Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എം.ജി.ശ്രീകുമാർ നയിക്കുന്ന സംഗീത വിരുന്നിന്റെ മുഖ്യാതിഥിയായി മീരാ ജാസ്മിൻ പൊതുവേദിയിലെത്തും; വിവാഹശേഷം ദുബായിലേക്ക് പോയ നടിയെ കാത്ത് ആരാധകർ

എം.ജി.ശ്രീകുമാർ നയിക്കുന്ന സംഗീത വിരുന്നിന്റെ മുഖ്യാതിഥിയായി മീരാ ജാസ്മിൻ പൊതുവേദിയിലെത്തും; വിവാഹശേഷം ദുബായിലേക്ക് പോയ നടിയെ കാത്ത് ആരാധകർ

ലയാളത്തിന്റെ മികച്ച നടിമാരിൽ ഒരാളായ മീര ജാസ്മിൻ വിവാഹശേഷം പൊതുവേദിയിൽ നിന്നും സിനിമാ മേഖലയിൽ നിന്നുമെല്ലാം പൂർണമായും വിട്ട് നില്ക്കുകയായിരുന്നു. ഭർത്താവിനൊപ്പം ദുബായിലേക്ക് ചേക്കേറിയ മീര വീണ്ടും പൊതുവേദിയിലെത്തുമെന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരത്ത് എം.ജി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന സംഗീത
പരിപാടിയിലാണ് മീര പങ്കെടുക്കുക. ഈ വരുന്ന 15 നാണ് സ്‌നേഹ സംഗീതം2016' എന്ന സംഗീത പരിപാടി നടക്കുന്നത്. വൈകിട്ട് ആറിന് സെനറ്റ് ഹാളിൽ നടക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയുടെ റോളിലാണ് മീര എത്തുന്നത്. എം.ജി ശ്രീകുമാറിന്റെ നേതൃത്വത്തിൽ അവതരിപ്പിക്കന്ന ക്രിസ്തീയ ഭക്തി സംഗീത വിരുന്നാണ് സ്‌നേഹസംഗീതം.

മധുബാലകൃഷ്ണൻ, റിമി ടോമി, സുദീപ് കുമാർ, രഞ്ജിനി ജോസ്, നജിം ആർഷാദ്, സിസിലി, ടിനു ടെലൻസ് തുടങ്ങിയവർ പങ്കെടുക്കും. സ്റ്റീഫൻ ദേവസി ക്രിസ്ത്യൻ ഫ്യൂഷൻ സംഗീതം ഒരുക്കും. ക്ഷണിക്കപ്പെട്ട സദസിനു മുന്നിലാണ് പരിപാടി അവതരിപ്പിക്കുക.

2014 ഫെബ്രുവരി 12നായിരുന്നു മീരയുടെയും നന്ദാവനം സ്വദേശിയായ ജോൺ ടൈറ്റസിന്റെയും വിവാഹം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP