Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്റെ സന്തോഷം നിറഞ്ഞ ലോകത്ത് പുറത്തു നിന്നാരേയും ഞാൻ അനുവദിക്കാറില്ല; ഗോസിപ്പുകൾ എന്നെ ബാധിക്കാറില്ല; വെറും ഒരു ജഡമായി നിന്നു കൊടുക്കാൻ താൽപര്യമില്ല: സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്ന മീര ജാസ്മിന് പറയാനുള്ളത്

എന്റെ സന്തോഷം നിറഞ്ഞ ലോകത്ത് പുറത്തു നിന്നാരേയും ഞാൻ അനുവദിക്കാറില്ല; ഗോസിപ്പുകൾ എന്നെ ബാധിക്കാറില്ല; വെറും ഒരു ജഡമായി നിന്നു കൊടുക്കാൻ താൽപര്യമില്ല: സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്ന മീര ജാസ്മിന് പറയാനുള്ളത്

ലയാള സിനിമയിൽ ദ്വീർഘകാലം നിലനിൽക്കുന്നത് നായകന്മാർക്ക് മാത്രമാണെന്ന ധാരണയ്ക്ക് ഏതാണ് അവസാനമായിട്ടുണ്ട്. വിവാഹം കഴിയുന്നതോടെ നടിമാർ ഫീൽഡ് വിടുന്ന ഏർപ്പാടും ഇപ്പോൾ മലയാളത്തിൽ പതിവുപോലെ നടക്കാറില്ല. റിമ കല്ലിങ്കലും അമല പോളും അടക്കമുള്ള നടിമാരും സിനിമയിൽ ഇപ്പോഴും തിളങ്ങി നിൽക്കുന്നതും എല്ലാവർക്കും അറിവുള്ളതാണ്. മഞ്ജു വാര്യരുടെ തിരിച്ചു വരവ് കൂടിയായപ്പോൾ ഈ ട്രെൻഡിന് ശക്തി കൂടി. ഇപ്പോഴിതാ ഇടക്കാലം കൊണ്ട് സിനിമയിൽ നിന്നും മാറി നിന്ന മീരാ ജാസ്മിനും സിനിമയിൽ സജീവമാകുകയാണ്.

പത്തു കൽപ്പനകൾ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിൻ സിനിമയിലേയ്ക്കു തിരിച്ചെത്തിരിക്കുകയാണ്. ഒരു സ്ത്രീപക്ഷ ചിത്രമാണു പത്തു കൽപ്പനകൾ. എല്ലാ സിനിമകളിലും ചാടിക്കയറി അഭിനയിക്കാതെ വ്യത്യസ്ത പ്രമേയങ്ങൾ തിരഞ്ഞെടുത്ത് അതിൽ അഭിനയിക്കാനാണ് മീരയുടെ തീരുമാനം. മലയാളത്തിൽ നടിമാർ നായകനോടൊപ്പം പാട്ടു പാടി നടക്കുന്ന വർണ്ണാഭമായ വസ്തു മാത്രമാണ്. അങ്ങനെ വെറും ജഡമായി നിന്നു കൊടുക്കാൻ തനിക്കു താൽപര്യം ഇല്ല. അതുകൊണ്ടാണു കുറച്ചുനാൾ സിനിമയിൽ നിന്നു തീർത്തും ഒഴിഞ്ഞു നിന്നതെന്നു മീര ജാസ്മിൻ പറഞ്ഞു.

എനിക്ക് എന്റെതായ ഒരു ലോകം ഉണ്ട്. സന്തോഷം നിറഞ്ഞ ആ ലോകത്തേയ്ക്കു പുറത്തു നിന്നാരേയും ഞാൻ അനുവദിക്കാറില്ല. അതുകൊണ്ടു തന്നെ ഗോസിപ്പുകൾ എന്നെ ബാധിക്കാറില്ല. കുടുംബത്തിന്റെ സഹകരണമില്ലായിമ്മയാണു വിവാഹിതയായ നടിയെ തൊഴിൽ ഉപേക്ഷിക്കാൻ നിർബന്ധിതയാക്കുന്നത്. സ്ത്രീ കഥാപാത്രങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യമുള്ള ചിത്രങ്ങളിൽ മാത്രമേ ഇനി ഉണ്ടാവുകയുള്ളു എന്നും മീര ജാസ്മിൻ വ്യക്തമാക്കുന്നു.

മുമ്പ് സംവിധായകൻ കമൽതന്നെ കുറ്റപ്പെടുത്തിയതോടെയാണ് മീരാജാസ്മിൻ അഹങ്കാരിയാണെന്ന പ്രചാരണം സിനിമാലോകത്ത് സജീവമായിരുന്നു. ഇത്തരം വിവാദങ്ങളൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നാണ് മീര വ്യക്തമാക്കുന്നത്. നല്ല അഭിനേത്രിയാണെങ്കിലും മീരയുടെ സിനിമകൾ സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിക്കാതെ വന്നപ്പോഴാണ് മീര സിനിമയിൽ നിന്നും ഔട്ടായത്. അതോടെ ഔട്ടായ മീര വിവാഹിതയുമായി. ഇപ്പോൾ ഒന്നര വർഷക്കാലം സിനിമാരംഗത്തുനിന്ന് വിട്ടുനിന്നതോടെ മീര ഇനി അഭിനയിക്കാനില്ലെന്ന മട്ടിലും പ്രചരണങ്ങളുണ്ടായി.

എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ടാണ് നടി ഇപ്പോൾ പത്തുകൽപനകളിൽ പുതിയവേഷവുമായി തിരിച്ചുവരവ് നടത്തുന്നത്. നടിക്ക് വലിയ മാറ്റമുണ്ടെന്നും അഹങ്കാരത്തിന്റെ കണികപോലും ഇല്ലാത്ത പുതിയ നടിയാണ് മീരയെന്നുമാണ് സെറ്റിലെ പ്രധാന സംസാരവിഷയം. മീരതന്നെ ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. 'ഞാൻ പുതിയ മീരാ ജാസ്മിനാണ്. പഴയതെല്ലാം മറന്ന് നിങ്ങൾ എന്നെ സ്വീകരിക്കണം'.

മീരാ ജാസ്മിൻ പൊലീസ് വേഷത്തിലെത്തുന്ന സിനിമയാണ് പത്തുകൽപ്പനകൾ. എഡിറ്റർ ഡോൺ മാക്സിന്റെ ആദ്യ സംവിധായക സംരംഭമായ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയത് ഡോൺ മാക്സ് തന്നെ. കരിയറിൽ ആദ്യമായാണ് മീര പൊലീസ് വേഷത്തിലെത്തുന്നത്. അനൂപ് മേനോനും മുരളി ഗോപിയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. കൂടെ കനിഹയും. നീണ്ട ഒരു ഇടവേളയ്ക്കുശേഷമാണ് നായികയായി മീര തിരികെ എത്തുന്നത്. അതിനാൽ മീരയ്ക്ക് പത്തു കൽപനകൾ നിർണായകവുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP