെന്നും ഇതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണെന്നും നിർമ്മാതാവായ റാഫേൽ തോമസ് പറഞ്ഞു.

മഞ്ജുവിലൂടെ ആമി സൂപ്പർ ഹിറ്റാകുമെന്ന് തന്നെയാണ് സംവിധായകൻ കമലിന്റേയും നിലപാട്. 'വിദ്യാബാലൻ പിന്മാറിയത് എന്തുകൊണ്ടാണെന്നറിയില്ല. ഒൻപതു മാസം മുൻപു കരാറായതാണ്. സിനിമയുടെ സ്‌ക്രിപ്റ്റും മാധവിക്കുട്ടിയുടെ പുസ്തകങ്ങളും അവരുടെ വിഡിയോയുമെല്ലാം നൽകിയിരുന്നു. ചിത്രത്തിലെ സംഭാഷണങ്ങളും വിദ്യ പഠിച്ചിരുന്നു. ഷൂട്ടിങ്ങിന് അഞ്ചു ദിവസം മുൻപ് ഈ കഥാപാത്രമായി മാറാൻ തനിക്കാവില്ലെന്ന് അറിയിക്കുകയായിരുന്നു.' വിദ്യാബാലന്റെ പിന്മാറ്റത്തിനു പിന്നിൽ രാഷ്ട്രീയ കാരണങ്ങളോ സംഘപരിവാറുമായി ബന്ധപ്പെട്ട വിവാദങ്ങളോ ഉണ്ടെന്നു കരുതുന്നില്ലെന്നും കമൽ വ്യക്തമാക്കി.

''സഞ്ജയ് ലീലാ ബൻസാലിയുടെ ചിത്രത്തിന്റെ ഷൂട്ടിങ് തടസ്സപ്പെടുത്തിയ സാഹചര്യത്തിൽ, മതം മാറ്റമടക്കം തന്റെ ജീവിതത്തിൽ നിർണായകമായ പല തീരുമാനങ്ങളെടുത്ത മാധവിക്കുട്ടിയുടെ കഥ പറയുന്ന ചിത്രത്തിനെതിരെയും ഇത്തരം ഭീഷണി ഉയർന്നേക്കാമെന്നു വിദ്യ സംശയിച്ചിരിക്കണം. അതല്ലെങ്കിൽ ഹിന്ദിയിൽ ചിത്രങ്ങൾ കുറഞ്ഞ സാഹചര്യത്തിൽ ഒരു തെന്നിന്ത്യൻ ചിത്രത്തിൽ അഭിനയിക്കുന്നതു തിരിച്ചടിയാകുമെന്നു കരുതിയിരിക്കാം''  കമൽ ചൂണ്ടിക്കാട്ടി.

വിളിച്ചിട്ടും സംസാരിക്കാൻ വിദ്യ തയാറായില്ല. പൊതു സുഹൃത്തായ റസൂൽ പൂക്കുട്ടി വഴി ബന്ധപ്പെട്ടപ്പോൾ ചിത്രത്തിൽനിന്നു പിന്മാറിയതിൽ വിഷമമുണ്ടെന്നും 'ആമി' ഉപേക്ഷിക്കാനുണ്ടായ കാരണം പിന്നീടു നേരിട്ടു പറയുമെന്നുമാണ് അറിയിച്ചത്. കഥയ്ക്കു മാധവിക്കുട്ടിയുടെ മക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയും അനുമതിയുണ്ടെന്നും കമൽ പറഞ്ഞു. അതുകൊണ്ട് തന്നെ മറ്റൊരു വിവാദത്തേയും കമൽ ഭയക്കുന്നുമില്ല.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
തന്റെ ഫോൺകോളുകൾ ചോർത്തുന്നു; എവിടെ പോയാലും മഫ്തിയിൽ പിന്തുടരുന്നു; താനുമായി ബന്ധമുള്ളവരെ പിടിച്ചുകൊണ്ടുപോയി നിയമവിരുദ്ധമായി ചോദ്യം ചെയ്യുന്നു; പൾസർ സുനിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പൊലീസ് നിരന്തരം വേട്ടയാടുന്നുവെന്ന് കൊച്ചിയിലെ അഭിഭാഷക; പൾസറുമായി ബന്ധമുള്ള അഭിഭാഷക താനല്ലെന്നും അഡ്വ. ലീമ റോസ്
പത്രസമ്മേളനം പൊലീസ് ഒഴിവാക്കിപ്പിച്ചത് വമ്പൻ സ്രാവിനെ രക്ഷിക്കാൻ വേണ്ടിയോ? ഗൂഢാലോചന പുറത്തുവരാതിരിക്കാൻ നടിക്കും കുടുംബത്തിനും മേൽ ഭീഷണിയും സമ്മർദ്ദവുമെന്നും ബിജെപി; യഥാർഥ പ്രതി ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്ന് വി മുരളീധരൻ; 'സൂപ്പർതാര' ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സിബിഐ വരട്ടേയെന്ന് കോൺഗ്രസും
വിട്ടയക്കാതെ ഗവർണർ തടഞ്ഞ ആ 1850 തടവുകാരിൽ കൊടി സുനിയും ഓംപ്രകാശും കാരണവരെ കൊന്ന ഷെറിനും അടക്കം നിരവധി കൊടും കുറ്റവാളികൾ; കണിച്ചുകുളങ്ങര കേസിലെ പ്രതികളും മണിച്ചനും വിട്ടുകൊടുക്കാൻ ഉള്ള ലിസ്റ്റിൽ ഇടംപിടിച്ചു; സുരക്ഷാ ഉദ്യോഗസ്ഥനെ കാറിടിച്ച് കൊന്ന നിസാമിനേയും ജയിൽ വകുപ്പ് ഉൾപ്പെടുത്തിയെങ്കിലും വിവാദം പേടിച്ച് സർക്കാർ വെട്ടി
മുങ്ങുന്നതിന് മുൻപ് പൾസർ സുനിലിന്റെ മൊബൈലിലേക്ക് അവസാനം വിളിച്ചത് നിർമ്മാതാവ് ആന്റോ ജോസഫ്; തട്ടിക്കൊണ്ടു പോയ ദിവസം സുനിലിനെ വിളിച്ചത് സിനിമയിലെ പ്രമുഖരായ ആറു പേർ; മുൻ ഡ്രൈവറെന്നു പറഞ്ഞ് ഒഴിയുന്ന സുനിൽ മൂന്നു മാസമായി ഇപ്പോൾ രക്ഷകനായി പ്രത്യക്ഷപ്പെട്ട ലാലിന്റെ ഡ്രൈവർ; വഴിത്തിരിവായത് പി ടി തോമസിന്റെ ഇടപെടൽ
സൂപ്പർ സ്റ്റാറിന്റെ അടുപ്പക്കാരനായ പ്രൊഡക്ഷൻ കൺട്രോളർ ലാൽ ക്രിയേഷന്റെ കൺട്രോളറായി എത്തിയതിൽ ദുരൂഹത; ഡ്രൈവറെ മാറ്റണമെന്ന് ആവശ്യപ്പെട്ടത് പൾസർ സുനിക്ക് തന്റെ ശത്രുവായ നടനുമായി ബന്ധമുണ്ടെന്ന് വ്യക്തമായപ്പോൾ; തട്ടിക്കൊണ്ടു പോയതും ക്രൂരമായി മർദ്ദിച്ചതും നടിയുടെ കല്യാണം മുടക്കാൻ സൂപ്പർ സ്റ്റാർ ഒരുക്കിയ കെണിയെന്ന് തന്നെ സൂചന; മാക്ട ജനറൽ സെക്രട്ടറി മറുനാടനോട് നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
മമ്മൂട്ടി ഇടപെടാതിരുന്നാൽ നടി ആക്രമിക്കപ്പെട്ട കേസിലെ യഥാർത്ഥ പ്രതികൾ പിടിയിലാകും; ആക്രമിക്കപ്പെട്ട നടിയേയും ഗീതു മോഹൻ ദാസിനെയും സംയുക്തവർമ്മയേയും ഒതുക്കാൻ സിനിമ രംഗത്ത് പ്രത്യേക സംഘം; നടിയുടെ മൊഴി കോടതിയിൽ കൊടുപ്പിച്ചത് പ്രതികൾ വമ്പന്മാരെന്ന് പൊലീസിന് ഉറപ്പായതുകൊണ്ട്: ലിബർട്ടി ബഷീറിന് പറയാനുള്ളത്
ആരോപണവിധേയനായ സൂപ്പർസ്റ്റാറും പൾസർ സുനിയും ഒരുമിച്ച് കന്നഡ നിർമ്മാതാവിനെ കാണാൻ കഴിഞ്ഞ ആഴ്ച പോയതിന്റെ വിശദാംശങ്ങൾ മറുനാടന് ലഭിച്ചു; അക്രമണത്തിന് ഇരയായ നടിയുടെ പ്രതിശ്രുത വരനുമായും ഇരുവരും കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകൾ; തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചത് സൂപ്പർസ്റ്റാറും മുൻ ഭാര്യയും നടിയും ചേർന്ന് വാങ്ങിയ സ്ഥല ഇടപാടുകൾ സംബന്ധിച്ച തർക്കങ്ങൾ
സിനിമാക്കാരുടെ താവളത്തിൽ പൊലീസ് റെയ്ഡിനെത്തിയപ്പോൾ ഉണ്ടായിരുന്നത് യുവ നടനായ സിദ്ധാർത്ഥ് ഭരതൻ; പ്രതികളിൽ ഒരാളെ കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് പിടിച്ചെന്ന വാർത്തകൾക്ക് സ്ഥിരീകരണമില്ല; അപകടത്തിൽപ്പെട്ടപ്പോൾ എല്ലാ സഹായവും നൽകിയ സൂപ്പർസ്റ്റാറിനോടുള്ള കടപ്പാട് കെപിഎസി ലളിതയുടെ മകനേയും കുഴപ്പത്തിൽ ചാടിച്ചതായി റിപ്പോർട്ടുകൾ
വാൻ കാറിന്റെ പിറകിൽ ഇടിപ്പിച്ച ശേഷം കയറിയവർ ഇരുവശത്തുമായി ഇരുന്ന് എന്റെ കൈകൾ കൂട്ടിപ്പിടിച്ച് വാപൊത്തിപ്പിടിച്ചു; ലൊക്കേഷൻ ആർക്കോ ഫോണിൽ പറഞ്ഞു കൊടുത്തു; പലരും ഇടയ്ക്ക് കാറിൽ കയറിയിറങ്ങുകയും ചെയ്തു; നേക്കഡ് വീഡിയോ എടുത്തു കൊടുക്കാനാണ് ക്വട്ടേഷൻ എന്ന് അവർ പറഞ്ഞു; രണ്ടര മണിക്കൂർ നീണ്ടുനിന്ന പീഡന വിവരണങ്ങളുമായി തട്ടിക്കൊണ്ടു പോകലിന് ഇരയായ നടിയുടെ മൊഴി പുറത്ത്
കല്യാൺ സിൽക്‌സിൽ നിന്നും വാങ്ങിയ ഷർട്ടിന്റെ നിറം ആദ്യ അലക്കിൽ പോയപ്പോൾ മാറ്റി വാങ്ങാൻ ചെന്ന വിദ്യാർത്ഥിയെ ഡ്രെസിങ് റൂമിലിട്ട് ജീവനക്കാർ തല്ലി; തിരിച്ചെത്തിയ വിദ്യാർത്ഥി കോളേജിലെ മുഴുവൻ വിദ്യാർത്ഥികളേയും ഇറക്കി ഷോറൂമിന് മുമ്പിലേക്ക് പ്രകടനം നടത്തി; കോട്ടയം നഗരത്തെ സ്തംഭിപ്പിച്ച സമരം അവസാനിച്ചത് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് സമ്മതിച്ചപ്പോൾ
വിട്ടയക്കാതെ ഗവർണർ തടഞ്ഞ ആ 1850 തടവുകാരിൽ കൊടി സുനിയും ഓംപ്രകാശും കാരണവരെ കൊന്ന ഷെറിനും അടക്കം നിരവധി കൊടും കുറ്റവാളികൾ; കണിച്ചുകുളങ്ങര കേസിലെ പ്രതികളും മണിച്ചനും വിട്ടുകൊടുക്കാൻ ഉള്ള ലിസ്റ്റിൽ ഇടംപിടിച്ചു; സുരക്ഷാ ഉദ്യോഗസ്ഥനെ കാറിടിച്ച് കൊന്ന നിസാമിനേയും ജയിൽ വകുപ്പ് ഉൾപ്പെടുത്തിയെങ്കിലും വിവാദം പേടിച്ച് സർക്കാർ വെട്ടി
മുങ്ങുന്നതിന് മുൻപ് പൾസർ സുനിലിന്റെ മൊബൈലിലേക്ക് അവസാനം വിളിച്ചത് നിർമ്മാതാവ് ആന്റോ ജോസഫ്; തട്ടിക്കൊണ്ടു പോയ ദിവസം സുനിലിനെ വിളിച്ചത് സിനിമയിലെ പ്രമുഖരായ ആറു പേർ; മുൻ ഡ്രൈവറെന്നു പറഞ്ഞ് ഒഴിയുന്ന സുനിൽ മൂന്നു മാസമായി ഇപ്പോൾ രക്ഷകനായി പ്രത്യക്ഷപ്പെട്ട ലാലിന്റെ ഡ്രൈവർ; വഴിത്തിരിവായത് പി ടി തോമസിന്റെ ഇടപെടൽ
സൂപ്പർ സ്റ്റാറിന്റെ അടുപ്പക്കാരനായ പ്രൊഡക്ഷൻ കൺട്രോളർ ലാൽ ക്രിയേഷന്റെ കൺട്രോളറായി എത്തിയതിൽ ദുരൂഹത; ഡ്രൈവറെ മാറ്റണമെന്ന് ആവശ്യപ്പെട്ടത് പൾസർ സുനിക്ക് തന്റെ ശത്രുവായ നടനുമായി ബന്ധമുണ്ടെന്ന് വ്യക്തമായപ്പോൾ; തട്ടിക്കൊണ്ടു പോയതും ക്രൂരമായി മർദ്ദിച്ചതും നടിയുടെ കല്യാണം മുടക്കാൻ സൂപ്പർ സ്റ്റാർ ഒരുക്കിയ കെണിയെന്ന് തന്നെ സൂചന; മാക്ട ജനറൽ സെക്രട്ടറി മറുനാടനോട് നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
മമ്മൂട്ടി ഇടപെടാതിരുന്നാൽ നടി ആക്രമിക്കപ്പെട്ട കേസിലെ യഥാർത്ഥ പ്രതികൾ പിടിയിലാകും; ആക്രമിക്കപ്പെട്ട നടിയേയും ഗീതു മോഹൻ ദാസിനെയും സംയുക്തവർമ്മയേയും ഒതുക്കാൻ സിനിമ രംഗത്ത് പ്രത്യേക സംഘം; നടിയുടെ മൊഴി കോടതിയിൽ കൊടുപ്പിച്ചത് പ്രതികൾ വമ്പന്മാരെന്ന് പൊലീസിന് ഉറപ്പായതുകൊണ്ട്: ലിബർട്ടി ബഷീറിന് പറയാനുള്ളത്
ലിഫ്റ്റിൽ കയറാൻ ചെന്ന പെൺകുട്ടിയോട് വൈദികൻ ചോദിച്ചത് നടന്നു പോയാൽ നിന്റെ ഗർഭപാത്രം താഴെ പോകുമോടീ എന്നാണ്; കോളേജിലേക്ക് കയറുന്ന ആൺപിള്ളേരുടെ താടിയിൽ തടവി ഷേവ് ചെയ്യാൻ പറഞ്ഞുവിട്ടു അര അറ്റൻഡൻസ് കളയും;1000 കുട്ടികൾ ഒപ്പിട്ട പരാതി ലഭിച്ചിട്ടുണ്ട്: കത്തോലിക്കാ സഭയുടെ അമൽ ജ്യോതി എൻജിനീയറിങ് കോളേജിനെ മര്യാദ പഠിപ്പിക്കാൻ പൂഞ്ഞാർ പുലി ഇറങ്ങുന്നു