Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫജർ രാജ്യാന്തര ചലച്ചിത്ര മേള; മികച്ച നടനുള്ള പുരസ്‌കാരം ഡോ ബിജുവിന്റെ മകൻ മാസ്റ്റർ ഗോവർധന്; പുരസ്‌കാരം പേരറിയാത്തവരിലെ പ്രകടനത്തിന്

ഫജർ രാജ്യാന്തര ചലച്ചിത്ര മേള; മികച്ച നടനുള്ള പുരസ്‌കാരം ഡോ ബിജുവിന്റെ മകൻ മാസ്റ്റർ ഗോവർധന്; പുരസ്‌കാരം പേരറിയാത്തവരിലെ പ്രകടനത്തിന്

സുരാജ് വെഞ്ഞാറുംമൂടിന് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രമായ് പേരറിയാത്തവർ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഡോ ബിജുവിന് മകന് രാജ്യന്താര പുരസ്‌കാരം. ഇറാനിലെ ഫജർ രാജ്യാന്തര ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിലാണ് മാസ്റ്റർ ഗോവർധന് മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം ലഭിച്ചത്.

മലയാളത്തിലെ ഒരു ബാലതാരത്തിന് മികച്ച നടനുള്ള രാജ്യാന്തര പുരസ്‌ക്കാരം ലഭിക്കുന്നത് ഇതാദ്യമായാണ്. ടെഹ്‌റാനിൽ നടന്ന ചടങ്ങിൽ ഗോവർധന് വേണ്ടി അച്ഛൻ ഡോ. ബിജു പുരസ്‌കാരം ഏറ്റുവാങ്ങി.

പേരറിയാത്തവർ എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ മകനായാണ് ഗോവർധൻ വേഷമിടുന്നത്. വീട്ടിലേക്കുള്ള വഴി, ആകാശത്തിന്റെ നിറം, എന്നീ സിനിമകളിലും മികച്ച പ്രകടനമായിരുന്നു ഗോവർധന്റേത്.

റോൽഫ് ഡി ഹീയർ (ഓസ്‌ട്രേലിയ), ആൻ ഹുയ് (ഹോങ്കോങ്), ഈഗർ ഗോസ്‌കോവ് (റഷ്യ), സെയിദ് റെസാ മിർകരീമി (ഇറാൻ), സെമീഹ് കപ്ലനോഗ്ലു (തുർക്കി), പിയറി ഹെന്റി ഡെല്യൂ (ഫ്രാൻസ്) നികി
കരീമി (ഇറാൻ) എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP