Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭർത്താവുമായി പിരിഞ്ഞ മാതു ന്യൂയോർക്കിൽ സുഖമായിരിക്കുന്നു; 15 കൊല്ലം മുമ്പ് സിനിമ വിട്ടുപോയ മാതു മുതിർന്ന കുഞ്ഞുങ്ങളുടെ അമ്മയായി അമേരിക്കയിൽ താമസം

ഭർത്താവുമായി പിരിഞ്ഞ മാതു ന്യൂയോർക്കിൽ സുഖമായിരിക്കുന്നു; 15 കൊല്ലം മുമ്പ് സിനിമ വിട്ടുപോയ മാതു മുതിർന്ന കുഞ്ഞുങ്ങളുടെ അമ്മയായി അമേരിക്കയിൽ താമസം

മരത്തിലെ മമ്മൂട്ടിയുടെ മകളായ രാധയെന്ന മുത്ത് മലയാളികളുടെ മുത്തായി മാറിയിട്ട് വർഷങ്ങൾ കഴിഞ്ഞു. 15 വർഷം മുമ്പ് സിനിമയോട് വിടപറഞ്ഞ മാതു ഇന്നും മുത്തായി മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്.

ചെന്നൈയിൽ ജനിച്ച് മലയാളത്തിന്റെ മാതുവായി മാറിയ മീന വിവാഹ ശേഷം ന്യൂയോർക്കിൽ സ്ഥിരതാമസമാക്കുകയായിരുന്നു. എന്നാൽ മക്കളും നൃത്തവുമൊക്കെയായി ഈ ജീവിതവും മാതുവിനെ സംബന്ധിച്ച് തിരക്കുകൾ നിറഞ്ഞതാണ്. സിനിമാ ജീവിതത്തിൽ തനിക്ക് ഗുരുതുല്യരായ ഭരതൻ, ലോഹിതദാസ് തുടങ്ങിയ പ്രഗത്ഭമതികൾ തിരശ്ശീലയ്ക്കു പിന്നിലേക്ക് മറഞ്ഞതും ന്യൂയോർക്കിൽ വച്ചാണ് മാതു അറിയുന്നത്.

മാതുവിനൊപ്പം ഇപ്പോൾ അച്ഛനും അമ്മയും മാത്രമേയുള്ളു.  1999 ൽ അമേരിക്കയിൽ സെറ്റിൽഡ് ആയ ഡോ. ജേക്കബിനെയാണ് മാതു വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നെങ്കിലും ആ ബന്ധം അധികനാൾ മുന്നോട്ടു കൊണ്ടു പോവാൻ മാതുവിനായില്ല. ഞങ്ങൾ ഇപ്പോൾ ഒരുമിച്ചല്ല എന്നാണ് മാതു ഇതേകുറിച്ച് പറഞ്ഞത്. കല്ലുകടി നേരിട്ടു തുടങ്ങിയതോടെ ആ ബന്ധം വേണ്ടെന്നു വയ്ക്കുകയായിരുന്നു.

12 വയസ്സുകാരിയായ ജയ്മിയും 9 വയസ്സുകാരൻ ലൂക്കും ചേർന്ന് മാതുവിന്റെ ജീവിതം ഇന്ന് ആഘോഷമാക്കുകയാണ്.അമരം സിനിമയ്ക്ക് ശേഷമാണ് താരം ക്രിസ്തു മതം സ്വീകരിക്കുന്നത്. അതിനു ശേഷം അവർ മീന എന്ന പേരു സ്വീകരിക്കുകയായിരുന്നു. അതിനു ശേഷമായിരുന്നു വിവാഹം. ഇപ്പോഴും മാതു ക്രിസ്തു മത വിശ്വാസിയാണ്.

ചെന്നൈ സ്വദേശികളായ വെങ്കിടിന്റേയും ശാന്തമ്മയുടേയും മകളായി ജനിച്ച മാതു ബാലതാരമായാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. ഡോക്ടർ ആവാനായിരുന്നു മാതുവിന് ആഗ്രഹം. ചേച്ചി സരളയും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. സഹോദരൻ മധു യുറേക്ക ഫോബ്‌സ് ലിമിറ്റഡിൽ ജോലി ചെയ്യുന്നു. കന്നട സിനിമയിലാണ് ആദ്യ കാലങ്ങളിൽ അവർ ബാലതാരമായി തിളങ്ങിയത്. അമ്മയുടെ കസിൻ ആയ ശൈലജയും അച്ഛൻ വെങ്കിടും ഒക്കെ സിനിമയുമായി അടുത്ത ബന്ധമുള്ളവരായിരുന്നു. കന്നഡയിലെ സന്നാധി അപ്പനാണ് മാതുവിന്റെ ആദ്യ സിനിമ. ബാലതാരത്തിനുള്ള കർണാടക സർക്കാരിന്റെ അവാർഡും ഈ സിനിമയിലൂടെ അവരെ തേടിയെത്തി. പിന്നീട് ഗീതയുടേയും രജനീകാന്തിന്റേയും കൂടെ ഭൈരവി എന്ന ചിത്രത്തിലും അഭിനയിച്ചു.

നെടുമുടി വേണു ആദ്യമായി സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിലൂടെയാണ് മാതു മലയാളത്തിന്റെ സ്വന്തമാവുന്നത്. കൂടുതലും നാടൻ വേഷങ്ങളിലായിരുന്നു അവർ പ്രത്യക്ഷപ്പെട്ടത്. സെറ്റുമുണ്ടും പട്ടുപാവാടയും ധരിച്ചെത്തുന്ന മലയാളത്തനിമയുള്ള വേഷങ്ങളോടാടിരുന്നു മാതുവിനും താത്പര്യം. തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചു.

മലയാള താരങ്ങളായ സുനിതയും സുചിത്രയുമൊക്കെയാണ് സിനിമയിലെ ഇപ്പോഴത്തെ മാതുവിന്റെ സുഹൃത്തുക്കൾ. സുനിതയും ഇപ്പോൾ നൃത്ത വിദ്യാലയം നടത്തുകയാണ്. ചലച്ചിത്രതാരം ഗീതയുമായും അടുപ്പമുണ്ട്. എങ്കിലും ഇവർക്ക് ഏറ്റവും കൂടുതൽ അടുപ്പം ടി ആർ ഓമനയുമായിട്ടാണ്. മാതുവിന്റെ കുടുംബ സുഹൃത്താണ് ടി ആർ ഓമന.

കുട്ടേട്ടൻ, അമരം തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിക്കൊപ്പവും മോഹൻലാലിനൊപ്പം സദയം എന്ന ചിത്രത്തിലും അഭിനയിച്ചു. കൂടാതെ തുടർക്കഥ, സവിധം, ആയുഷ്‌കാലം, ഏകലവ്യൻ, തുടങ്ങിയ ചിത്രങ്ങളിലും നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ ന്യൂയോർക്കിൽ നൃത്താഞ്ജലി ഡാൻസ് അക്കാദമി നടത്തുന്നു. സമയവും അവസരവും ഒത്തുവന്നാൽ വീണ്ടും സിനിമയിലേക്ക് മടങ്ങിവരുമെന്നും മാതു പറയുന്നു.

Stories you may Like

More News in this category+

MNM Recommends +

Go to TOP