Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹൗ ഓൾഡ് ആർ യുവിലെ അഭിനയം കണ്ട സൂര്യ മഞ്ജുവിനെ തമിഴിലേക്ക് ക്ഷണിച്ചു; സൂര്യ ചിത്രത്തിലൂടെ തമിഴിലും ചുവടുറപ്പിക്കാൻ മലയാളത്തിന്റെ പ്രിയ നടി

ഹൗ ഓൾഡ് ആർ യുവിലെ അഭിനയം കണ്ട സൂര്യ മഞ്ജുവിനെ തമിഴിലേക്ക് ക്ഷണിച്ചു; സൂര്യ ചിത്രത്തിലൂടെ തമിഴിലും ചുവടുറപ്പിക്കാൻ മലയാളത്തിന്റെ പ്രിയ നടി

ലയാളത്തിന്റെ പ്രിയ നായിക മഞ്ജൂ വാര്യർ തമിഴിലും ചുവടുറപ്പിക്കാൻ ഒരുങ്ങുന്നു. തമിഴ് സൂപ്പർ താരം സൂര്യ നായകനാകുന്ന ചിത്രത്തിൽ ഒരു പ്രധാന റോളിലാവും മഞ്ജു അഭിനയിക്കുക.

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാ ലോകത്തേക്ക് മടങ്ങിവന്ന മഞ്ജു ചിത്രം'ഹൗ ഓൾഡ് ആർ യു' കണ്ട സൂര്യ താരത്തിന്റെ അഭിനയത്തിൽ ആകൃഷ്ടനായി തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമാകാൻ ക്ഷണിക്കുകയുമായിരുന്നു. സൂര്യയുടെ ക്ഷണം സ്വീകരിച്ച മഞ്ജു തന്റെ സമ്മതം അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

എ.ആർ. മുരുഗദാസ് സംവിധാനം ചെയ്യുന്ന ഈ സൂര്യാ ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റിൽ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. താരത്തിന്റെ ആദ്യ തമിഴ് ചിത്രമാണിത്. മുമ്പ് മഞ്ജുവിന്റെ 'ഹൗ ഓൾഡ് ആർ യു'വിന്റെ റീമേക്ക് അവകാശം സൂര്യ സ്വന്തമാക്കിയിരുന്നു. കഥയുടെ പ്രാധാന്യംകൊണ്ട് വ്യത്യസ്തത പുലർത്തുന്ന ചിത്രം തെലുങ്കിലേക്കും ഹിന്ദിയിലേക്കും മൊഴിമാറ്റാനുള്ള തയ്യാറെടുപ്പിലാണ് സൂര്യ.

സൂര്യയുടെ നായികയായല്ല മഞ്ജു എത്തുക. എന്നാൽ അതിശക്തമായ കഥാപാത്രമാണ് മഞ്ജുവിന് തമിഴിൽ കാത്തിരിക്കുന്നത്. അതേസമയം വെങ്കിട്പ്രഭു സംവിധാനം ചെയ്യുന്ന സൂര്യയുടെ മാസ് എന്ന സിനിമ ഉടൻ തിയേറ്ററിൽ എത്തും. നയൻതാരയാണ് നായിക. ജയറാം, സമുദ്രകനി, പാർത്ഥിപൻ, റിയാസ്ഖാൻ, പ്രേംജി അമരൻ ഉൾപ്പെടെ വൻതാരനരിതന്നെയുണ്ട്.സത്യൻ അന്തിക്കാടിന്റെ മോഹൻലാൽ സിനിമയിലാണ് മഞ്ജു ഇപ്പോൾ അഭിനയിക്കുന്നത്. ഇനിയും പേരിടാത്ത ഈ സിനിമ വിഷുവിന് തിയേറ്ററിൽ എത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP